1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2019

സ്വന്തം ലേഖകൻ: സൗദിയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേശ പ്രചരണങ്ങളും വിഭാഗീയതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി സൗദി സുരക്ഷാ വിഭാഗം. ഇന്ത്യയില്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയ പലരും സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിലായി.

സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചൈത് വര്‍ഗീയതയും, വിഭാഗിയതയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപശി ശക്തമാക്കിയത്. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇന്നലെ മുതല്‍ സുരക്ഷാ വിഭാഗം ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി മെസ്സേജുകള്‍ അയച്ചു തുടങ്ങി.

ഇത്തരം പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കുവാനും അതികൃതര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ നിയമങ്ങളെയും ഭരണാധികാരികളെയും, ചിഹ്നങ്ങളെയും അവഹേളിക്കുന്ന രീതിയില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട കര്‍ണാടക കുന്താപുരം സ്വദേശി ഹരീഷ് ബങ്കേരയെ കഴിഞ്ഞ ദിവസം സൗദി സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു.

ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വന്ന ഹരീഷ് രാജ്യ ഭരണാധികാരിയും കീരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ അസഭ്യം പറഞ്ഞും, മക്കയിലെ വിശുദ്ധ കഅബ പൊളിച്ച് രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും ആഹ്വാനം ചെയ്താണ് പോസ്റ്റിട്ടത്. സമൂഹ മാധ്യമത്തിലെ പോസ്റ്റ് ശ്രദ്ധയില്‍പെട്ട കമ്പനി അതികൃതര്‍ തന്നെയാണ് നടപടി സ്വീകരിച്ച് ഹരീഷിനെ സുരക്ഷാ വിഭാഗത്തിന് കൈമാറിയത്.

പൗരത്വ നിയമ ഭേതഗതി വിഷയത്തില്‍ അനുമതിയില്ലാതെ റിയാദിലെ മലസില്‍ പരിപാടി സംഘടിപ്പിച്ച സംഘ്പരിവാര്‍ അനൂകൂല സംഘടനാ പ്രതിനിധികളെയും കഴിഞ്ഞ ദിവസം സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. സോഷ്യല്‍ മീഡിയാ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് സൌദിയിൽ പതിനഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.