സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം; ട്രംപ് എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി. ഫ്രഞ്ച് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് മുതിരരുതെന്ന് യൂറോപ്പ്, വിദേശകാര്യവകുപ്പു മന്ത്രി ഷാന്‍ യെവ്‌സ് ലെ ഡ്രിയാന്‍ ആവശ്യപ്പെട്ടു. വിലക്കയറ്റത്തിനെതിരേ ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധത്തെ പരോക്ഷമായി അനുകൂലിച്ചു ട്രംപ് ട്വീറ്റ് ചെയ്തതാണു മന്ത്രിയെ ചൊടിപ്പിച്ചത്. കനത്ത സാന്പത്തിക …
സ്വന്തം ലേഖകന്‍: ‘ഒന്നുകില്‍ എനിക്ക് പിന്തുണ തന്ന് ബ്രെക്‌സിറ്റ് നടപ്പാക്കുക; അല്ലെങ്കില്‍ ജെറമി കോര്‍ബിനെ പ്രധാനമന്ത്രിയാക്കി ബ്രെക്‌സിറ്റ് മറന്നേക്കുക,’ പാര്‍ട്ടി എംപിമാര്‍ക്ക് അന്ത്യശാസനം നല്‍കി തെരേസാ മേയ്. ബ്രക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ അന്ത്യശാസനം. ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വോട്ടിനിട്ട് പരാജയപ്പെടുത്തിയാല്‍ അധികാരം …
സ്വന്തം ലേഖകന്‍: വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമോ? ബ്രിട്ടീഷ് കോടതിയുടെ നിര്‍ണായക വിധി ഇന്ന്; സിബിഐ, ഇഡി ഉദ്യോഗസ്ഥര്‍ ലണ്ടനില്‍. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യംവിട്ട മദ്യവ്യവസായിയും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമായ വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമോ എന്ന കാര്യത്തില്‍ ഇന്ന് ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി വിധി പറയും. കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് ജോയിന്റ് …
സ്വന്തം ലേഖകന്‍: ഖത്തറുമായി ഒരു നയതന്ത്ര വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സൗദി; റിയാദില്‍ തുടങ്ങിയ ജിസിസി ഉച്ചകോടിയില്‍ നയതന്ത്ര പ്രതിസന്ധി. ഖത്തര്‍ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ടുവെച്ച ഉപാധികളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ. ഉപാധികള്‍ അംഗീകരിച്ച് ജി.സി.സി. കൗണ്‍സിലില്‍ ഖത്തര്‍ തിരിച്ചെത്തുമെന്നാണ് ആഗ്രഹമെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. മാത്രമല്ല ഖഷോഗ്ജി വധക്കേസില്‍ അറസ്റ്റിലായവരെ …
സ്വന്തം ലേഖകന്‍: ബാഗേജ് നിബന്ധനകള്‍ കര്‍ശനമാക്കി ഷാര്‍ജ വിമാനത്താവളം; മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ പ്രത്യേക മേഖലയിലേക്കു മാറ്റും. വാരിവലിച്ചു കെട്ടിക്കൊണ്ടുപോകുന്ന ബാഗേജുകള്‍ അനുവദിക്കില്ലെന്നതുള്‍പ്പെടെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഷാര്‍ജ വിമാനത്താവളം. ഇത്തരം ബാഗേജ് ചരക്കുനീക്കം തടസ്സപ്പെടുത്തുന്നതിനാലാണു നടപടി. ദുബായ് വിമാനത്താവളത്തില്‍ കഴിഞ്ഞവര്‍ഷം ഈ നിയമം നിലവില്‍ വന്നിരുന്നു. 75 സെന്റിമീറ്റര്‍ ഉയരവും 60 സെന്റിമീറ്റര്‍ നീളവും 90 …
സ്വന്തം ലേഖകന്‍: മക്രോണ്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഒന്നേകാല്‍ ലക്ഷത്തോളം മഞ്ഞക്കുപ്പായക്കാര്‍ തെരുവില്‍; ഫ്രാന്‍സില്‍ പ്രക്ഷോഭം ആളിപ്പടരുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ആളിപ്പടരുന്നു. രാജ്യവ്യാപകമായി ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ആയിരത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിതി നിയന്ത്രണ വിധേയമായെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. ജീവിതം ദുസ്സഹമായതോടെയാണ് …
സ്വന്തം ലേഖകന്‍: യമനില്‍ സമാധാനത്തിനായി യുഎന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരുന്നു; താല്‍ക്കാലിക സര്‍ക്കാര്‍ ഉണ്ടാമെന്ന് ഹൂതികള്‍; സനാ വിമാനത്താവളം തുറക്കില്ലെന്ന് പ്രഖ്യാപനം. യമന്‍ പ്രശ്‌ന പരിഹാരത്തിനുള്ള ആദ്യ പടിയായി എല്ലാ കക്ഷികളേയും ചേര്‍ത്തുള്ള താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഹൂതികള്‍. എല്ലാ കക്ഷികള്‍ക്കും പ്രവേശിക്കാന്‍ പാകത്തില്‍ ഹുദൈദ സ്വതന്ത്ര മേഖലയായി നിലനിര്‍ത്തണമെന്നും ഹൂതികള്‍ ആവശ്യപ്പെട്ടു. സ്വീഡനില്‍ നടക്കുന്ന …
സ്വന്തം ലേഖകന്‍: ചൊവ്വയില്‍ കാറ്റടിക്കുന്നത് ഇങ്ങനെയാണ്; ചരിത്രത്തില്‍ ആദ്യമായി അന്യഗ്രഹത്തിലെ ശബ്ദം കേള്‍പ്പിച്ച് നാസ. മനുഷ്യന്‍ ഇതാദ്യമായി അന്യഗ്രഹത്തിലെ ശബ്ദം കേട്ടു. നാസയുടെ ചൊവ്വപര്യവേഷണ വാഹനമായ ഇന്‍സൈറ്റ് ലാന്‍ഡര്‍ ‘ചുവന്ന ഗ്രഹ’ത്തിലെ കാറ്റിന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു. സെക്കന്‍ഡില്‍ 5 മുതല്‍ 7 മീറ്റര്‍ വേഗമുളള കാറ്റ് ഇന്‍സൈറ്റിന്റെ സോളര്‍ പാനലുകളിലൂടെ കടന്നു പോകുന്ന ശബ്ദമാണ് …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക് മണ്ണിന്‍ നിന്നുതന്നെ; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക്കിസ്ഥാന്‍ മണ്ണില്‍ നിന്ന് തന്നെയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. മുംബൈ ആക്രമണം നടത്തിയവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന പ്രസ്താവനയോടെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. …
സ്വന്തം ലേഖകന്‍: ഖത്തറില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ അനുവദിക്കുന്ന നിയമപരിഷ്‌ക്കരണത്തിന് ഭരണകൂടം. വിദേശികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയും വിദ്യാഭ്യാസവും ചികിത്സാ സംവിധാനങ്ങളും അടക്കം സ്വദേശികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്ന നിയമം സെപ്റ്റംബറില്‍ ഖത്തര്‍ പാസാക്കിയിരുന്നു. ഇതിനു പിന്നാലെ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന നിയമവും ഖത്തറില്‍ പ്രാബല്യത്തില്‍ വരാനൊരുങ്ങുന്നു. …