സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭ വേട്ട, ചുംബന സമരനായകന്‍ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടത്തിവന്ന സംഘമാണ് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച രാത്രി നടന്ന റെയ്ഡില്‍ കുടുങ്ങിയത്. പെണ്‍വാണിഭ സംഘത്തിലെ 15 പേര്‍ പിടിയിലായതായാണ് സൂചന. പ്രധാന ഏജന്റും കാസര്‍കോട് സ്വദേശിയുമായ അക്ബര്‍, ചുംബന …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ റഷ്യന്‍ വിമാനാപകടം, പുറകില്‍ തീവ്രവാദികള്‍ തന്നെയെന്ന് റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്. സിനായില്‍ 224 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തീവ്രവാദികള്‍ തന്നെയാണെന്ന് റഷ്യയുടെ സുരക്ഷാ വകുപ്പ് മേധാവി അലക്‌സാണ്ടര്‍ ബോര്‍ട്‌നിക്കോവ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ അറിയിച്ചു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അപകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടുപിടിക്കുകയും ശിക്ഷിക്കുകയും …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി കസേരയിലേക്ക് വഴിയൊരുങ്ങുന്നു, പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം. ഇന്ത്യയിലെ പോര്‍ച്ചുഗല്‍ കോളനിയായിരുന്ന ഗോവയില്‍ വേരുകളുള്ള സോഷ്യലിസ്റ്റ് നേതാവ് അന്റോണിയൊ കോസ്റ്റയാണ് പ്രധാനമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. വലതുപക്ഷ പാര്‍ട്ടിക്കാരനായ പെദ്രോ പാസോസ് കോയല്‍ഹോയുടെ 11 ദിവസം മാത്രം പ്രായമുള്ള സര്‍ക്കാര്‍ വീണതോടെയാണ് അന്റോണിയോയ്ക്ക് സാധ്യത തെളിഞ്ഞത്. കോസ്റ്റയുടെ …
സ്വന്തം ലേഖകന്‍: എച്ച്.ഐ.വി. ബാധിതനായ ഹോളിവുഡ് നടന്‍ ചാര്‍ളി ഷീന്‍, നടന്‍ സ്വയം വെളിപ്പെടുത്തി. അമേരിക്കയിലെ എന്‍.ബി.സി. ചാനലിന് നല്‍കിയ തത്സമയ അഭിമുഖത്തിലാണ് പ്രമുഖ ഹോളിവുഡ് താരത്തിന്റെ വെളിപ്പെടുത്തല്‍. നാലുവര്‍ഷമായി രോഗബാധിതനാണെന്ന് അദ്ദേഹം പറഞ്ഞു. തലച്ചോറിലെ മുഴയെന്ന് കരുതിയുള്ള ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ടി.വി. താരം കൂടിയാണ് …
സ്വന്തം ലേഖകന്‍: പാരീസ് ആക്രമണത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു, ഭീകരന്‍ ബല്‍ജിയം സ്വദേശി. ഇപ്പോള്‍ സിറിയയിലുള്ള ബെല്‍ജിയം സ്വദേശി അബ്ദല്‍ഹമിദ് അബൗദ് ആണ് പാരിസ് ഭീകരാക്രമണത്തിന്റെ പിന്നിലെന്ന് ഫ്രഞ്ച് അന്വേഷണസംഘം കണ്ടെത്തി. ബ്രസ്സല്‍സിനു സമീപം മോളന്‍ബീക് പട്ടണത്തില്‍നിന്നുള്ള അബൗദ് ജനവരിയില്‍ ബല്‍ജിയത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും ബല്‍ജിയന്‍ പോലീസ് കൃത്യസമയത്ത് ഇടപെട്ട് പദ്ധതി പൊളിക്കുകയായിരുന്നു. സിറിയയില്‍ വിശുദ്ധയുദ്ധത്തിനു …
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി ബ്രിറ്റീഷ് പൗരനെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി, ഇന്ത്യന്‍ പൗരത്വം റദ്ദാക്കി എംപി സ്ഥാനം തിരിച്ചെടുക്കണമെന്ന് ആവശ്യം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് രേഖകളുടെ പിന്‍ബലത്തോടെ സുബ്രഹ്മണ്യം സ്വാമി വാദിയ്ക്കുന്നത്. ഇക്കാര്യം …
സ്വന്തം ലേഖകന്‍: രാജ്യത്തെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നത് ശരിയല്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, സംവാദങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആഹ്വാനം. രാജ്യത്ത് നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെതിരെയാണ് പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന. അഭിപ്രായ പ്രകടനം നടത്തിയും ചര്‍ച്ചകള്‍ നടത്തിയും പ്രതിഷേധം അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പുരസ്‌കാരങ്ങളെ ബഹുമാനിക്കണം, പൊതുസമൂഹത്തിന്റെ അംഗീകാരമായി അതിനെ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ഇന്ത്യന്‍ നടന്‍ സയീദ് ജാഫ്രി അന്തരിച്ചു, മരണം ലണ്ടനില്‍ വച്ച്. 86 വയസ്സായിരുന്നു. തന്റെ വൈവിധ്യമാര്‍ന്ന അഭിനയശൈലിയിലൂടെ ലോകമെങ്ങുമുളള സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടനായിരുന്നു ജാഫ്രി. ഞായറാഴ്ച ജാഫ്രി മരിച്ച വിവരം മരുമകള്‍ ഷാഹീന്‍ അഗര്‍വാള്‍ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. . ഒരുപാട് ഇംഗ്ലീഷ് ഹിന്ദി സിനിമകളില്‍ ജാഫ്രി അഭിനയിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: മൂന്നാര്‍ തൊഴിലാളി സമരം, തോട്ടം ഉടമകള്‍ കാലുമാറി, തൊഴിലാളികളുടെ കൂലി നിലവില്‍ കൂട്ടില്ലെന്നും ബോണസ് നല്‍കില്ലെന്നും പ്രഖ്യാപനം. കൂലി കൂട്ടാമെന്ന് സമ്മതിച്ചത് സര്‍ക്കാരിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ ആയിരുന്നു. കൂലി കൂട്ടാത്തതിന്റെ പേരില്‍ സമരം ഉണ്ടായാല്‍ നേരിടുംതോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് പ്ലാന്റേഷന്‍ കേരളയുടെ നേതാക്കള്‍ വ്യക്തമാക്കി. തൊഴിലാളികളുമായും തോട്ടം ഉടമകളുമായും സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: ഈജിപ്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 സുഡാന്‍ അഭയാര്‍ഥികളെ വെടിവെച്ചു കൊന്നു. സംഘത്തിലുണ്ടായിരുന്ന എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വെടിവെയ്ക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും അഭയാര്‍ത്ഥികള്‍ അതിര്‍ത്തി മുറിച്ചുകടക്കാന്‍ ശ്രമിച്ചതിനാലാണ് വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട എട്ടോളം അഭയാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഫ്രിക്കയില്‍നിന്നുള്ള 45,000 അഭയാര്‍ത്ഥികള്‍ നിലവില്‍ ഈജിപ്തിലുള്ളതായാണ് അധികൃതരുടെ വാദം. പാരീസ് …