സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രിയായി മൂന്നാമൂഴം; തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനേഴായി. ബംഗ്ലാദേശില്‍ തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന തെരഞ്ഞെടുക്കപ്പെട്ടു. ഹസീനയുടെ അവാമി ലീഗ് 350 അംഗ പാര്‍ലെമന്റില്‍ 281 സീറ്റുകള്‍ നേടിയിട്ടുണ്ട്. അവാമി ലീഗിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയതിനേക്കാള്‍ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. …
സ്വന്തം ലേഖകന്‍: ഗ്രോസറികളിലെ സ്വദേശിവത്ക്കരണം, സൗദിയില്‍ ജോലി നഷ്ട്മാകുക 1.60 ലക്ഷം പേര്‍ക്ക്; വിദേശികള്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി വര്‍ദ്ധിപ്പിച്ച് സൗദി. പ്രവാസികള്‍ക്ക് തൊഴില്‍ ഭീഷണി സൃഷ്ടിച്ചുകൊണ്ട് സൗദിയിലെ ഗ്രോസറികളില്‍ (ബഖാല) ഘട്ടംഘട്ടമായി സ്വദേശിവത്കരണം നടപ്പിലാകുന്നു. പൂര്‍ണ സൗദിവല്‍ക്കരണം നടപ്പായാല്‍ മലയാളികള്‍ ഉള്‍പ്പെടെ 1,60,000 വിദേശികള്‍ക്കു തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. സൗദി സ്വദേശികള്‍ക്ക് ഗ്രോസറി മേഖലയില്‍ …
സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധകാലത്ത് 350 ജൂതക്കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഫ്രഞ്ച് പോരാളി ജോര്‍ജസ് ലോങ്ങര്‍ അന്തരിച്ചു. നാസി ജര്‍മനിയുടെ മുന്നേറ്റം കണ്ട രണ്ടാം ലോകയുദ്ധകാലത്ത് നൂറുകണക്കിന് ജൂതക്കുട്ടികളെ ധീരമായി രക്ഷിച്ച ഫ്രഞ്ച് പോരാളി ജോര്‍ജസ് ലോങ്ങറിന് 108 വയസായിരുന്നു. 1910ല്‍ സ്ട്രാറ്റ്‌സ്ബര്‍ഗില്‍ ജൂതകുടുംബത്തിലാണ് ജോര്‍ജസ് ലോങ്ങറിന്റെ ജനനം. 1940ല്‍ ഫ്രഞ്ച് സൈന്യത്തില്‍ പ്രവര്‍ത്തിക്കവേ നാസിസൈന്യം …
സ്വന്തം ലേഖകന്‍: സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭം: സുഡാനില്‍ പൊലീസ് അതിക്രമങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി; പൊലീസ് സേനയെ പിന്‍വലിക്കാന്‍ ഉത്തരവിട്ട് സുഡാന്‍ പ്രസിഡന്റ്. ആംനസ്റ്റി ഇന്റര്‍നാഷ്ണലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മരണങ്ങളെ കുറിച്ചന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഡിസംബര്‍ 19നാണ് ഭക്ഷ്യ, ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. പ്രക്ഷോഭക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 19 പേര്‍ …
സ്വന്തം ലേഖകന്‍: കനത്താ സുരക്ഷയില്‍ ബംഗ്ലാദേശില്‍ ഇന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; സുരക്ഷ ഉറപ്പാക്കാന്‍ ആറു ലക്ഷം ഭടന്മാരെ വിന്യസിച്ചു. ഇന്നു നടക്കുന്ന ബംഗ്‌ളാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാലാംവട്ടവും അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷേക്ക് ഹസീന. സുരക്ഷയ്ക്കായി പോലീസ്, സൈനിക, അര്‍ധസൈനിക വിഭാഗങ്ങളില്‍പ്പെട്ട ആറുലക്ഷം ഭടന്മാരെ നിയോഗിച്ചു. ഞായറാഴ്ച അര്‍ധരാത്രിവരെ 3ജി, 4ജി …
സ്വന്തം ലേഖകന്‍: ട്രംപിന്റെ ഇറാഖ് യാത്രയുടെ രഹസ്യം പൊളിച്ച് സമൂഹമാധ്യമങ്ങളില്‍ അങ്ങാടിപ്പാട്ടാകാന്‍ കാരണമായത് സാധാരണക്കാരനായ ഈ ബ്രിട്ടീഷുകാരന്‍! അമേരിക്കന്‍ അധികൃതര്‍ അതീവരഹസ്യമാക്കി വെച്ചിരുന്ന ട്രംപിന്റെ ഇറാഖ് യാത്ര അവസാനിക്കും മുമ്പേ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. രഹസ്യം പൊളിച്ചതാകട്ടെ ഒരു സാധാരണ ബ്രിട്ടീഷ് പൗരനും. സമൂഹമാധ്യമങ്ങളില്‍ പ്രസിഡന്റിന്റെ യാത്ര ചര്‍ച്ചയായതോടെ ട്രംപ് പോയത് ഇറാഖിലേക്കാണെന്ന ഔദ്യോഗിക വിശദീകരണവുമായി വൈറ്റ് …
സ്വന്തം ലേഖകന്‍: ആവേശ തീപ്പൊരി മുടിയില്‍ വീണു; മിസ് ആഫ്രിക്കയുടെ തലയ്ക്ക് തീപിടിച്ചു! മിസ് ആഫ്രിക്ക സൗന്ദര്യമത്സരത്തില്‍ വിജയിയായ മിസ് കോംഗോയുടെ പൊയ്മുടിക്കെട്ടിനു വേദിയില്‍ വച്ചു തീപിടിച്ചു. ഡോര്‍കാസ് കസിന്‍ഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നു പ്രയോഗത്തില്‍ നിന്നുള്ള തീപ്പൊരി മുടിയില്‍ വീഴുകയായിരുന്നു. നൈജീരിയയിലെ കലബാറിലാണ് സൗന്ദര്യമത്സരം നടന്നത്. ജേതാവായതിന്റെ …
സ്വന്തം ലേഖകന്‍: മുപ്പത് വര്‍ഷം നിഴലുപോലെ ഒപ്പമുണ്ടായിരുന്ന മലയാളിയായ പേഴ്‌സണല്‍ സ്റ്റാഫിനെ കാണാന്‍ അബുദാബി കിരീടാവകാശി ആശുപത്രിയിലെത്തി. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി കഴിഞ്ഞ 30 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച മലപ്പുറം കുറുവ പഴമുള്ളൂര്‍ സ്വദേശി മുല്ലപ്പള്ളി അലിയെ കാണാന്‍ ആശുപത്രിയില്‍ …
സ്വന്തം ലേഖകന്‍: ഹിസ് മാസ്റ്റേഴ്‌സ് വോയിസ് സംഗീതം നിലക്കുമോ? പ്രശസ്ത സംഗീതക്കമ്പനി എച്ച്എംവി അടച്ചുപൂട്ടലിന്റെ വക്കില്‍. 6 വര്‍ഷത്തിനിടയില്‍ 2 ആം തവണയാണു കമ്പനി പ്രതിസന്ധിയിലാകുന്നത്. 2013ല്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കഷ്ടിച്ചു കരകയറിയെങ്കില്‍ ഇത്തവണ അതാവില്ല സ്ഥിതി. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായ കമ്പനി ഏറ്റെടുക്കാന്‍ ആരെയും കിട്ടിയില്ലെങ്കില്‍ അടച്ചിടേണ്ടിവരുമെന്ന് ഉറപ്പായതോടെ ബ്രിട്ടനിലെ 125 സ്റ്റോറുകളില്‍ ജോലി ചെയ്യുന്ന …
സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ അതിര്‍ത്തി മതിലില്‍ തട്ടി യുഎസില്‍ ഭരണസ്തംഭനം; ശമ്പളം കിട്ടാതെ വലഞ്ഞ് എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍; പണം കിട്ടിയില്ലെങ്കില്‍ അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്ന് ട്രംപിന്റെ ഭീഷണി. യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ പണം വകയിരുത്താതെ ഭരണച്ചെലവ് ബില്ലില്‍ ഒപ്പുവയ്ക്കില്ലെന്ന ട്രംപിന്റെ നിര്‍ബന്ധത്തിനു പ്രതിപക്ഷത്തെ ഡെമോക്രറ്റുകള്‍ വഴങ്ങാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു …