സ്വന്തം ലേഖകന്‍: താന്‍ ബ്രെക്‌സിറ്റ് വാദക്കാരനല്ല, ആരോപണം നിഷേധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. താന്‍ ബ്രെക്‌സിറ്റ് (ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന വാദം) പക്ഷപാതിയാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍തന്നെ തുടരണമെന്ന് പരസ്യമായി കാമറണ്‍ പറയുമ്പോഴും അദ്ദേഹം മനസ്സുകൊണ്ട് ബ്രെക്‌സിറ്റ് പക്ഷക്കാരനാണെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം ശരിവെച്ചുകൊണ്ട് ബ്രെക്‌സിറ്റ് പക്ഷക്കാരുടെ കൂട്ടായ്മയായ …
സ്വന്തം ലേഖകന്‍: ജി ഏഴ് ഉച്ചകോടിക്ക് സമാപനം, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒരു മനസോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനം. ആഗോള സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനുള്ള കൂട്ടായശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്ത ജി ഏഴ് രാജ്യങ്ങളുടെ നേതാക്കന്മാര്‍ സമ്പത്തിക രംഗത്ത് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായിലെന്ന് മാത്രമല്ല, പല രാജ്യങ്ങളും കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതായും വിലയിരുത്തി. ജപ്പാനിലെ ഇസേഷിമയില്‍ വ്യാഴാഴ്ച …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ വീണ്ടും ബോട്ടപകടം, നൂറോളം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉത്തരാഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നുമുള്ള അഭയാര്‍ഥികളുമായി യൂറോപ്പിലേക്കു പോയ രണ്ടു ബോട്ടുകളാണ് മെഡിറ്ററേനിയനില്‍ മുങ്ങിയത്. അപകടത്തില്‍ നൂറോളം പേര്‍ മരിച്ചതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം ലിബിയന്‍ തീരത്താണ് സംഭവമെന്ന് ഇറ്റാലിയന്‍ നാവിക സേന വിഭാഗവും യൂറോപ്യന്‍ യൂനിയന്റെ നേവിയും അറിയിച്ചു. രണ്ടു ബോട്ടുകളിലുമായി …
സ്വന്തം ലേഖകന്‍: അറുപതു വര്‍ഷത്തെ കോണ്‍ക്രീറ്റ് തടവറ ജീവിതം അവസാനിപ്പിച്ച് ജപ്പാനിലെ ആന മുത്തശി യാത്രയായി. മൃഗശാലയുടെ മതില്‍ കെട്ടിനുള്ളില്‍ അറുപതു വര്‍ഷം ജീവിച്ച ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ ആനകളിലൊന്നായ ഹനാക്കോ ചരിഞ്ഞു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ടോക്കിയോയിലെ ഇനോകഷിറ മൃഗശാലയുടെ തലയെടുപ്പായി നിന്ന വെള്ളയാന ചരിഞ്ഞത്. അവസാന നിമിഷങ്ങളില്‍ എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടന്ന …
സ്വന്തം ലേഖകന്‍: ബാല പീഡകരെ ഷണ്ഡീകരിക്കും, കുട്ടികള്‍ക്ക് എതിരായ ലൈംഗിക പീഡനം തടയാന്‍ ഇന്തോനേഷ്യയില്‍ പുതിയ നിയമം. കുറ്റക്കാര്‍ക്ക് വധശിക്ഷ, ഷണ്ഡീകരണം തുടങ്ങിയ കടുത്ത ശിക്ഷകളാണ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം ശുപാര്‍ശ ചെയ്യുന്നത്. മരുന്നുകള്‍ ഉപയോഗിച്ചാവും കുറ്റക്കാരെ ഷണ്ഡന്മാരാക്കുകയെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ പറഞ്ഞു. രാജ്യത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. മാനഭംഗക്കേസുകളില്‍ പ്രതികള്‍ക്ക് …
സ്വന്തം ലേഖകന്‍: ജി7 ഉച്ചകോടിക്ക് ജപ്പാനില്‍ തുടക്കം, ഭീകരവാദവും അതിര്‍ത്തി സുരക്ഷയും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ജപ്പാനിലെ ഇസെഷിമയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബ്രിട്ടണ്‍, കനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ് എന്നീ ഏഴു പ്രമുഖ വ്യാവസായിക രാഷ്ട്രങ്ങളുടെ തലവന്മാരാണ് പങ്കെടുക്കുന്നത്. ആഗോള ഭീകരവാദം, സൈബര്‍ സുരക്ഷ, ദക്ഷിണപൂര്‍വ ഏഷ്യന്‍ രാജ്യങ്ങളുടെ സമുദ്ര മേഖലകള്‍ ഉള്‍പ്പടെയുള്ള …
സ്വന്തം ലേഖകന്‍: ഏറ്റവും ഉയരം കൂടിയ കൊടുമുടിയെന്ന എവറസ്റ്റിന്റെ സ്ഥാനം തെറിക്കുമോ? ഗവേഷകര്‍ക്കിടയില്‍ പുതിയ തര്‍ക്കം. എവറസ്റ്റിനെക്കാളും ഉയരമുള്ള കൊടുമുടികള്‍ ഭൂമിയിലുണ്ടെന്ന അവകാശവാദവുമായി ഒരു വിഭാഗം ഗവേഷകര്‍ രംഗത്തെത്തിയതാണ് തര്‍ക്കത്തിന്റെ തുടക്കം. എക്വഡോറിലെ ഷിംബൊറാസോ മലനിരകള്‍ എവറസ്റ്റിനെക്കാളും ഉയരമുള്ളതാണെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. സമുദ്ര നിരപ്പില്‍നിന്ന് 9000 മീറ്റര്‍ ഉയരമുണ്ട് എവറസ്റ്റിന്. നിലവിലെ അളവു രീതിയനുസരിച്ച്, രണ്ടാമത്തെ …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ദൈവനിന്ദ, പാകിസ്താനില്‍ ക്രിസ്ത്യന്‍ യുവാവിന് അറസ്റ്റും പീഡനവും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ചാണ് യുവാവിനെ പാക് പോലീസ് അറസ്റ്റു ചെയ്തത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ ഉസ്മാന്‍ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. എന്നാല്‍, അറസ്റ്റിനു പിന്നിലുള്ള കാരണം കെട്ടിച്ചമച്ചതാണെന്ന് ഉസ്മാന്റെ ഭാര്യ ആരോപിക്കുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റ് …
സ്വന്തം ലേഖകന്‍: ഭിക്ഷക്കാരനായപ്പോള്‍ ഭക്ഷണത്തിന് പണം നല്‍കിയ ചെറുപ്പക്കാരനെ തേടി ഗായകന്‍ സോനു നിഗം എത്തി, ഒരു സമ്മാനവുമായി. തെരുവില്‍ യാചക വേഷത്തില്‍ സോനുനിഗം പാട്ടുപാടിയതും പാട്ടുകേട്ട് അനേകര്‍ പണം നല്‍കിയതും യൂട്യൂബില്‍ തരംഗമായ വീഡിയോ ആയിരുന്നു. കൂട്ടത്തില്‍ പാട്ടു കേട്ട് ഒരു യുവാവ് യാചകന് ഭക്ഷണം കഴിക്കാന്‍ 12 രൂപ നല്‍കുകയും ചെയ്തു. സോനു …
സ്വന്തം ലേഖകന്‍: സഞ്ചാരികളേയും ബിസിനസുകാരേയും ആകര്‍ഷിക്കാന്‍ സന്ദര്‍ശക വിസയില്‍ മാറ്റം വരുത്തി ബഹ്‌റൈന്‍. അഞ്ചു ദിനാര്‍ അടച്ചാല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ അറൈവല്‍ വിസയും 85 ദിനാറിന് ഒരുവര്‍ഷത്തെ ഓണ്‍ലൈന്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ രണ്ടാഴ്ചത്തെ സന്ദര്‍ശക വിസ (ഇ–വിസിറ്റ് വിസ)യ്ക്ക് 29 ദിനാര്‍ നല്‍കണം. ഇത് ഓണ്‍ലൈന്‍ വഴിയാണ് …