സ്വന്തം ലേഖകൻ: സ്പെയിനിലെ വല്ലഡോലിഡില്‍ നിന്നുള്ള ഒരു ബയോളജി അധ്യാപികയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ മിന്നുംതാരം. മനുഷ്യശരീരത്തിലെ അവയവങ്ങളെക്കുറിച്ചുള്ള പഠനം കുട്ടികള്‍ക്കു അത്ര പെട്ടെന്നു വഴങ്ങാറില്ല. പഠനം എളുപ്പമാക്കാനായി മൂന്നാം ഗ്രേഡ് അധ്യാപികയായ വെറോണിക്ക ഡ്യൂക്ക ഒരു വ്യത്യസ്ത മാര്‍ഗമാണ് സ്വീകരിച്ചത്. ഒരു അനാട്ടമി ബോഡി സ്യൂട്ട് ധരിച്ച് ക്ളാസിലെത്തി. ആദ്യം ഒന്നു ഞെട്ടിയെങ്കിലും സംഗതി …
സ്വന്തം ലേഖകൻ: സൗദിയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേശ പ്രചരണങ്ങളും വിഭാഗീയതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി സൗദി സുരക്ഷാ വിഭാഗം. ഇന്ത്യയില്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയ പലരും സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിലായി. സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചൈത് വര്‍ഗീയതയും, വിഭാഗിയതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപശി ശക്തമാക്കിയത്. …
സ്വന്തം ലേഖകൻ: കനത്ത മഴ നാശം വിതച്ച ശ്രീലങ്കയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ മഴയിലും കാറ്റിലും 65,000 പേരാണ് ദുരിതത്തിലായിരിക്കുന്നത്. 17000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. 13 ജില്ലകളിലായി 1500 വീടുകള്‍ നശിച്ചു. ഏറ്റവുമധികം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ പൊളന്നറുവ, അനുരാധപുര എന്നിവിടങ്ങളില്‍ രാഷ്ട്രപതി ഗോതബയ രാജപക്‌സെ തിങ്കളാഴ്ച സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ രാഷ്ട്രപതിഅവര്‍ക്കാവശ്യമായ …
സ്വന്തം ലേഖകൻ: ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പരിശീലനം നല്‍കിയ നായകളെ വിടില്ലെന്ന് വ്യക്തമാക്കി അമേരിക്ക. വേണ്ടത്ര ശ്രദ്ധ കിട്ടാതെ നായകള്‍ തുടര്‍ച്ചയായി ചത്ത സാഹചര്യത്തിലാണ് തീരുമാനം. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുള്ളവരാണ് അമേരിക്കയില്‍ നിന്ന് കൊണ്ടുവരുന്ന പരിശീലനം ലഭിച്ച സ്നിഫര്‍ നായകള്‍. കഴിഞ്ഞ സെപ്തംബറിലാണ് നായകള്‍ക്ക് വേണ്ട പരിചരണമോ ആവശ്യമായ …
സ്വന്തം ലേഖകൻ: സൗദിയിൽ ഈ വർഷം 12 ലക്ഷത്തോളം തൊഴില്‍ വിസകള്‍ അനുവദിച്ചെന്ന് തൊഴില്‍ മന്ത്രാലയം. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നിരവധി കരാറുകളിലും ഒപ്പുവെച്ചെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം അനുവദിച്ചത് ആറു ലക്ഷം തൊഴിൽ വിസകളായിരുന്നു. ഈ വര്‍ഷം ഇത് വരെ 12 ലക്ഷം തൊഴില്‍ വിസകളാണ് സൗദി തൊഴില്‍ സാമുഹിക …
സ്വന്തം ലേഖകൻ: ന്യൂസിലാന്‍റിലെ ഏക ഓപ്പൺ റേഞ്ച് മൃഗശാലയാണ് ഒറാന വൈൽഡ്‌ലൈഫ് പാർക്ക്. 1976 ൽ ആരംഭിച്ച ഈ മൃഹശാല ചാരിറ്റിയായ ഒറാന വൈൽഡ്‌ലൈഫ് ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലാണുള്ളത്. ക്രൈസ്റ്റ്ചർച്ചിന്‍റെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന 80 ഹെക്ടർ സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പ്രാദേശിക ജനങ്ങൾക്കും ക്രൈസ്റ്റ്ചർച്ചിലെ സന്ദർശകർക്കും ഗുണനിലവാരമുള്ള വിനോദ അവസരങ്ങൾ നൽകുക എന്നതാണ് ട്രസ്റ്റിന്‍റെ ലക്ഷ്യങ്ങൾ. …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ അഷ്റഫ് ഗനി രണ്ടാം തവണയും പ്രസിഡന്റ് പദത്തിലേക്ക്. സെപ്റ്റംബർ 28നു നടന്ന തിരഞ്ഞെടുപ്പിൽ ഗനി 50.64% വോട്ടുകൾ നേടിയതായി ആദ്യഘട്ട ഫലം. അട്ടിമറി ആരോപണങ്ങളെ തുടർന്നു തടഞ്ഞുവച്ചിരുന്ന ഫലമാണ് അഫ്ഗാൻ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത്. 39.52% വോട്ടുകൾ ലഭിച്ച മുഖ്യ എതിരാളി ഡോ. അബ്ദുല്ല അബ്ദുല്ല ഫലം തള്ളി. അപ്പീൽ …
സ്വന്തം ലേഖകൻ: ഹോളിവുഡ് നടന്‍ റിയാന്‍ ഫിലിപ്പ്, വിക്ടോറിയന്‍ സൂപ്പര്‍ മോഡലായ അലസിയാന്‍ട്ര അംബ്രോസ്യൊ തുടങ്ങിയ ആഗോള താരങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ഇന്‍ഫ്‌ളൂവേര്‍സായ ഇവരുടെ ഈയടുത്ത ദിവസങ്ങളിലെ പോസ്റ്റുകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇവര്‍ പോസ്റ്റുകളിലെല്ലാം റിയാദിനെയായിരുന്നു ടാഗ് ചെയ്തത്. ടാഗിനു പുറമെ സൗദിയെ വാനോളം …
സ്വന്തം ലേഖകൻ: തെക്കന്‍ ഷിക്കാഗോയില്‍ പാര്‍ട്ടിക്കിടെ നടന്ന വെടിവെപ്പില്‍ 13 പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് ചിക്കാഗോ പോലീസ് വ്യക്തമാക്കി. എന്‍ഗള്‍വുഡ് മേഖലയിലെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്. വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ഉണ്ടായ തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 16 മുതല്‍ 48 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് വെടിവെപ്പില്‍ …
സ്വന്തം ലേഖകൻ: നൈജീരിയന്‍ തീരത്തുനിന്ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാര്‍ മോചിതരായി. ഡിസംബര്‍ മൂന്നിനാണ് ബോണി ദ്വീപിനു സമീപത്തുനിന്ന് ഹോങ്കോങ്ങിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യക്കപ്പലില്‍നിന്ന് ഇവരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. മോചിപ്പിച്ചവരെ നൈജീരിയന്‍ തലസ്ഥാനമായ അബുജയിലെത്തിച്ചു. ഇന്ത്യക്കാരെ വിട്ടയച്ച കാര്യം നെജീരിയയുടെ നാവികസേനയും ഷിപ്പിങ് കമ്പനിയും സ്ഥിരീകരിച്ചതായി നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. എ.ആര്‍.എക്‌സ് മാരിടൈം നല്‍കുന്ന …