1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2019

സ്വന്തം ലേഖകൻ: കനത്ത മഴ നാശം വിതച്ച ശ്രീലങ്കയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ മഴയിലും കാറ്റിലും 65,000 പേരാണ് ദുരിതത്തിലായിരിക്കുന്നത്. 17000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. 13 ജില്ലകളിലായി 1500 വീടുകള്‍ നശിച്ചു.

ഏറ്റവുമധികം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ പൊളന്നറുവ, അനുരാധപുര എന്നിവിടങ്ങളില്‍ രാഷ്ട്രപതി ഗോതബയ രാജപക്‌സെ തിങ്കളാഴ്ച സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ രാഷ്ട്രപതിഅവര്‍ക്കാവശ്യമായ ക്ഷേമപദ്ധതികള്‍ അവലോകനം ചെയ്തു. ദുരിതബാധിതര്‍ക്ക് വേണ്ട അടിയന്തരസഹായം നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

രക്ഷാപ്രവര്‍ത്തനത്തിനും ജനങ്ങള്‍ക്ക് അടിയന്തര സഹായങ്ങള്‍ നല്‍കുന്നതിനുമായി നാവിക- വ്യോമ സേനകള്‍ വിന്യസിച്ചിട്ടുള്ളതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിലും ശ്രീലങ്കയിലെ തെക്ക്, കിഴക്ക്, മധ്യ ജില്ലകളില്‍ കനത്ത മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.