സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന നഗരവും പിടിച്ചെടുത്തു, ഭീകരരെ മരുഭൂമിയിലേക്ക് തുരത്തിയതായി സിറിയന്‍ സേന. സിറിയയിലെ അല്‍ബു കമല്‍ എന്ന പട്ടണമാണ് സിറിയന്‍ സേന പിടിച്ചെടുത്തത്. ഇവിടെ നിന്ന് രക്ഷപ്പെട്ട ഭീകരരെ മരുഭൂമിയിലെ ഒളിയിടങ്ങളിലേക്ക് തുരത്തിയതയാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് ഇറാഖ് അതിര്‍ത്തിക്കു തൊട്ടുകിടക്കുന്ന പട്ടണം സിറിയയിലെ ഐഎസ് വിരുദ്ധസേന വളഞ്ഞത്. ആദ്യഘട്ടത്തില്‍ …
സ്വന്തം ലേഖകന്‍: ദിവസങ്ങളോളം മുറിയില്‍ അടച്ചിട്ട് ക്രൂര ലൈംഗിക പീഡനം, സിഗരറ്റ് വച്ച് പൊള്ളിച്ചു, ശ്രീലങ്കന്‍ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ് യുവാക്കള്‍. അസോസിയേറ്റ് പ്രസാണ് 20 തോളം തമിഴ് വംശജരായ യുവാക്കളെ ദിവസങ്ങളോളം മുറിയില്‍ അടച്ചിട്ട് ലൈംഗിക പീഡനത്തിനും മറ്റു പല വിധത്തിലുള്ള പീഡനത്തിനും വിധേയമാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഭയം കാരണം അസോസിയേറ്റ് …
സ്വന്തം ലേഖകന്‍: ഇസ്രായേല്‍ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച, യുകെയിലെ ഇന്ത്യന്‍ വംശജയായ മന്ത്രി പ്രീതി പട്ടേല്‍ രാജിവച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടേയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രായേല്‍ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് ഇന്ത്യന്‍ വംശജയും അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയുമായ പ്രീതി പട്ടേലിന്റെ പേരിലുള്ള ആരോപണം. സംഭവം വിവാദമായതോടെ, ആഫ്രിക്കന്‍ പര്യടനം റദ്ദാക്കി ബ്രിട്ടനിലേക്ക് …
സ്വന്തം ലേഖകന്‍: സൗദി ഭരണകൂടത്തിന്റെ അഴിമതി വിരുദ്ധ വേട്ട തുടരുന്നു, സൗദി കോടീശ്വരന്മാര്‍ക്ക് കഷ്ടകാലം, മൂന്നു ദിവസത്തിനിടെ മരവിപ്പിച്ചത് 1,200 ബാങ്ക് അക്കൗണ്ടുകള്‍. മന്ത്രിമാരെയും രാജ കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അഴിമതി വിരുദ്ധ പോരാട്ടം ശക്തമായി തുടരുമെന്ന സന്ദേശമാണ് ദേശീയ അഴിമതി വിരുദ്ധ സുപ്രീം കമ്മറ്റിയുടെ നടപടികള്‍ നല്‍കുന്നത്. അഴിമതി കേസുകളില്‍ …
സ്വന്തം ലേഖകന്‍: ഈസ്റ്റ്‌ബോണ്‍ നിവാസിയായ പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസ് പോള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു, 48 മണിക്കൂറിനുള്ളില്‍ എത്തിയ രണ്ടു മരണ വാര്‍ത്തകളുടെ ആഘാതത്തില്‍ യുകെ മലയാളികള്‍. ഓക്‌സ്‌ഫോഡില്‍ നിന്നുള്ള സാമുവേല്‍ വര്‍ഗീസിന്റെ മരണ വാര്‍ത്ത യുകെ മലയാളികളെ ഞെട്ടിച്ചതിനു തൊട്ടുപിന്നാലെയാണ് മുപ്പത്തെട്ടുകാരനായ എല്‍ദോസ് പോളിന്റെ മരണ വാര്‍ത്തയുമെത്തിയത്. കോണ്‍ക്വസ്‌റ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു …
സ്വന്തം ലേഖകന്‍: രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ അന്ത്യശാസനം. രാഖൈന്‍ പ്രവിശ്യയില്‍ നടത്തുന്ന സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാറിനോട് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ആവശ്യപ്പെട്ടു. കൊലപാതകവും കൂട്ട ബലാത്സംഗവും അടക്കമുള്ള സൈനികാതിക്രമങ്ങള്‍ ഭയന്ന് വീടുകളില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന റോഹിങ്ക്യകള്‍ക്ക് സുരക്ഷിതമായി തിരിച്ചു വരാനുള്ള …
സ്വന്തം ലേഖകന്‍: ട്രംപ് ദക്ഷിണ കൊറിയയില്‍, ഉത്തര കൊറിയ ലോകത്തിനു ഭീഷണിയെന്നും കിം ജോംഗ് ഉന്നിനെ എന്തു ചെയ്യണമെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം. ഉത്തരകൊറിയ ലോകത്തിനുതന്നെ ഭീഷണിയാണെന്നും അവരെ നേരിടാന്‍ ആഗോളതലത്തില്‍ ശ്രമമുണ്ടാവണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. പ്യോഗ്യാംഗിന്റെ ആണവമോഹത്തിനു തടയിടാന്‍ യുഎസിന്റെ മുഴുവന്‍ സൈനികശക്തിയും പ്രയോഗിക്കാന്‍ താന്‍ …
സ്വന്തം ലേഖകന്‍: കാബൂളിലെ സ്വകാര്യ ചാനല്‍ ഓഫീസിനു നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണത്തില്‍ മുറിവേറ്റ കൈയ്യുമായി വാര്‍ത്താ സംപ്രേക്ഷണം പുനരാരംഭിച്ച് ചാനല്‍ അവതാരകന്‍. അഫ്ഗാനിസ്ഥാനിലെ ഷംഷാദ് ടെലിവിഷന്‍ ചാനല്‍ ആസ്ഥാനത്ത് ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെടുകയും ഇരുപതിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. മൂന്നു മണിക്കൂര്‍ നീണ്ട ഭീകരാക്രമണം അവസാനിച്ചതിനു തൊട്ടുപിന്നാലെ സംപ്രേഷണം …
സ്വന്തം ലേഖകന്‍: ഓക്‌സ്‌ഫോര്‍ഡ് മലയാളിയായ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു. ചങ്ങനാശേരി മടുക്കമൂട് സ്വദേശി സാമുവേല്‍ വര്‍ഗീസാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞത്. 57 വയസ്സായിരുന്നു. സമുവേല്‍ വര്‍ഗീസിനെ ശാരീരികാസ്വസ്ഥയെ തുടര്‍ന്ന് ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓക്‌സ്‌ഫോര്‍ഡിലെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന സാമുവേല്‍ വര്‍ഗീസ് ഓക്‌സ് …
സ്വന്തം ലേഖകന്‍: തോക്കുപയോഗം കുത്തനെ ഉയരുന്ന അമേരിക്കയില്‍ വെടിവെപ്പ് നിത്യ സംഭവമാകുന്നു, ടെക്‌സസില്‍ വെടിവെപ്പു നടത്തിയ അക്രമിയ്ക്ക് മാനസിക അസ്വാസ്ഥ്യമാണെന്ന ന്യായീകരണവുമായി ട്രംപ്. അക്രമിക്ക് മാനസിക അസ്വാസ്ഥ്യമാണെന്നും തോക്ക് ഒരു ഘടകമേയല്ലെന്നുമായിരുന്നു ദുരന്തത്തില്‍ അനുശോചിച്ച് ട്രംപ് നല്‍കിയ സന്ദേശം. രാജ്യത്ത് മാനസികാസ്വാസ്ഥ്യം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും ഇത് പരിഹരിക്കാനാണ് അടിയന്തരശ്രമം …