സ്വന്തം ലേഖകൻ: ഇസ്രയേലില്‍ കൊവിഡ്-19 വ്യപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഭീതിയിലായി രാജ്യത്തെ തീവ്ര ഓര്‍ത്തഡോക്‌സ് ജൂതര്‍. ഇസ്രയേലില്‍ കൊവിഡ് പിടിപെടാനുള്ള കാരണം ഇവരാണെന്ന പ്രചരണം നടക്കുന്നതാണ് ഇവരെ ഭയപ്പെടുത്തുന്നത്. പ്രത്യേക രീതിയില്‍ വസ്ത്രധാരണം ചെയ്യുന്ന ഇവരെ മറ്റു ജനങ്ങള്‍ എളുപ്പം തിരിച്ചറിയുകയും ഇവരെ മാറ്റി നിര്‍ത്താനും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിൽ കൊവിഡ് പിടിപെടാനുള്ള കാരണം …
സ്വന്തം ലേഖകൻ: ഇന്ന് കേരളത്തിൽ കൊവിഡ് ബാധിച്ചത് 9 പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കൊവിഡ് ബാധിച്ചവരിൽ കണ്ണൂരിൽ നാല് പേർ, ആലപ്പുഴയിൽ നിന്ന് 2, പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് ഒന്ന് വീതം എന്നിങ്ങനെയാണ് കണക്ക്. ഇതിൽ 4 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. നിസ്സാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർ. മൂന്ന് പേർക്ക് …
സ്വന്തം ലേഖകൻ: കൊവിഡ്-19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ പാമ്പുകളുടെ കച്ചവടത്തില്‍ കാര്യമായ ഇടിവ്. ഭക്ഷണത്തിനും മരുന്നിനുമായി പാമ്പുകളെ വലിയ രീതിയില്‍ ഉല്‍പാദിപ്പിച്ച് വില്‍ക്കുന്ന സിസിക്വോ എന്ന ഗ്രാമത്തിലാണ് ഇപ്പോള്‍ പാമ്പു കൃഷി നിലച്ചിരിക്കുന്നത്. ഒരു വര്‍ഷം 30 ലക്ഷം പാമ്പുകളെ വളര്‍ത്തി കച്ചവടം ചെയ്തിരുന്ന ഗ്രാമത്തിലാണ് പാമ്പു കൃഷി നിലച്ചത്. ഈ ഗ്രാമത്തിലെ പാമ്പിറച്ചിക്ക് …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം സമയം ചിലവഴിച്ച് മോഹന്‍ലാല്‍. ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാരുമായാണ് മോഹന്‍ലാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടായാണ് ആരോഗ്യ വകുപ്പ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് മന്ത്രി കെകെ ശൈലജ …
സ്വന്തം ലേഖകൻ: ലോക്ക് ഡൗണ്‍ എന്നുവരെ തുടരണം എന്നതില്‍ പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടി വരുമെന്നാണ് യോഗത്തില്‍ കക്ഷി നേതാക്കള്‍ അറിയിച്ചത്. നിലവില്‍ സ്ഥിതി ആശങ്കാജനകമാണെന്നും നേതാക്കള്‍ അറിയിച്ചു. 5,274 പേർക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 411 പേരുടെ രോഗം …
സ്വന്തം ലേഖകൻ: യുകെയിലെ ലിവർപൂൾ സ്വദേശിയായ ആദാ കീറ്റിങ് എന്ന മുത്തശ്ശിയാണ് 98 ആം വയസ്സിൽ 80 കാരനായ മകനെ പരിപാലിക്കാൻ വൃദ്ധസദനത്തിലെത്തിയിരിക്കുന്നത്. ആദാ കീറ്റിങ്ങിന്റെ മകൻ ടോം അവിവാഹിതനാണ്. അതിനാൽ ഈ അമ്മയും മകനും എന്നും ഒരുമിച്ചാണ് ജീവിച്ചത്. പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകൾ വലച്ചപ്പോൾ 2016 ൽ മോസ് വ്യൂ എന്ന വൃദ്ധ പരിപാലന …
സ്വന്തം ലേഖകൻ: കോവിഡ് 19 ബാധിച്ച് ആശുപത്രിയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്റൻസീവ് കെയർ യൂണിറ്റിലേക്കു മാറ്റി. ഇന്നലെ രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ യന്ത്രസഹായങ്ങളോടെയുള്ള കൂടുതൽ ചികിൽസയ്ക്കായി ഐസിയുവിലേക്ക് മാറ്റിയത്. സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് എൻഎച്ച്എസ് ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. പ്രധാനമന്ത്രിയുടെ ചുമതലകൾ താൽകാലികമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിർവഹിക്കും. …
സ്വന്തം ലേഖകൻ: ഇറ്റലിയിലും ജർമനിയിലും സ്പെയിനിലും മരണം കുറയുന്നതായി സൂചനകൾ. ലോകമൊട്ടാകെ കൊവിഡ് ബാധിതരുടെ എണ്ണം 1,363,606 ആയി. മരണം 76,403. രോഗം ഭേദമായത് 293,839 പേർക്കാണെന്നും ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. 140,510 കൊവിഡ് രോഗബാധിതരുള്ള സ്പെയിനിൽ 13,798 പേർ മരിച്ചു. ഇറ്റലിയിൽ 16,523 പേരാണ് മരിച്ചത്. ആകെ രോഗികളുടെ എണ്ണം 132,547. ഫ്രാൻസിൽ …
സ്വന്തം ലേഖകൻ: ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈദുബായി ഏപ്രിൽ 15 മുതൽ ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായി മടങ്ങേണ്ടവര്‍ക്കും സന്ദർശക വിസയിൽ യുഎഇയില്‍ കുടുങ്ങിപ്പോയവർക്കും വേണ്ടിയാവും ആദ്യ സർവീസുകൾ. ആദ്യമണിക്കൂറില്‍ തന്നെ ടിക്കറ്റ് സ്വന്തമാക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. അതേസമയം ഗള്‍ഫിലെ കൊവിഡ് ബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ …
സ്വന്തം ലേഖകൻ: ലോക്ഡൗൺ അവസാനിക്കുന്ന 14നു ശേഷം ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം. എയർ ഇന്ത്യ ഒഴികെയുള്ളവ 14നു ശേഷമുള്ള ആഭ്യന്തര യാത്രകൾക്ക് ബുക്കിങ് ആരംഭിച്ച പശ്ചാത്തലത്തിലാണു മന്ത്രാലയം നിലപാടറിയിച്ചത്. എയർ ഇന്ത്യ ഈ മാസം 30 വരെ ബുക്കിങ് നിർത്തിവച്ചിരിക്കുകയാണ്. കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിൽ സർവീസുകൾ …