സ്വന്തം ലേഖകന്‍: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം, ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലന്റെ കസേര തെറിച്ചു, ഗവിന്‍ വില്യംസണ്‍ പുതിയ പ്രതിരോധ സെക്രട്ടറി. ലൈംഗികാരോപണത്തെ തുടര്‍ന്നുള്ള വിവാദം കത്തിപ്പടരുന്നതിനിടെ കുറ്റം സ്വയം ഏറ്റെടുത്തായിരുന്നു ഫാലന്റെ രാജി. 2002 ല്‍ നടന്ന അത്താഴ വിരുന്നിനിടെ ഒരു പത്രപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് ഫാലനെതിരെ ഉയര്‍ന്ന ആരോപണം. …
സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ നേതാക്കളില്‍ എട്ട് പേര്‍ക്കെതിരെ സ്പാനിഷ് കോടതിയില്‍ വിചാരണ, മുന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ട് വിചാരണയ്ക്ക് ഹാജരായില്ല, നേതാക്കളെ ജയിലിലടക്കണമെന്ന് സ്‌പെയിന്‍. സ്‌പെയിനില്‍ നിന്ന് സ്വതന്ത്ര്യ രാജ്യമാകാനുള്ള ശ്രമങ്ങള്‍ നടത്തിയ എട്ടു കാറ്റലോണിയന്‍ നേതാക്കളെ ചോദ്യം ചെയ്യലിനായി സ്പാനിഷ് ഹൈക്കോടതി കസ്റ്റഡിയില്‍ വിട്ടു. കലാപത്തിന് പ്രേരിപ്പിക്കല്‍, രാജ്യദ്രോഹം, പൊതുപണം ദുരുപയോഗം എന്നീ ആരോപണങ്ങള്‍ …
സ്വന്തം ലേഖകന്‍: മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന. മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎന്‍ നീക്കത്തിനാണ് ചൈന വീറ്റോ അധികാരം ഉപയോഗിച്ച് തടയിട്ടത്. ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ യുഎസ്, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യ കൊണ്ടുവന്ന പ്രമേയമാണ് …
സ്വന്തം ലേഖകന്‍: യുഎസിലെ വാള്‍മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്, രണ്ടു പേര്‍ കൊല്ലപ്പെട്ടു. കൊളറാഡോയില്‍ ഡെല്‍വര്‍ സബര്‍ബിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകുന്നേരം ആരറയോടെയോണ് സംഭവം. പരുക്കേറ്റവരെക്കുറിച്ചോ ആക്രമണം നടത്തിയവരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. സ്‌റ്റോറില്‍ പ്രവേശിച്ച അക്രമികള്‍ തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു എന്നും മുപ്പതോളം വെടിയൊച്ചകള്‍ കേട്ടതായും ദൃക്‌സാക്ഷികള്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ ആശ്രിത ലെവി ഒന്നിച്ച് അടക്കണമെന്ന് അധികൃതര്‍. ലെവി അടക്കാനുള്ള പ്രവാസികള്‍ ഇത് ഒന്നിച്ച് അടക്കണമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. ഇത് സംബന്ധമായ സംശയത്തിലുള്ള മറുപടിയിലാണ് പാസ്‌പോല്‍ട്ട് വിഭാഗം വിശദീകരണം നീല്‍കിയിരിക്കുന്നത്. അടുത്തകാലത്തായി സൗദിയിലെ സ്വകാര്യമേഖലകളില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ അവരുടെ ആശ്രിതര്‍ക്കുള്ള ഫീസ് അടക്കണമെന്ന നിയമം …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണത്തിന്റെ പഴി കുടിയേറ്റക്കാരുടെ തലയില്‍ ചാരി ട്രംപ്, കുടിയേറ്റ നിയമം കൂടുതല്‍ കര്‍ക്കശമാക്കും. ഉസ്ബക്ക് കുടിയേറ്റക്കാരനായ അക്രമിക്ക് യു.എസിലേക്ക് കടക്കാന്‍ വഴിയൊരുക്കിയത് സുതാര്യമായ വിസ നിയമങ്ങളാണെന്നും പ്രസിഡന്റ് ട്രംപ് കുറ്റപ്പെടുത്തി. വിസ അനുവദിക്കേണ്ടവരെ അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വിസസ് ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് ട്രംപ് …
സ്വന്തം ലേഖകന്‍: ബിന്‍ ലാദന്‍ വധവുമായി ബന്ധപ്പെട്ട നൂറിലേറെ രഹസ്യ ഫയലുകള്‍ യുഎസ് ചാരസംഘടന സിഐഎ പുറത്തുവിട്ടു. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് അടക്കമുള്ള ചിത്രങ്ങളാണ് സിഐഎ പുറത്തുവിട്ടത്. ലാദന്റെ ഒളിത്താവളത്തില്‍ 2011 മെയ് മാസത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങളും പുറത്തുവിട്ടതില്‍ ഉള്‍പ്പെടുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്നതത് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ …
സ്വന്തം ലേഖകന്‍: കുവൈത്തിന് പുതിയ പ്രധാനമന്ത്രി, ഷേഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ. അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്. പുതിയ മന്ത്രിസഭ രൂപീകരണത്തിനും അമീര്‍ ഉത്തരവിട്ടു. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള 16 അംഗ മന്ത്രിസഭ രാജി …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണം ഭീകരാക്രമണം തന്നെ, മുഖ്യ സൂത്രധാരന്‍ ഉസ്ബക്ക് കുടിയേറ്റക്കാരന്‍. മന്‍ഹാട്ടനില്‍ ബൈക്ക് പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി എട്ടു പേരെ കൊലപ്പെടുത്തിയത് സയ്ഫുള്ളോ ഹബീബുള്ളാവിച്ച് സയ്‌പോവ് (29) എന്ന ഉസ്‌ബെക്കിസ്ഥാനില്‍നിന്നുള്ള കുടിയേറ്റക്കാരനാണെന്നും ഇയാള്‍ക്ക് അമേരിക്കന്‍ പൗരത്വമില്ലെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. 2010 ലാണ് ഇയാള്‍ അമേരിക്കയിലെത്തിയത്. ഫ്‌ളോറിഡ, ഒഹായോ, ന്യൂ ജേഴ്‌സിയിലെ …
സ്വന്തം ലേഖകന്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷണം തിരിച്ചടിച്ചു, ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് ഇരുന്നൂറോളം പേര്‍ മരിച്ചു. ആറാമത്തെ ആണവ പരീക്ഷണം നടത്തിയതിനു തൊട്ടു പിന്നാലെയാണ് പരീക്ഷണ സ്ഥലത്തെ ടണല്‍ തകര്‍ന്നുവീണ് ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കില്‍ജു പട്ടണത്തിലെ പുങ്ഗിയേ–റിക്കു സമീപം സെപ്റ്റംബര്‍ ആദ്യ വാരമാണു …