1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2018

സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം; ട്രംപ് എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി. ഫ്രഞ്ച് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് മുതിരരുതെന്ന് യൂറോപ്പ്, വിദേശകാര്യവകുപ്പു മന്ത്രി ഷാന്‍ യെവ്‌സ് ലെ ഡ്രിയാന്‍ ആവശ്യപ്പെട്ടു. വിലക്കയറ്റത്തിനെതിരേ ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധത്തെ പരോക്ഷമായി അനുകൂലിച്ചു ട്രംപ് ട്വീറ്റ് ചെയ്തതാണു മന്ത്രിയെ ചൊടിപ്പിച്ചത്.

കനത്ത സാന്പത്തിക ബാധ്യത വരുത്തുന്ന പാരീസ് കാലാവസ്ഥാ ഉടന്പടി അവസാനിപ്പിച്ച് നികുതിഇളവിന്റെ രൂപത്തില്‍ പണം ജനങ്ങള്‍ക്കു തിരിച്ചുനല്‍കണമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഞങ്ങള്‍ ഇടപെടാറില്ല. ഇതേ സമീപനം തിരിച്ചും പ്രതീക്ഷിക്കുന്നു. ഞങ്ങളെ വെറുതേ വിട്ടേക്കൂ. ഫ്രഞ്ച് പ്രസിഡന്റിന്റെയും അഭിപ്രായമിതാണെന്നു മന്ത്രി ലെ ഡ്രിയാന്‍ എല്‍സിഐ ടിവിയോടു പറഞ്ഞു.

ഇതിനിടെ മക്രോണ്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയത്തിനെതിരേ മഞ്ഞക്കുപ്പായക്കാര്‍ തുടര്‍ച്ചയായി നാലാം ശനിയാഴ്ചയും നടത്തിയ പ്രതിഷേധം പാരീസിലും മറ്റു ഫ്രഞ്ചു നഗരങ്ങളിലും ഏറെ നാശനഷ്ടത്തിനിടയാക്കി. ഫ്രാന്‍സില്‍ മൊത്തം അറസ്റ്റിലായത് 1723 പേരാണെന്നും ഇവരില്‍ 1220 പേര്‍ കസ്റ്റഡിയില്‍ തുടരുകയാണെന്നും ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം ഇന്നലെ വ്യക്തമാക്കി. പ്രക്ഷോഭകര്‍ കാറുകള്‍ കത്തിക്കുകയും കടകള്‍ക്കു കല്ലെറിയുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.