1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എട്ട് വർഷം പഴക്കമുള്ള ബലാത്സംഗക്കേസിലെ പ്രതിയെ കുരുക്കി ദുബായ് പൊലീസ്; തുണയായത് ഡി‌എൻ‌എ
എട്ട് വർഷം പഴക്കമുള്ള ബലാത്സംഗക്കേസിലെ പ്രതിയെ കുരുക്കി ദുബായ് പൊലീസ്; തുണയായത് ഡി‌എൻ‌എ
സ്വന്തം ലേഖകൻ: എട്ട് വർഷങ്ങൾ‌ക്ക് മുമ്പ് നടന്ന ബലാത്സം​ഗക്കേസിലെ പ്രതിയെ കണ്ടെത്തി ദുബായ് പൊലീസ്. അതിനൂതന ഡിഎൻഎ പരിശോധനയിലൂടെയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. 2011ലായിരുന്നു അജ്ഞാതൻ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി അറബ് വനിത അൽറഫാ പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയാരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. എന്നാല്‍, തെളിവുകള്‍ ലഭിച്ചില്ലെന്ന് കാണിച്ച് …
ഓസ്ട്രേലിയയിലെ സൌത്ത് വെയിൽ‌സിൽ കലിയടങ്ങാതെ കാട്ടുതീ; ജനങ്ങളോട് ഒഴിഞ്ഞു പോകാൻ നിർദേശം
ഓസ്ട്രേലിയയിലെ സൌത്ത് വെയിൽ‌സിൽ കലിയടങ്ങാതെ കാട്ടുതീ; ജനങ്ങളോട് ഒഴിഞ്ഞു പോകാൻ നിർദേശം
സ്വന്തം ലേഖകൻ: കാട്ടുതീ പടർന്നതോടെ ഓസ്ട്രേലിയയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ ന്യൂ സൗത്ത് വെയ്ൽസിൽ വീണ്ടും അടിയന്തരാവസ്ഥ. ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. 2 മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ കാട്ടുതീ ഭീഷണിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. സിഡ്നി നഗരപ്രാന്തത്തിലെ കനാൻഗ്ര ബോയ്ഡ് നാഷനൽ പാർക്ക് കത്തിയെരിയുകയാണ്. നൂറിലേറെ സ്ഥലങ്ങളിൽ കത്തിപ്പടരുന്ന തീ …
വ്യാപാര നയം പുതുക്കി ഇന്ത്യ; പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന കാര്‍ഗോയ്ക്ക് ഇനി ചെലവേറും
വ്യാപാര നയം പുതുക്കി ഇന്ത്യ; പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന കാര്‍ഗോയ്ക്ക് ഇനി ചെലവേറും
സ്വന്തം ലേഖകൻ: ഗള്‍ഫടക്കം വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേക്കയക്കുന്ന എല്ലാ കാര്‍ഗോകള്‍ക്കും പാര്‍സലിനും ഇനി ചിലവേറും. ഇന്ത്യ വിദേശ വ്യാപാരനയത്തില്‍ വീണ്ടും മാറ്റം വരുത്തിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാവുക. അയ്യായിരം രുപ വരെയുള്ള പാഴ്‌സലുകള്‍ക്ക് അനുവദിച്ചിരുന്ന കസ്‌ററംസ് തീരുവാ ഇളവ് കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ തീരുമാനത്തോടെ ഇല്ലാതായി. ഈ മാസം പന്ത്രണ്ട് മുതലാണ് നിയമം നടപ്പിലായത്. രാജ്യം സ്വീകരിച്ച …
ജനിച്ചയുടൻ കാണാതായ മകനെ 55 വർഷത്തിനു ശേഷം തിരിച്ചു കിട്ടി; കണ്ടെത്തിയത് വളർത്തു മകൻ
ജനിച്ചയുടൻ കാണാതായ മകനെ 55 വർഷത്തിനു ശേഷം തിരിച്ചു കിട്ടി; കണ്ടെത്തിയത് വളർത്തു മകൻ
സ്വന്തം ലേഖകൻ: 1964 ഏപ്രിലില്‍ ഷിക്കാഗോയിലെ മൈക്കല്‍ റീസ് ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയത് മാധ്യമങ്ങളുടെ മുന്‍പേജിലെ പ്രധാനവാര്‍ത്തയായിരുന്നു. ജനിച്ച് ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ പരിശോധനയ്‌ക്കെന്ന വ്യാജേന മാതാപിതാക്കളുടെ സമീപത്ത് നിന്ന് എടുത്തുകൊണ്ടുപോവുകയായിരുന്നു. ഷിക്കാഗോ സ്വദേശികളായ ചെസ്റ്ററിനും ഡോറ ഫ്രോങ്ക്‌സാകിനും ജനിച്ച രണ്ടാമത്തെ കുഞ്ഞിനെയാണ് 1964 ഏപ്രില്‍ 27 …
ലോകത്ത് പുകവലിക്കാരുടെ എണ്ണം കുറയുന്നതായി ലോകാരോഗ്യ സംഘടന; ശീലം ഉപേക്ഷിച്ചത് 40 ദശലക്ഷം പേർ
ലോകത്ത് പുകവലിക്കാരുടെ എണ്ണം കുറയുന്നതായി ലോകാരോഗ്യ സംഘടന; ശീലം ഉപേക്ഷിച്ചത് 40 ദശലക്ഷം പേർ
സ്വന്തം ലേഖകൻ: ലോകമൊട്ടാകെ പുകവലിക്കുന്നവരുടേയും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരുടേയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാവുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏതാണ്ട് 20 വർഷത്തോളം ഉയർന്ന് തന്നെ നിന്ന സൂചികയാണ് ഇപ്പോൾ താഴുന്നതായി ലോകാരോഗ്യസംഘടന കണ്ടെത്തിയിരിക്കുന്നത്. സർക്കാരുകളും പൊതുജനസഹായാർത്ഥം പ്രവർത്തിക്കുന്ന മറ്റ് സംഘടനകളും വർഷങ്ങളായി ശ്രമിക്കുകയാണ് പുകവലിക്കുന്നവരുടേയും അനുബന്ധ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരുടേയും എണ്ണം കുറയ്ക്കാൻ. നിരന്തരമായ …
ഡല്‍ഹി ഗേറ്റില്‍ വീണ്ടും സംഘര്‍ഷം; വാഹനങ്ങൾക്ക് തീയിട്ടു; സമരക്കാർക്കു നേരെ ലാത്തി ചാർജ്ജ്
ഡല്‍ഹി ഗേറ്റില്‍ വീണ്ടും സംഘര്‍ഷം; വാഹനങ്ങൾക്ക് തീയിട്ടു; സമരക്കാർക്കു നേരെ ലാത്തി ചാർജ്ജ്
സ്വന്തം ലേഖകൻ: ഡല്‍ഹി ഗേറ്റില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനും ശ്രമം നടത്തി. ഡല്‍ഹി ജുമാമസ്ജിദില്‍നിന്നാണ് പ്രതിഷേധം തുടങ്ങിയത്. സമാധാനപരമായിനടന്ന സമരം പെട്ടെന്നാണ് അക്രമാസക്തമായത്. പൗരത്വഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിലും വ്യാപക പ്രതിഷേധം. ഏഴിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. 15 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് യുപിയില്‍ …
ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തു, ഇനി കളി സെനറ്റിൽ; ഇത് നാണംകെട്ട സംഭവമെന്ന് വൈറ്റ് ഹൌസ്
ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തു, ഇനി കളി സെനറ്റിൽ; ഇത് നാണംകെട്ട സംഭവമെന്ന് വൈറ്റ് ഹൌസ്
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. 2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുംനേരെ കേസുകള്‍ കുത്തിപ്പൊക്കാന്‍ യുക്രൈന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കുറ്റത്തിന്മേലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. പ്രമേയം പാസായ സാഹചര്യത്തില്‍ അടുത്തമാസം ട്രംപ് …
തടവുകാരുടെ അവയവങ്ങൾ വിറ്റു കാശാക്കി ചൈന നേടിയ ലാഭം 7105 കോടി!
തടവുകാരുടെ അവയവങ്ങൾ വിറ്റു കാശാക്കി ചൈന നേടിയ ലാഭം 7105 കോടി!
സ്വന്തം ലേഖകൻ: ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ തന്നെ അവയവമാറ്റം കഴിഞ്ഞ് ചൈനീസ് ആശുപത്രികളിൽ ആരോഗ്യം വീണ്ടെടുക്കാം എന്നത് അടുത്ത കാലത്തായി സമ്പന്നരായ രോഗികൾക്കൾക്കിടയിൽ ഏറെ പ്രചാരമുള്ള വാർത്തയാണ്. എന്നാൽ ഈ വാർത്തയുടെ മറവിൽ കോടികൾ കിലുങ്ങുന്ന അവയവ കച്ചവടം ചൈനയിൽ തഴച്ചു വളരുകയാണ്. അവയവങ്ങൾക്കായി ജീവൻ നഷ്ടപ്പെടുന്നതാകട്ടെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്കും. ചൈനയിൽ തടവുകാരിൽനിന്നു …
ദുബൈയിലെ ടാക്സികളിൽ ഇനി വൈഫൈയും 50 എം.ബി ഡാറ്റയും സൗജന്യം
ദുബൈയിലെ ടാക്സികളിൽ ഇനി വൈഫൈയും 50 എം.ബി ഡാറ്റയും സൗജന്യം
സ്വന്തം ലേഖകൻ: ടാക്സികളിൽ വൈഫൈ ലഭ്യമാക്കി ദുബൈ ആർ.ടി.എ അധികൃതർ. യാത്രക്കാർക്ക് 50 എം.ബി ഡാറ്റ സൗജന്യമായി ടാക്സികളിൽ ഉപയോഗിക്കാം. കൂടുതൽ ആവശ്യമെങ്കിൽ ആപ്പുവഴി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈൽ സേവന ദാതാക്കളായ ഡുവുമായി സഹകരിച്ചാണ് ദുബൈ റോഡ് ആന്‍റ് ട്രാൻസ്പോർട്ട് അതോറിറ്റി വൈഫൈ സൗകര്യം ഒരുക്കുന്നത്. ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഹൈടെക് …
“മൃതശരീരം വലിച്ചിഴക്കണം, കെട്ടിത്തൂക്കണം,” മുഷ്‌റഫിനെതിരെ പാക് കോടതിയുടെ വിധി!
“മൃതശരീരം വലിച്ചിഴക്കണം, കെട്ടിത്തൂക്കണം,” മുഷ്‌റഫിനെതിരെ പാക് കോടതിയുടെ വിധി!
സ്വന്തം ലേഖകൻ: വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ് മരണപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മൃതശരീരം പാര്‍ലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നും പാകിസ്താനിലെ പ്രത്യേക കോടതി ഉത്തരവ്. ചൊവ്വാഴ്ചയാണ് 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷ്‌റഫിന് വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ പിഴവുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കോടതിയുടെ പ്രഖ്യാപനം. ചികിത്സയില്‍ …