സ്വന്തം ലേഖകന്‍: ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്കിടെ ഫ്രാന്‍സില്‍ കാലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം, ആയിരത്തോളം കുടിലുകള്‍ കത്തി നശിച്ചു. വടക്കന്‍ ഫ്രഞ്ച് പ്രദേശമായ കാലെയില്‍ ഏഴായിരത്തോളം കുടിയേറ്റക്കാര്‍ താമസിക്കുന്ന ക്യാമ്പാണ് തീയിട്ട് നശിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് നഗരമായ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കല്‍ ആരംഭിച്ചു, ക്യാമ്പിലെ കുട്ടികള്‍ക്ക് അഭയം നല്‍കാന്‍ ബ്രിട്ടന്റെ തീരുമാനം, വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കാന്‍ 1,200 ലധികം പൊലീസുകാരും ഉദ്യോഗസ്ഥരും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ജംഗ്ള്‍ ക്യാമ്പ് എന്നറിയപ്പെടുന്ന ഇവിടെനിന്ന് ഏഴായിരത്തോളം വരുന്ന അഭയാര്‍ഥികളെ പുറത്താക്കി ക്യാമ്പ് പൊളിക്കാന്‍ മൂന്നു …
സ്വന്തം ലേഖകന്‍: പകുതിയിലേറെ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ദരിദ്ര രാജ്യങ്ങള്‍, സമ്പന്ന രാഷ്ട്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. ലോക സമ്പദ്‌വ്യവസ്ഥക്ക് 2.5 ശതമാനം മാത്രം സംഭാവന നല്‍കാന്‍ ശേഷിയുള്ള പത്തു രാജ്യങ്ങളാണ് ലോകത്തെ പകുതിയിലേറെ അഭയാര്‍ഥികളെയും സ്വീകരിക്കുന്നതെന്നും അഭയാര്‍ഥി പ്രതിസന്ധിയുടെ എല്ലാ ഭാരവും തനിച്ച് പേറാന്‍ ഈ രാജ്യങ്ങളെ സമ്പന്ന രാഷ്ട്രങ്ങള്‍ വിടുകയാണെന്നും മനുഷ്യാവകാശ സംഘടന …
സ്വന്തം ലേഖകന്‍: ഹംഗറിയിലെ അഭയാര്‍ഥി പുനരിധവാസ ഹിതപരിശോധന അസാധുവായി, യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ഥി ക്വോട്ട അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ചു ഞായറാഴ്ച നടന്ന ഹിതപരിശോധന അസാധുവായതിനെത്തുടര്‍ന്ന് ഒര്‍ബന്‍ രാജിവയ്ക്കണമെന്ന് നാഷണലിസ്റ്റ് ജോബിക് പാര്‍ട്ടി ചെയര്‍മാന്‍ ഗാബര്‍ വോണ ആവശ്യപ്പെട്ടു. ഹിതപരിശോധനയിലെ വോട്ടിംഗ് ശതമാനം 44 ആയിരുന്നു. ഹിതപരിശോധന സാധുവാകണമെങ്കില്‍ വോട്ടിംഗില്‍ 50 …
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളുടെ പുനരധിവാസം, ഹംഗറിയില്‍ ഹിതപരിശോധന. യൂറോപ്യന്‍ രാജ്യങ്ങളിലത്തെുന്ന അഭയാര്‍ഥികളെ ഹംഗറിയില്‍ പുനരധിവസിപ്പിക്കാനുള്ള പദ്ധതി പുനഃപരിശോധിക്കാനാണ് ഹിതപരിശോധന നടത്തിയത്. ഇയു പദ്ധതി അംഗീകരിക്കാനാവില്ല എന്നാണ് രാജ്യത്തെ വലതുപക്ഷ സര്‍ക്കാറിന്റെ നിലപാട്. പദ്ധതി പ്രകാരം 1,60,000 അഭയാര്‍ഥികളെ 28 രാജ്യങ്ങളിലായി പുനരധിവസിപ്പിക്കാനാണ് ഇയു നിര്‍ദേശം. ഇതുപ്രകാരം, 1300 ഓളം അഭയാര്‍ഥികളെയാണ് ഹംഗറി ഏറ്റെടുക്കേണ്ടിവരുക. എന്നാല്‍, ഒരാളെപ്പോലും …
സ്വന്തം ലേഖകന്‍: ഈജിപ്ഷ്യന്‍ തീരത്തിനടുത്ത് അഭയാര്‍ഥി ബോട്ട് ദുരന്തം, 148 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഈജിപ്തിലെ റോസറ്റാ തുറമുഖത്തിനു സമീപം മെഡിറ്ററേനിയനില്‍ മുങ്ങിയ അഭയാര്‍ഥി ബോട്ടില്‍ 450 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഈജിപ്റ്റില്‍നിന്ന് ഇറ്റലിയിലേക്ക് പോകുകയായിരുന്ന അനധികൃത കുടിയേറ്റക്കാരായിരുന്നു ഇവര്‍. ഇതില്‍ 163 പേരെ രക്ഷപ്പെടുത്തിയതായും ഈജിപ്ഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. വടക്കന്‍ ഈജിപ്തിലെ …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നം ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം, ഐക്യരാഷ്ട്ര സഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ. അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നതിനു ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും യു.എന്‍ പൊതുസഭയില്‍ വിടവാങ്ങല്‍ പ്രഭാഷണം നടത്തുകയായിരുന്നു ഒബാമ പറഞ്ഞു. പ്രസിഡന്റ് എന്ന നിലയില്‍ യു.എന്‍ പൊതുസഭയില്‍ ഒബാമയുടെ എട്ടാമത്തെയും അവസാനത്തെയും പ്രഭാഷണമായിരുന്നു ഇത്. അഭയാര്‍ഥി പ്രശ്‌നം …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 42 പേര്‍ മരിച്ചു. 155 പേരെ ഈജിപ്ഷ്യന്‍ സേന രക്ഷപ്പെടുത്തി. 600 പേരെ കുത്തിനിറച്ച ബോട്ട് ഈജിപ്തിലെ കാഫര്‍ അല്‍ ഷേക്ക് മേഖലയിലാണു മുങ്ങിയത്. ഈജിപ്ത്, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികളാണു ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷാ സൈനികരുടെ കണ്ണുവെട്ടിച്ച് ഇറ്റലിയുടെ തീരത്തെത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു …
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി, ഫ്രഞ്ച് തുറമുഖമായ കലെയില്‍ മതില്‍ കെട്ടാനൊരുങ്ങി ബ്രിട്ടീഷ് അധികൃതര്‍. കലെയ് തുറമുഖത്തേക്കുള്ള അപ്രോച്ച് റോഡില്‍ 13 അടി ഉയരത്തില്‍ ഒരു കിലോമീറ്റര്‍ നീളത്തിലാണു മതില്‍ നിര്‍മിക്കുന്നത്. ഈ മാസം ആരംഭിക്കുന്ന നിര്‍മാണം വര്‍ഷാവസാനം പൂര്‍ത്തിയാക്കാമെന്നാണു കരുതുന്നതെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മതിലിന്റെ മതിപ്പുനിര്‍മാണ ചെലവ് 30 ലക്ഷം …
സ്വന്തം ലേഖകന്‍: സ്വന്തം പൗരത്വം ഒരു അഭയാര്‍ഥിക്കു നല്കി പകരം അഭയാര്‍ഥിയാവാന്‍ തയ്യാറെന്ന് മുന്‍ ഓസ്ട്രേലിയന്‍ ജഡ്ജി. ന്യായാധിപനായിരുന്ന ഓസ്ട്രേലിക്കാരന്‍ ജിം മാക്കനാണ് അഭയാര്‍ഥികളുടെ ദുരിതത്തില്‍ മനംനൊന്ത് ശിഷ്ട ജീവിതം അഭയാര്‍ഥി ക്യാമ്പില്‍ ചെലവഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. പസഫിക്കിലെ നൗറുവിലും മാനുസ് ദ്വീപിലും ഓസ്ട്രേലിയ സ്ഥാപിച്ചിരിക്കുന്ന അഭയാര്‍ഥി ക്യാമ്പുകളിലെ ദുരിതമാണ് മാക്കനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. …