1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കടല്‍ ജലനിരപ്പ് കുത്തനെ ഉയരുന്നു, 2050 ഓടെ മുംബൈ, കൊല്‍ക്കത്ത നഗരങ്ങള്‍ അപകടത്തിലാകുമെന്ന് ഐക്യരാഷ്ട്ര സഭാ മുന്നറിയിപ്പ്
കടല്‍ ജലനിരപ്പ് കുത്തനെ ഉയരുന്നു, 2050 ഓടെ മുംബൈ, കൊല്‍ക്കത്ത നഗരങ്ങള്‍ അപകടത്തിലാകുമെന്ന് ഐക്യരാഷ്ട്ര സഭാ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: കടല്‍ ജലനിരപ്പ് കുത്തനെ ഉയരുന്നു, 2050 ഓടെ മുംബൈ, കൊല്‍ക്കത്ത നഗരങ്ങള്‍ അപകടത്തിലാകുമെന്ന് ഐക്യരാഷ്ട്ര സഭാ മുന്നറിയിപ്പ്. നഗരവത്കരണം മൂലം കടല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ഈ മഹാ നഗരങ്ങളില്‍ താമസിക്കുന്ന നാലു കോടി ഇന്ത്യക്കാര്‍ക്ക് ഭീഷണിയാകുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നു. തീരദേശത്തോട് അടുത്തു കിടക്കുന്നതിനാല്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ …
തമിഴ്‌നാട്ടില്‍ ‘അമ്മാ’ മാജിക്, ജയലളിത 23 ന് സത്യപ്രതിജ്ഞ ചെയ്യും
തമിഴ്‌നാട്ടില്‍ ‘അമ്മാ’ മാജിക്, ജയലളിത 23 ന് സത്യപ്രതിജ്ഞ ചെയ്യും
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ‘അമ്മാ’ മാജിക്, ജയലളിത 23 ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന അണ്ണാ ഡി.എം.കെ നിയമസഭാ അംഗങ്ങളുടെ യോഗം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ജയലളിതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. റോയപ്പേട്ട അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് വെള്ളിയാഴ്ച വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ നിമിഷങ്ങള്‍ക്കകമാണ് ജയലളിതയെ നേതാവായി തെരഞ്ഞെടുക്കുന്ന ഒറ്റവരി …
പ്രധാനമന്ത്രി നെതന്യാഹുവുമായി ഉരസല്‍, ഇസ്രായേല്‍ പ്രതിരോധ മന്ത്രി രാജിവച്ചു
പ്രധാനമന്ത്രി നെതന്യാഹുവുമായി ഉരസല്‍, ഇസ്രായേല്‍ പ്രതിരോധ മന്ത്രി രാജിവച്ചു
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നെതന്യാഹുവുമായി ഉരസല്‍, ഇസ്രായേല്‍ പ്രതിരോധ മന്ത്രി രാജിവച്ചു. പലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ തീവ്രവാദപരമായ നിലപാടുകളാണ് കൈക്കൊള്ളുന്നത് എന്ന് ആരോപിച്ചാണ് പ്രതിരോധ മന്ത്രി മോഷെ യാലോന്റെ രാജി. കടുത്ത പലസ്തീന്‍ വിരുദ്ധനായ ഒരു മന്ത്രിക്ക് പ്രതിരോധ മന്ത്രി പദം വരെ വാഗ്ദാനം ചെയ്യാന്‍ നിലവിലെ പ്രധാനമന്ത്രി നെതന്യാഹു സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ …
സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ പരിഹസിക്കുന്ന ട്രോളുകളിട്ടാല്‍ കുടുങ്ങും, ശക്തമായ നടപടികളുമായി കേന്ദ്രം
സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ പരിഹസിക്കുന്ന ട്രോളുകളിട്ടാല്‍ കുടുങ്ങും, ശക്തമായ നടപടികളുമായി കേന്ദ്രം
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ പരിഹസിക്കുന്ന ട്രോളുകളിട്ടാല്‍ കുടുങ്ങും, ശക്തമായ നടപടികളുമായി കേന്ദ്രം. വനിതകളെ പരിഹസിച്ചും അപമാനിച്ചും കൊണ്ടുമുള്ള ഓണ്‍ലൈന്‍ പ്രവൃത്തികള്‍ കുറ്റകരമായി കണക്കാക്കുമെന്ന് ദേശീയ വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന് പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. …
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ആപ്പിള്‍ കമ്പനിയുടെ മേധാവി ഇന്ത്യയിലെത്തി
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ആപ്പിള്‍ കമ്പനിയുടെ മേധാവി ഇന്ത്യയിലെത്തി
സ്വന്തം ലേഖകന്‍: അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ആപ്പിള്‍ കമ്പനിയുടെ മേധാവി ഇന്ത്യയിലെത്തി. ആപ്പിളിന്റെ തലവനായ ടിം കുക്ക് അഞ്ച് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മുംബൈയിലെത്തിയത്. റിലയന്‍സ് ഇന്ത്യ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയോടൊപ്പം സെന്‍ട്രല്‍ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയാണ് കുക്ക് ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങിയത്. ഹിന്ദു തീര്‍ഥാടകര്‍ക്കു …
തുര്‍ക്കിയില്‍ ഭരണമാറ്റത്തിന് വഴി തെളിയുന്നു, ബിനാലി യില്‍ദിറിം പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യത
തുര്‍ക്കിയില്‍ ഭരണമാറ്റത്തിന് വഴി തെളിയുന്നു, ബിനാലി യില്‍ദിറിം പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യത
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ഭരണമാറ്റത്തിന് വഴി തെളിയുന്നു, ബിനാലി യില്‍ദിറിം പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യത.പ്രസിഡന്റ് തയിബ് എര്‍ദോഗന്റെ വിശ്വസ്തനാണ് നിലവില്‍ ഗതാഗത മന്ത്രിയായ ബിനാലി യില്‍ദിറിം. ഭരണം നടത്തുന്ന എകെ പാര്‍ട്ടിയുടെ അസാധാരണ കോണ്‍ഗ്രസ് ഞായറാഴ്ച ചേര്‍ന്ന് അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുക്കും. എകെ പാര്‍ട്ടി നേതാവ് പ്രധാനമന്ത്രിയാവുന്നതാണു മുന്നണിയിലെ കീഴ്‌വഴക്കം. തുര്‍ക്കിയില്‍ പ്രസിഡന്‍ഷ്യല്‍ ഭരണരീതി ഏര്‍പ്പെടുത്താനുള്ള …
ശ്രീലങ്കയില്‍ മഴയും മണ്ണിടിച്ചിലും ശക്തം, മരിച്ചവരുടെ എണ്ണം 40 ആയി, 200 പേര്‍ മണ്ണിനടിയില്‍
ശ്രീലങ്കയില്‍ മഴയും മണ്ണിടിച്ചിലും ശക്തം, മരിച്ചവരുടെ എണ്ണം 40 ആയി, 200 പേര്‍ മണ്ണിനടിയില്‍
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ മഴയും മണ്ണിടിച്ചിലും ശക്തം, മരിച്ചവരുടെ എണ്ണം 40 ആയി, 200 പേര്‍ മണ്ണിനടിയില്‍. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായ 200 പേരെക്കുറിച്ച് ഇനിയും വിവരമില്ല. സിരിപുര, പാലേബാഗ്, എലങ്കാപിറ്റിയ ഗ്രാമങ്ങളിലാണ് പ്രധാനമായും മണ്ണിടിച്ചിലുണ്ടായതെന്നും 200 പേരെ കാണാതായെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേനാ വൃത്തങ്ങള്‍ പറഞ്ഞു. …
കേരളത്തില്‍ ഇടതു തരംഗം, ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച് നേമത്ത് ഒ രാജഗോപാല്‍
കേരളത്തില്‍ ഇടതു തരംഗം, ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച് നേമത്ത് ഒ രാജഗോപാല്‍
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഇടതു തരംഗം, ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച് നേമത്ത് ഒ രാജഗോപാല്‍. എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരി വെച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറിയപ്പോള്‍ അടുത്ത അഞ്ചു വര്‍ഷം കേരളം ഇടതു പക്ഷം ഭരിക്കണമെന്ന് മലയാളികള്‍ വിധിയെഴുതി. ശക്തമായ ഭരണ വിരുദ്ധ വികാരം പ്രതിഫലിപ്പിച്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഭരണ കക്ഷിയായ …
എസ്ബിടിയെ എസ്ബിഐ വിഴുങ്ങുന്നു, ബാങ്ക് ലയനത്തിനെതിരെ പ്രതിഷേധം ശക്തം
എസ്ബിടിയെ എസ്ബിഐ വിഴുങ്ങുന്നു, ബാങ്ക് ലയനത്തിനെതിരെ പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍: എസ്ബിടിയെ എസ്ബിഐ വിഴുങ്ങുന്നു, ബാങ്ക് ലയനത്തിനെതിരെ പ്രതിഷേധം ശക്തം. കേരളം ആസ്ഥാനമായുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നടപടിക്കെതിരെ ബാങ്കിങ് മേഖലയില്‍ പ്രതിഷേധം ശക്തമായി. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ബി.ടി എംപ്‌ളോയീസ് യൂനിയന്‍ വെള്ളിയാഴ്ച പണിമുടക്കും. പണിമുടക്കില്‍ എസ്.ബി.ടിക്ക് പുറമേ, സ്റ്റേറ്റ് …
ജഡ്ജിയുടെ സാന്നിധ്യമില്ലാത്ത വിവാഹ മോചനം അനുവദിക്കാന്‍ ഫ്രാന്‍സ്, നടപടി വിവാഹ മോചനം ലളിതമാക്കാന്‍
ജഡ്ജിയുടെ സാന്നിധ്യമില്ലാത്ത വിവാഹ മോചനം അനുവദിക്കാന്‍ ഫ്രാന്‍സ്, നടപടി വിവാഹ മോചനം ലളിതമാക്കാന്‍
സ്വന്തം ലേഖകന്‍: ജഡ്ജിയുടെ സാന്നിധ്യമില്ലാത്ത വിവാഹ മോചനം അനുവദിക്കാന്‍ ഫ്രാന്‍സ്, നടപടി വിവാഹ മോചനം ലളിതമാക്കാന്‍. ദമ്പതിമാര്‍ക്ക് ജഡ്ജിയുടെ സാന്നിധ്യത്തില്‍ അല്ലാതെ ഉഭയസമ്മത പ്രകാരം വിവാഹ മോചനം അനുവദിക്കാനാണ് ഫ്രഞ്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിവാഹ മോചന നടപടികള്‍ ലളിതവും വേഗത്തിലുമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇതേക്കുറിച്ച് ചര്‍ച്ചയും …