1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2019

സ്വന്തം ലേഖകൻ: ന്യൂസിലാന്‍റിലെ ഏക ഓപ്പൺ റേഞ്ച് മൃഗശാലയാണ് ഒറാന വൈൽഡ്‌ലൈഫ് പാർക്ക്. 1976 ൽ ആരംഭിച്ച ഈ മൃഹശാല ചാരിറ്റിയായ ഒറാന വൈൽഡ്‌ലൈഫ് ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലാണുള്ളത്. ക്രൈസ്റ്റ്ചർച്ചിന്‍റെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന 80 ഹെക്ടർ സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

പ്രാദേശിക ജനങ്ങൾക്കും ക്രൈസ്റ്റ്ചർച്ചിലെ സന്ദർശകർക്കും ഗുണനിലവാരമുള്ള വിനോദ അവസരങ്ങൾ നൽകുക എന്നതാണ് ട്രസ്റ്റിന്‍റെ ലക്ഷ്യങ്ങൾ. വംശനാശഭീഷണി നേരിടുന്ന നേറ്റീവ്, വിദേശ വന്യജീവികളെ സംരക്ഷിക്കുക, പാരിസ്ഥിതിക, സംരക്ഷണ പ്രശ്നങ്ങളെക്കുറിച്ച് സന്ദർശകരെ ബോധവൽക്കരിക്കുക, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.

70 ഇനങ്ങളിലായി 400 ലധികം മൃഗങ്ങള്‍ ഇപ്പോള്‍ ഒറാന വൈൽഡ്‌ലൈഫ് പാർക്കിലുണ്ട്. ഇത്തവണത്തെ ക്രിസ്മസിന് പാര്‍ക്കിലെ മൃഗങ്ങള്‍ക്ക് കുശാലായിരുന്നു. പ്രത്യേക പരിശോധന കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ മൃഗങ്ങള്‍ക്ക് നല്‍കാന്‍ അധികൃതര്‍ സന്ദര്‍ശകരെ അനുവദിച്ചു. ആഘോഷം കൊഴുത്തതോടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.