സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നം ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം, ഐക്യരാഷ്ട്ര സഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ. അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നതിനു ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും യു.എന്‍ പൊതുസഭയില്‍ വിടവാങ്ങല്‍ പ്രഭാഷണം നടത്തുകയായിരുന്നു ഒബാമ പറഞ്ഞു. പ്രസിഡന്റ് എന്ന നിലയില്‍ യു.എന്‍ പൊതുസഭയില്‍ ഒബാമയുടെ എട്ടാമത്തെയും അവസാനത്തെയും പ്രഭാഷണമായിരുന്നു ഇത്. അഭയാര്‍ഥി പ്രശ്‌നം …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 42 പേര്‍ മരിച്ചു. 155 പേരെ ഈജിപ്ഷ്യന്‍ സേന രക്ഷപ്പെടുത്തി. 600 പേരെ കുത്തിനിറച്ച ബോട്ട് ഈജിപ്തിലെ കാഫര്‍ അല്‍ ഷേക്ക് മേഖലയിലാണു മുങ്ങിയത്. ഈജിപ്ത്, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികളാണു ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷാ സൈനികരുടെ കണ്ണുവെട്ടിച്ച് ഇറ്റലിയുടെ തീരത്തെത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു …
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി, ഫ്രഞ്ച് തുറമുഖമായ കലെയില്‍ മതില്‍ കെട്ടാനൊരുങ്ങി ബ്രിട്ടീഷ് അധികൃതര്‍. കലെയ് തുറമുഖത്തേക്കുള്ള അപ്രോച്ച് റോഡില്‍ 13 അടി ഉയരത്തില്‍ ഒരു കിലോമീറ്റര്‍ നീളത്തിലാണു മതില്‍ നിര്‍മിക്കുന്നത്. ഈ മാസം ആരംഭിക്കുന്ന നിര്‍മാണം വര്‍ഷാവസാനം പൂര്‍ത്തിയാക്കാമെന്നാണു കരുതുന്നതെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മതിലിന്റെ മതിപ്പുനിര്‍മാണ ചെലവ് 30 ലക്ഷം …
സ്വന്തം ലേഖകന്‍: സ്വന്തം പൗരത്വം ഒരു അഭയാര്‍ഥിക്കു നല്‍കി പകരം അഭയാര്‍ഥിയാവാന്‍ തയ്യാറെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ജഡ്ജി. ന്യായാധിപനായിരുന്ന ഓസ്‌ട്രേലിക്കാരന്‍ ജിം മാക്കനാണ് അഭയാര്‍ഥികളുടെ ദുരിതത്തില്‍ മനംനൊന്ത് ശിഷ്ട ജീവിതം അഭയാര്‍ഥി ക്യാമ്പില്‍ ചെലവഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. പസഫിക്കിലെ നൗറുവിലും മാനുസ് ദ്വീപിലും ഓസ്‌ട്രേലിയ സ്ഥാപിച്ചിരിക്കുന്ന അഭയാര്‍ഥി ക്യാമ്പുകളിലെ ദുരിതമാണ് മാക്കനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. …
സ്വന്തം ലേഖകന്‍: ഐലാന്‍ കുര്‍ദി ലോകത്തെ കരയിച്ച് തീരത്തടിഞ്ഞ് ഒരു വര്‍ഷം, ദുരിതക്കയത്തില്‍ തുടരാന്‍ വിധിക്കപ്പെട്ട് അഭയാര്‍ഥികള്‍. 2015 സപ്തംബര്‍ രണ്ടിനാണ് ടര്‍ക്കിയുടെ തീരത്ത് ഐലാന്റെ മൃതദേഹം അടിഞ്ഞത്. കമഴ്ന്ന് കിടക്കുന്ന ഐലാന്റെ മൃതദേഹത്തിന്റെ ചിത്രം നിലൂഫര്‍ ഡെമിര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ലോകം മുഴുവന്‍ അത് ഏറ്റെടുക്കുകയായിരുന്നു. ഗ്രീസിലേക്കുള്ള പലായനത്തിനിടെയാണ് ഐലാനും കുടുംബവും സഞ്ചരിച്ച …
സ്വന്തം ലേഖകന്‍: ഈ വര്‍ഷം മൂന്നു ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് ജര്‍മനി, കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മൂന്നിലൊന്ന് കുറവ്. ഈ വര്‍ഷം 250,000 നും 300, 000 ത്തിനുമിടക്ക് അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മൈഗ്രന്‍സ് ആന്‍ഡ് റെഫ്യുജീസ് ഫെഡറല്‍ ഓഫിസ് വ്യക്തമാക്കി. 2015 ല്‍ ജര്‍മനിയിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡായിരുന്നു. അഭയാര്‍ഥികളോട് ഉദാരനയം സ്വീകരിച്ചതിന്റെ …
സ്വന്തം ലേഖകന്‍: യൂറോപ്പിലെ അഭയാര്‍ഥി തര്‍ക്കം അതിര്‍ത്തി തര്‍ക്കത്തിലേക്ക് വഴിമാറുന്നു, വിവാദ പ്രസ്താവനയുമായി യൂറോപ്യന്‍ യൂണിയന്‍ ചെയര്‍മാന്‍. പശ്ചിമേഷ്യയില്‍നിന്നും വടക്കന്‍ ആഫ്രിക്കയില്‍നിന്നും അഭയാര്‍ഥികള്‍ക്ക് അതിര്‍ത്തികള്‍ തുറന്നുകൊടുത്തേ മതിയാകൂ എന്ന യൂറോപ്യന്‍ യൂനിയന്‍ ചെയര്‍മാന്‍ ജീന്‍ ക്‌ളോദ് ജങ്കറുടെ പ്രസ്താവനയാണ് വിവാദമായത്. അതിര്‍ത്തികള്‍ രാഷ്ട്രീയക്കാരുടെ ഏറ്റവും നീചമായ കണ്ടുപിടിത്തമാണ്. അഭയാര്‍ഥികളോടും അവരുടെ കുട്ടികളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചേ മതിയാകൂ. …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ക്രൈസ്തവര്‍ കടുത്ത മത വിവേചനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. മിക്ക ക്യാമ്പുകളിലും ഭൂരിപക്ഷമായ മുസ്ലീങ്ങള്‍ ക്രൈസ്തവരെ ഭീഷണിപ്പെടുത്തു യാണെന്നും ക്യാമ്പുകളിലെ ഭീകരാക്രമണം ഭയന്ന് ക്രൈസ്തവര്‍ ബൈബിള്‍ ഒളിപ്പിക്കേണ്ടി വരുന്നതായും ബ്രിട്ടീഷ് ഓണ്‍ലൈന്‍ പോര്‍ട്ടലായ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൈര്‍സ്തവരെ വൃത്തിയില്ലാത്തവരെന്നും തെരുവ് നായകളേക്കാള്‍ നികൃഷ്ടരായിട്ടുമാണ് പരിഗണിക്കുന്നതെന്നും ക്യാമ്പ് വിടാന്‍ ക്രിസ്ത്യാനികള്‍ …
സ്വന്തം ലേഖകന്‍: സമ്പന്ന രാഷ്ട്രങ്ങള്‍ അഭയാര്‍ഥികളെ ഒഴിവാക്കുന്നതായി പഠനം, ബ്രിട്ടനും ഫ്രാന്‍സിനും രൂക്ഷ വിമര്‍ശനം. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ ആറ് സമ്പന്ന രാഷ്ട്രങ്ങള്‍ ഏറ്റെടുത്തത് കേവലം 8.88 ശതമാനം അഭയാര്‍ഥികളെയാണെന്ന് വിവിധ സന്നദ്ധ സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ആറ് രാജ്യങ്ങളില്‍ ആകെയുള്ളത് 21 ലക്ഷം അഭയാര്‍ഥികളാണെന്ന് ബ്രിട്ടന്‍ …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയാറാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കിലിസ് പ്രവിശ്യയില്‍ റമദാന്‍ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം അഭയാര്‍ഥികളുടെ ഭാവിയില്‍ സുപ്രധാനമായേക്കാവുന്ന പ്രസ്താവന നടത്തിയത്. നല്ലൊരു വാര്‍ത്ത പറയാന്‍ പോവുകയാണ് താന്‍ എന്ന മുഖവുരയോടെയാണ് ഉര്‍ദുഗാന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മാധ്യമങ്ങള്‍ പറയുന്നു. തുര്‍ക്കിയില്‍ ജീവിക്കുന്ന സിറിയന്‍ ജനതയെ സഹായിക്കുന്നതിന്റെ …