1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2017

സ്വന്തം ലേഖകന്‍: ബിന്‍ ലാദന്‍ വധവുമായി ബന്ധപ്പെട്ട നൂറിലേറെ രഹസ്യ ഫയലുകള്‍ യുഎസ് ചാരസംഘടന സിഐഎ പുറത്തുവിട്ടു. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് അടക്കമുള്ള ചിത്രങ്ങളാണ് സിഐഎ പുറത്തുവിട്ടത്. ലാദന്റെ ഒളിത്താവളത്തില്‍ 2011 മെയ് മാസത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങളും പുറത്തുവിട്ടതില്‍ ഉള്‍പ്പെടുന്നു.

രാജ്യസുരക്ഷയെ ബാധിക്കുന്നതത് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ സിഐഎയുടെ പക്കലുണ്ടെന്നും എന്നാല്‍ ഇവയൊന്നും ഉടന്‍ പുറത്തു വിടില്ലെന്നുമാണ് സൂചന. 2011 ല്‍ ലാദന്‍ അറബ് കലാപത്തിന് ആഹ്വനം ചെയ്തതിന്റെയും ലാദന്റെ മൂത്തമകന്റെ വിവാഹത്തിന്റെയും വിവരങ്ങള്‍ സിഐഎ പുറത്തുവിട്ട രേഖകളിലുണ്ട്. അമേരിക്കന്‍ ജനതയ്ക്ക് ഇത്തരം ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പദ്ധതികലും സംബന്ധിച്ച് ധാരണകള്‍ ലഭിക്കുന്നതിനാണ് വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് സിഐഎ തലവന്‍ മൈക്ക് പോംപിയോ പറഞ്ഞു.

ലാദന്‍ ഇറാനുമായി ഉണ്ടാക്കിയതെന്ന് പറയപ്പെടുന്ന ചില ധാരണകള്‍ സംബന്ധിച്ചും വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടത് സംബന്ധിച്ചുമെല്ലാം രേഖകള്‍ സിഐഎയുടെ പക്കലുണ്ട് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇത്തരം സുപ്രധാന നീക്കങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ വ്യക്തതയില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ ഒഴിച്ച് ഇത്തരത്തില്‍ ലാദനുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പിന്നീച് പുറത്തുവിടുമെന്നും മൈക്ക് പോംപിയോ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.