1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം താഴോട്ട്; ഒരു വർഷത്തിനിടെ 5.6 ശതമാനം കുറഞ്ഞു
ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം താഴോട്ട്; ഒരു വർഷത്തിനിടെ 5.6 ശതമാനം കുറഞ്ഞു
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. ഒരു വർഷത്തിനിടെ 5.6 ശതമാനത്തിന്റെ കുറവാണ് ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം 6.28 ലക്ഷം ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. 2018 സെപ്റ്റംബറിൽ 6.60 ലക്ഷം പേർ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഒമാനിലെ മൊത്തം വിദേശ തൊഴിലാളികളുടെ …
ബ്രെക്സിറ്റ്: ഇയുവിന് ബോറിസ് ജോൺസന്റെ ഇരട്ട കത്തുകൾ; പുതിയ കരാർ വോട്ടിനിടാൻ അനുവദിക്കാതെ സ്പീക്കർ
ബ്രെക്സിറ്റ്: ഇയുവിന് ബോറിസ് ജോൺസന്റെ ഇരട്ട കത്തുകൾ; പുതിയ കരാർ വോട്ടിനിടാൻ അനുവദിക്കാതെ സ്പീക്കർ
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിന് യൂറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാറിൽ വീണ്ടും വോട്ടെടുപ്പു നടത്താനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ശ്രമം പാർലമെന്റ് സ്പീക്കർ ജോൺ ബെർകൗ നിരസിച്ചു. ശനിയാഴ്ച പാർലമെന്റ് നിരസിച്ച കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും വോട്ടെടുപ്പ് സാധ്യമല്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ബ്രെക്സിറ്റ് കാലാവധി നീട്ടാനുള്ള പ്രമേയവും ശനിയാഴ്ച പാർലമെന്റ് പാസാക്കിയിരുന്നു. ബ്രെക്സിറ്റിനുള്ള നിശ്ചിത കാലാവധി ഈ …
ഭൂരിപക്ഷമില്ല, എന്നിട്ടും ട്രൂഡോ തന്നെ കാനഡയുടെ പ്രധാനമന്ത്രി; പടിക്കൽ കലമുടച്ച് പ്രതിപക്ഷം
ഭൂരിപക്ഷമില്ല, എന്നിട്ടും ട്രൂഡോ തന്നെ കാനഡയുടെ പ്രധാനമന്ത്രി; പടിക്കൽ കലമുടച്ച് പ്രതിപക്ഷം
സ്വന്തം ലേഖകൻ: പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ആദ്യഫല സൂചന. എന്നാൽ പ്രതിപക്ഷ കക്ഷികളെല്ലാം ലിബറല്‍ പാര്‍ട്ടിയേക്കാള്‍ പിന്നിലായതോടെ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം നിലനിർത്തുമെന്ന് ഉറപ്പായി. പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലിബറല്‍ പാര്‍ട്ടിയുടെ തൊട്ടുപിന്നിലെത്തിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ഒന്റാരിയോ പ്രവിശ്യ തൂത്തുവാരിയ ലിബറൽ പാർട്ടി …
സൌദി പ്രവാസികൾക്ക് അതിഥികളെ കൊണ്ടു വരാനുള്ള ആതിഥേയ വിസ ഉടൻ
സൌദി പ്രവാസികൾക്ക് അതിഥികളെ കൊണ്ടു വരാനുള്ള ആതിഥേയ വിസ ഉടൻ
സ്വന്തം ലേഖകൻ: വിദേശത്തുനിന്നും അതിഥികളെ കൊണ്ടുവരാനുള്ള ‘ആതിഥേയ വിസ” സൗദിയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. സൗദി അറേബ്യയില്‍ നിയമപരമായി താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതിഥികളെ കൊണ്ടുവരാനാകും. സ്ത്രീകള്‍ക്കുള്ള ‘മഹ്റം’ അസാധുവാക്കിയത് ഉംറക്കു മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയില്‍ നിയമപരമായി താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവരുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ് അതിഥികളെ സൗദിയിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കുക. രാജ്യത്തേക്ക് …
2021 ന് ശേഷം കടലാസ് രേഖകൾ വേണ്ട; ദുബായ് പേപ്പർലെസ് ഭരണത്തിലേക്ക്
2021 ന് ശേഷം കടലാസ് രേഖകൾ വേണ്ട; ദുബായ് പേപ്പർലെസ് ഭരണത്തിലേക്ക്
സ്വന്തം ലേഖകൻ: ദുബൈയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമാക്കാന്‍ നിര്‍ദേശം. ലക്ഷ്യം കൈവരിക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനം ആപ്ലിക്കേഷന്‍ വഴിയാക്കാന്‍ ദുബൈ കിരീടാവകാശി നിര്‍ദേശം പുറപ്പെടുവിച്ചു. 2021-ന് ശേഷം ദുബൈയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനവും രേഖകള്‍ കടലാസില്‍ നല്‍കാന്‍ ആവശ്യപ്പെടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസിലെ ആഭ്യന്തര ഇടപാടുകള്‍ക്ക് കടലാസ് ഉപയോഗിക്കുന്നതും ഇല്ലാതാക്കും. ദുബൈ …
സൗദിയിൽ വീണ്ടും ബസ് അപകടം: ഒരാൾ മരിച്ചു: 10 മലയാളികൾക്ക് പരുക്ക്; 2 പേരുടെ നില ഗുരുതരം
സൗദിയിൽ വീണ്ടും ബസ് അപകടം: ഒരാൾ മരിച്ചു: 10 മലയാളികൾക്ക് പരുക്ക്; 2 പേരുടെ നില ഗുരുതരം
സ്വന്തം ലേഖകൻ: ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന ബസിൽ ട്രെയ്‌ലർ ഇടിച്ച് പാക്കിസ്ഥാൻ സ്വദേശി മരിച്ചു, 10 മലയാളികൾക്ക് പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർ മലപ്പുറം പുലാമന്തോൾ സ്വദേശി അബൂബക്കർ സിദ്ദിഖ് തായിഫിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും തീർഥാടകനായ തൃശൂർ മംഗലംകുന്ന് സ്വദേശി സെയ്ദാലി അബൂബക്കർ കിങ് ഫൈസൽ ആശുപത്രിയിലും ചികിത്സയിലാണ്. …
ബോറിസ് ജോൺസന്റെ പ്രതികാരം; ബ്രെക്സിറ്റിന് സമയം ചോദിച്ച് ഇയുവിന് അയച്ച കത്തിൽ ഒപ്പിട്ടില്ല
ബോറിസ് ജോൺസന്റെ പ്രതികാരം; ബ്രെക്സിറ്റിന് സമയം ചോദിച്ച് ഇയുവിന് അയച്ച കത്തിൽ ഒപ്പിട്ടില്ല
സ്വന്തം ലേഖകൻ: പാർലമെന്റിന്റെ തീരുമാനപ്രകാരം ബ്രെക്സിറ്റിനു കൂടുതൽ സമയം തേടി ബിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയന് അയച്ച കത്ത് നിരാശയുടെയും പ്രതിഷേധത്തിന്റെയും സൂചനയായി. പ്രത്യാഘാതം എന്തുതന്നെയായാലും ഈ മാസം 31 നു തന്നെ യൂറോപ്യൻ യൂണിയൻ (ഇയു) വിടുമെന്നു ശപഥമെടുത്തിരുന്ന പ്രധാനമന്ത്രി, ഒപ്പുവയ്ക്കാത്ത കത്താണ് അയച്ചത്. മുൻപു തീരുമാനിച്ചതനുസരിച്ച് 19 നു കരാറിൽ …
കാനഡ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ഇന്ത്യൻ വംശജരുടെ വോട്ട് നിർണായകം
കാനഡ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ഇന്ത്യൻ വംശജരുടെ വോട്ട് നിർണായകം
സ്വന്തം ലേഖകൻ: അഴിമതിയും വ്യക്തിപരമായ വിവാദങ്ങളും സൃഷ്ടിച്ച കോളിളക്കത്തിനിടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഭരണത്തുടർച്ചയ്ക്ക് ഇന്നു ജനവിധി തേടുന്നു. കാനഡയിലെ 46ാം പൊതുതിരഞ്ഞെടുപ്പാണിത്. അഭിപ്രായ സർവേകളിൽ മുന്നിലുള്ളത് ആൻഡ്രൂ ഷീർ നയിക്കുന്ന കൺസർവേറ്റിവ് പാർട്ടിയാണ്. സിഖ് നേതാവ് ജഗ്‌മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും ട്രൂഡോയുടെ ലിബറൽ പാർട്ടിയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നു. സിഖ് വംശജർ …
ഖത്തറില്‍ മലയാളി ദമ്പതികളുടെ കുഞ്ഞുങ്ങളുടെ മരണം കീടനാശിനി ശ്വസിച്ചാണെന്ന് റിപ്പോര്‍ട്ട്
ഖത്തറില്‍ മലയാളി ദമ്പതികളുടെ കുഞ്ഞുങ്ങളുടെ മരണം കീടനാശിനി ശ്വസിച്ചാണെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: ഖത്തറില്‍ മലയാളി ദമ്പതികളുടെ കുഞ്ഞുങ്ങള്‍ മരിക്കാനുള്ള കാരണം കീടനാശിനി ശ്വസിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയല്ലെന്നും അധികൃതര്‍ സ്ഥരീകരിച്ചു. കുട്ടികളുടെ മൃതദേഹങ്ങള്‍ നാളെ ഖത്തറില്‍ ഖബറടക്കും. വെള്ളിയാഴ്ച്ച രാവിലെയോടെയാണ് കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിനെയും കുടുംബത്തെയും ശ്വാസതടസ്സവും ഛര്‍ദ്ദിയും മൂലം ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ …
സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിൽ പെരുമാറ്റചട്ടം നിലവിൽ വന്നു
സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിൽ പെരുമാറ്റചട്ടം നിലവിൽ വന്നു
സ്വന്തം ലേഖകൻ: സൗദിയില്‍ സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളിൽ പുതിയ പെരുമാറ്റചട്ടം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. തൊഴിലാളികളുടെ പരാതികളില്‍ പരിഹാരം കാണാത്ത സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷയും, അവകാശങ്ങളും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതാണ് പുതിയ വ്യവസ്ഥകൾ. കഴിഞ്ഞ മാസമാണ് തൊഴിൽ സാമൂഹിക വികസന മന്ത്രി എൻജിനീയർ …