സ്വന്തം ലേഖകൻ: ലോകത്തിലെ ആകെ രോഗികളിൽ നാലിലൊന്നും അമേരിക്കയിൽ. മാരകവേഗത്തിൽ രോഗം പടരുന്നതു ന്യൂയോർക്കിലും ലൂസിയാനയിലുമാണ്. ന്യൂയോർക്കിൽ ഓരോ രണ്ടര മിനിറ്റിലും ഒരാൾ മരിക്കുന്നതായി ഗവർണർ ആൻഡ്രു കൂമോ പറഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 312,249 പേർക്കാണ് അമേരിക്കയിൽ രോഗം ബാധിച്ചിരിക്കുന്നത്. മരണം 8,503. രോഗം ഭേദമായത് 15,021 പേർക്കാണ്. അടിയന്തര സഹായത്തിന് സൈന്യമിറങ്ങി. കൺവൻഷൻ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 99 ആയി. 24 മണിക്കൂറിനിടെ 479 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ 274 ജില്ലകളെ കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ വായുവിലൂടെ കോവിഡ് 19 പകര്‍ന്നിട്ടില്ലെന്ന് ഐസിഎംആറും അറിയിച്ചു. ഡൽഹിയിലെ ഏഴ് മലയാളി നഴ്‍സുമാരടക്കം 3,588 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഞായറാഴ്ച 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോഴിക്കോട് രോഗം ബാധിച്ചവരില്‍ 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ പന്തളം സ്വദേശി 19 വയസുള്ള യുവതിക്കാണ് …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ലോക്ക് ഡൗൺ ഓരോ രാജ്യത്തെ ഓരോ ജനവിഭാഗങ്ങളെയും ബാധിച്ചത് പലവിധത്തിലാണ്. തായ്ലൻഡിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ തെരുവിലാക്കിയത് ലൈംഗിക തൊഴിലാളികളെയാണ്. ഏകദേശം മൂന്നുലക്ഷം ലൈംഗികതൊഴിലാളികൾക്കാണ് വരുമാനം നഷ്ടമായത്. വെള്ളിയാഴ്ചമുതലാണ് ഇവിടെ കർഫ്യൂ ഏർപ്പെടുത്തിയത്. വൈകീട്ട് 10 മുതൽ പുലർച്ചെ നാലു മണിവരെയാണ് …
സ്വന്തം ലേഖകൻ: ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായപ്പോള്‍ വൈറസിനെ പിടിച്ചുകെട്ടിയ രാജ്യമായി മാറുകയാണ് തായ്‌വാൻ. ചൈനയ്ക്ക് പുറത്ത് രോഗം ആദ്യം കണ്ട രണ്ട് രാജ്യങ്ങളിലൊന്ന് തായ്‌വാനാണ്. മറ്റൊന്ന് ഓസ്ത്രിലേയയും. ചൈനയുമായി വളരെ ഏറെ വ്യാപാര ബന്ധമുള്ള രാജ്യമാണിത്. ചൈനയുടെ അയല്‍രാജ്യം. കൊറോണ വൈറസ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇവര്‍ ശക്തമായ …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വിളക്ക് തെളിയിക്കല്‍ ക്യാംപെയിന് പിന്തുണയുമായി ഇന്ത്യൻ സിനിമ താരങ്ങൾ. ഇന്ന് (ഏപ്രിൽ 5) രാത്രി ഒമ്പത് മണിക്ക് വീട്ടിൽ വൈദ്യുത വിളക്കുകള്‍ ഓഫ് ചെയ്ത് ഒമ്പത് മിനിറ്റ് നേരം വീടിന് മുന്നിൽ ദീപം തെളിയിച്ച് കോവിഡിനെതിരായ പോരാട്ടത്തിലെ നമ്മുടെ ഒരുമ കാണിക്കണമെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ആയിരുന്നു …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസ്‌ക്കുകള്‍ അടക്കമുള്ളവക്ക് വലിയ ക്ഷാമമാണ് ലോകരാജ്യങ്ങള്‍ നേരിടുന്നത്. കോവിഡ് ഇപ്പോള്‍ കൂടുതല്‍ ഭീതി പടര്‍ത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമാണ് മാസ്‌ക് യുദ്ധത്തിലെ പ്രധാന കക്ഷികള്‍. തങ്ങളുടെ രാജ്യത്തേക്കുള്ള മാസ്‌ക് ഓര്‍ഡര്‍ അമേരിക്ക കടത്തിയെന്ന ആരോപണങ്ങള്‍ ജര്‍മ്മനി അടക്കം നിരവധി രാജ്യങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. ബര്‍ലിനിലെ മുതിര്‍ന്ന സര്‍ക്കാര്‍ വക്താവായ ആന്‍ഡ്രിയാസ് …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ വ്യാപനത്തിന് ഇടയാക്കിയത് 5 ജി മൊബൈല്‍ ടവറുകളാണെന്ന വ്യാജപ്രചാരണം വിശ്വസിച്ച് ടവറുകൾക്ക് ജനം തീയിട്ടു. ഇംഗ്ലണ്ടിലാണ് സംഭവം. ശനിയാഴ്ച യുകെയിലെ നിരവധി മൊബൈല്‍ ടവറുകള്‍ ജനക്കൂട്ടം അഗ്നിക്കിരയാക്കി. മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത ഫേസ്ബുക്ക്, യുട്യൂബ് വഴിയാണ് പ്രചരിച്ചത്. ടവറുകള്‍ നശിപ്പിക്കപ്പെട്ടത് കാരണം അവശ്യ …
സ്വന്തം ലേഖകൻ: സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഒരുപക്ഷേ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥയാണ് രാജ്യം ഇപ്പോഴനുഭവിക്കുന്നതെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ.സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി (Perhaps India’s Greatest Challenge in Recent Times) എന്ന പേരിൽ എഴുതിയ ബ്ലോഗിലാണ് കൊറോണ വൈറസ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഏൽപ്പിക്കാനിടയുള്ള …
സ്വന്തം ലേഖകൻ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ദുബായ് അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ചത്. യാത്രാനിയന്ത്രണം ഉൾപ്പെടെ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് മുന്നറിയിപ്പും. ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാത്രിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പകൽ സമയത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ചില വിഭാഗങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി …