സ്വന്തം ലേഖകന്‍: ഇറാക്കി സേന ഫല്ലൂജ നഗരം വളയുന്നു, ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള അന്തിമ പോരാട്ടത്തിന് കളമൊരുങ്ങി. ഐഎസിന്റെ പിടിയിലുള്ള ഇറാക്കിലെ ഫല്ലൂജ നഗരം തിരിച്ചുപിടിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് ഇറാഖ് സേനയെന്നാണ് യുദ്ധമുഖത്തു നിന്നുള്ള വാര്‍ത്തകള്‍. ഇറാക്കിന്റെ പ്രത്യേക സേന മൂന്നു വശത്തുനിന്ന് ഫല്ലൂജയിലേക്ക് നീങ്ങുകയാണെന്നും ഒരു യൂണിറ്റ് നഗരത്തില്‍ കടന്നെന്നും അധികൃതര്‍ അറിയിച്ചു. ബാഗ്ദാദില്‍നിന്ന് 50 …
സ്വന്തം ലേഖകന്‍: യുഎസില്‍ കൂട്ടില്‍ വീണ നാലു വയസുകാരനെ രക്ഷിക്കാന്‍ ഗോറില്ലയെ വെടിവച്ചു കൊന്നു. അമേരിക്കയിലെ ഒഹായോയിലുള്ള സിന്‍സിനാറ്റി മൃഗശാലയില്‍ ഗൊറില്ലയെ പാര്‍പ്പിച്ചിരുന്ന കൂട്ടിലാണ് നാല് വയസുകാരന്‍ അബദ്ധത്തില്‍ വീണത്. 17 വയസും 180 കിലോഗ്രാം തൂക്കവുമുള്ള ഹറാംബെ എന്ന ഗൊറില്ലയാണ് കൂട്ടിലുണ്ടായിരുന്നത്. വീണയുടന്‍ കുട്ടിയെ എടുത്ത് ഗൊറില്ല കൂടിന്റെ ഒരു ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു. …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ജനസംഖ്യക്ക് ആനുപാതികമായി ക്വോട്ടാ അനുവദിക്കാന്‍ ഒരുങ്ങി കുവൈത്ത്. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നേരത്തേതന്നെ ക്വോട്ട സംബന്ധിച്ച പഠനം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. 2014 ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 31 ശതമാനം മാത്രമാണ് സ്വദേശികള്‍. 12.5 ലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. ഏതാണ്ട് 30 ലക്ഷമാണ് വിദേശികള്‍. …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഹജ്ജില്‍ ഇറാനില്‍നിന്നുള്ള തീര്‍ഥാടകര്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രി അലി ജന്നാറ്റി അറിയിച്ചു. സൗദി അറേബ്യ മന:പ്പൂര്‍വം തടസ്സം സൃഷ്ടിക്കുന്നതുകൊണ്ടാണിതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധമില്ല. ഇറാന്റെ വിമാനങ്ങളില്‍ ഹജ്ജ് തീര്‍ഥാടകരെ എത്തിക്കാന്‍ സൗദി അനുവദിക്കുന്നില്ലെന്നും തീര്‍ഥാടകര്‍ക്കു മൂന്നാമതൊരു രാജ്യത്തുനിന്നു മാത്രമേ വീസ അനുവദിക്കുകയുള്ളുവെന്നു പറഞ്ഞുവെന്നും ഇറാന്‍ …
സ്വന്തം ലേഖകന്‍: വെര്‍ദുന്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം, മുറിവിന്റെ ഓര്‍മ്മകളുമായി ജര്‍മ്മനിയും ഫ്രാന്‍സും. രണ്ടാം ലോകയുദ്ധത്തിലെ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന വെര്‍ദുനില്‍ ഓര്‍മ്മകളുണര്‍ത്തി ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും ഭരണസാരഥികള്‍ ഒരുമിച്ചെത്തി. 1916ല്‍ 10 മാസം നീണ്ട പോരാട്ടത്തില്‍ മൂന്നു ലക്ഷം പേരാണ് വെര്‍ദുനില്‍ മരിച്ചു വീണത്. വെര്‍ദുന്‍ കുരുതിയുടെ 100 മത്തെ വാര്‍ഷികത്തിന്റെ ഭാഗമായി ഫ്രാന്‍സിന്റെയും …
സ്വന്തം ലേഖകന്‍: ചെങ്ങന്നൂരില്‍ പ്രവാസിയെ വെടിവച്ചു കൊന്ന് മൃതദേഹം തീയിട്ട മകന്‍ പിടിയില്‍. അമേരിക്കന്‍ പൗരത്വമുള്ള ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെയാണ്(68) മകന്‍ ഷെറിന്‍ ജോണ്‍(36) കൊലപ്പെടുത്തിയത്. മൃതദേഹം കത്തിച്ചശേഷം അവശിഷ്ടം പമ്പയില്‍ ഒഴുക്കിയെന്ന് ഷെറിന്‍ സമ്മതിച്ചതായി ചെങ്ങന്നൂര്‍ പൊലീസ് പറഞ്ഞു. സ്വത്തുതര്‍ക്കമാണ് കൊലക്കുകാരണം എന്നാണ് കരുതുന്നത്. കോട്ടയത്തെ ലോഡ്ജില്‍നിന്നാണ് ഷെറിനെ പിടികൂടിയത്. …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോഗ് ഉന്നിന്റെ മാതൃസഹോദരിക്ക് അമേരിക്കയില്‍ ഡ്രൈക്ലീനിംഗ് കട. 1998 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ഇവര്‍ ഉത്തര കൊറിയയുടെ മുന്‍ ഭരണാധികാരിയായ കിം ജോഗ് ഇല്ലിന്റെ ഭാര്യ കോ യോംഗ് ഹുയിയുടെ സഹോദരിയാണ്. ഭര്‍ത്താവ് റി ഗ്യാംഗിയും മൂന്നു കുട്ടികളുമുള്ള ഇവര്‍ ഡ്രൈക്ലീനിംഗ് ഷോപ്പ് നടത്തിയാണ് ജീവിക്കുന്നത്. കുട്ടിക്കാലത്ത് …
സ്വന്തം ലേഖകന്‍: സിക വൈറസ് ഭീഷണി, റിയോ ഡി ജനിറോ ഒളിമ്പിക്‌സ് ആശങ്കയുടെ നിഴലില്‍. ഈ വര്‍ഷം ബ്രസീലില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നത് ഗുണകരമല്ലെന്നാണ് സിക വൈറസുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങള്‍ കാണിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാല്‍ സികയെ പേടിച്ച് മത്സരങ്ങള്‍ ഒഴിവാക്കണമെന്നോ മാറ്റിവയ്ക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് ആണവ ഗ്രുപ്പില്‍ (എന്‍എസ്ജി) അംഗത്വം നല്‍കുന്നതിന് പരസ്യ പിന്തുണയുമായി അമേരിക്ക. ആണവ ഗ്രുപ്പില്‍ ഇന്ത്യ അംഗമാകുന്നതിനെ പാകിസ്താനും ചൈനയും എതിര്‍ത്ത സാഹചര്യത്തിലാണ് അമേരിക്ക നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഇന്ത്യ ആണവ ഗ്രുപ്പില്‍ അംഗത്വം നേടുന്നത് സൈനികേതര ആണവ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ആണവായുധങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യം ഇന്ത്യക്കില്ലെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും തൂക്കമുള്ള പെണ്‍കുട്ടി കര്‍ണാടകയില്‍ ജനിച്ചു. ലോകത്ത് ഇതുവരെ ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും ഭാരമുള്ള പെണ്‍കുട്ടി എന്ന ബഹുമതിയാണ് കര്‍ണാടകയില്‍ നന്ദിനി എന്ന 19 കാരിയുടെ പെണ്‍കുഞ്ഞിനു ലഭിച്ചത്. 6.8 കിലോ ഗ്രാമാണ് ശിശുവിന്റെ ഭാരം. സാധാരണ ഒരു നവജാത ശിശുവിന്റെ ഭാരം ശരാശരി 3.4 കിലോ ഗ്രാം ആണെന്നിരിക്കെ. അതിന്റെ …