സ്വന്തം ലേഖകന്‍: അങ്ങനെ പിസി ജോര്‍ജ്ജ് നിയമസഭക്ക് പുറത്തായി, പിസി ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്തു അയോഗ്യനാക്കി സ്പീക്കര്‍ ഉത്തരവിട്ടു. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് ജോര്‍ജ്ജിനെ അയോഗ്യനാക്കിയത്. നേരത്തെ ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സ്പീക്കര്‍ എന്‍.ശക്തന് ഹര്‍ജി നല്‍കിയിരുന്നു. നിയമവശങ്ങള്‍ പരിശോധിച്ച ശേഷമാകും ജോര്‍ജ്ജിന്റെ രാജിക്കത്ത് സ്വീകരിക്കുകയെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ചീഫ് വിപ്പ് …
സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ പൊതു തിരഞ്ഞെടുപ്പില്‍ ആങ് സാന്‍ ഷൂചിയുടെ പാര്‍ട്ടിക്ക് മുന്നേറ്റം, മൂന്നില്‍ രണ്ട് ഭൂരിപക്ഷം. ജനാധിപത്യ പ്രവര്‍ത്തകയും നോബല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചി നേതൃത്വം നല്‍കുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) അധികാരത്തിലെത്തുമെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായി. 80 ശതമാനം സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെത്തി, വന്‍ വരവേല്‍പ്പും ഒപ്പം കടുത്ത പ്രതിഷേധവും. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹീത്രു വിമാനത്താവളത്തില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എം.പി. പ്രിതി പട്ടേല്‍, ബ്രിട്ടിഷ് മന്ത്രിസഭാംഗം ഹ്യൂയോ സ്വയര്‍, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ജയിംസ് ബീവന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മോഡിയെ സ്വീകരിച്ചു. …
സ്വന്തം ലേഖകന്‍: സൗദിയിലെ വീട്ടില്‍ വൈനുണ്ടാക്കി പിടിയിലായ ബ്രിട്ടീഷ് പൗരന്‍ ചാട്ടവാറടി കൊള്ളാതെ രക്ഷപ്പെട്ടു, മോചനം നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന്. വീട്ടില്‍ വച്ച് വൈനുണ്ടാക്കി എന്ന കുറ്റത്തിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കും 350 ചാട്ടയടിയ്ക്കുമാണ് ബ്രിട്ടീഷ് പൗരനായ വൃദ്ധന് ലഭിച്ചത്. എന്നാല്‍ ഫലപ്രദമായ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് ചാട്ടയടി ഒഴിവാക്കുകയായിരുന്നു. 2014 ഓഗസ്റ്റിലാണ് എഴുപത്തിനാലുകാരനായ …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ വിവാദത്തില്‍ മുങ്ങി, എഴുത്തുകാരന്‍ ഗിരീഷ് കര്‍ണാദിന് വധ ഭീഷണി. ജ്ഞാനപീഠ ജേതാവും എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനും ഒക്കെയായ ഗിരീഷ് കര്‍ണാടിന് ട്വിറ്ററിലൂടെയാണ് വധഭീഷണി. കല്‍ബുര്‍ഗിയുടെ ഗതിയായിരിയ്ക്കും കര്‍ണാടിനെന്‍ ഭീഷണിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ ഗിരീഷ് കര്‍ണാട് നടത്തിയ …
സ്വന്തം ലേഖകന്‍: ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്റെ വധം, പ്രതി നിസാമിന്റെ ഭാര്യ അമലും മൊഴി മാറ്റി, നിസാമിന്റെ മോചനത്തിന് വഴി തെളിയുന്നു. തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയാണ് അമല്‍ മാറ്റിയത്. …
സ്വന്തം ലേഖകന്‍: സാമ്പത്തിക തിരിമറി കേസില്‍ ദുബായ് പോലീസ് അറസ്റ്റ് ചെയ്ത അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ്. ദുബായ് കീഴ്‌ക്കോടതിയാണ് അറ്റ്‌ലസ് രാമചന്ദ്രനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. 3.4 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് ശിക്ഷ. രണ്ടര മാസത്തോളം മുമ്പാണ് കേസില്‍ രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. കീഴ്‌ക്കോടതി വിധിക്കെതിരെ …
സ്വന്തം ലേഖകന്‍: നിശബ്ദനായി വീണ്ടും മരണമെത്തി, വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് നാട്ടിലെത്തിയ ഗ്ലാസ്‌ഗോ നിവാസിയായ മലയാളി നഴ്‌സ് മരണമടഞ്ഞു. വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചികിത്സക്കായി നാട്ടിലേക്കു പോയ കോട്ടയം ഈരാറ്റുപേട്ട പുല്ലാട്ട് സ്വദേശി ജെസി നോബിളാണ് മരിച്ചത്. 52 വയസായിരുന്നു. ഗ്ലാസ്‌ഗോയില്‍ സ്‌റ്റോബ്ഹില്‍ എന്‍.എച്ച്.എസ്. ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജെസി കഴിഞ്ഞ രണ്ടു …
സ്വന്തം ലേഖകന്‍: കുഞ്ഞ് അലീഷക്കരുകില്‍ ചെല്‍റ്റന്‍ഹാമിന്റെ സണ്ണിച്ചേട്ടന് അന്ത്യവിശ്രമം, സണ്ണി സെബാസ്റ്റ്യന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പരേതന്റെ പ്രിയപ്പെട്ട നിറമായ നീലയിലാണ് എല്ലാവരും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. ഫാ പോള്‍ വെട്ടിക്കാട്ട്, ഫാ ജോയ് വയലില്‍, ഫാ സക്കറിയ കാഞ്ഞൂപറമ്പില്‍ എന്നിവര്‍ സംസ്‌കാര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാസങ്ങള്‍ക്ക് മുമ്പ് ചെല്റ്റന്‍ഹാമിനെ ഞെട്ടിച്ച് കടന്നുപോയ കുരുന്ന് ജീവന്‍ …
സ്വന്തം ലേഖകന്‍: തന്റെ ഹൃദയം കവര്‍ന്ന ബ്രിട്ടീഷ് ടാക്‌സി ഡ്രൈവറെ കണ്ടെത്താന്‍ വില്യം രാജകുമാരന്റെ സഹായം അഭ്യര്‍ഥിക്കുന്ന കുവൈത്ത് യുവതിയുടെ വീഡിയോ വൈറല്‍. തന്റെ പ്രണയം സഫലമാകാന്‍ ബ്രിട്ടീഷ് രാജകുമാരനോട് സഹായം തേടുകയാണ് കുവൈത്തിയായ യുവതി യുട്യൂബ് വീഡിയോയിലൂടെ. ലണ്ടന്‍ സന്ദര്‍ശന സമയത്താണ് സല്‍വാ അല്‍ മുട്ടൈരി എന്ന യുവതി തന്റെ സുന്ദര പുരുഷനെ ആദ്യമായി …