1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2017

സ്വന്തം ലേഖകന്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷണം തിരിച്ചടിച്ചു, ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് ഇരുന്നൂറോളം പേര്‍ മരിച്ചു. ആറാമത്തെ ആണവ പരീക്ഷണം നടത്തിയതിനു തൊട്ടു പിന്നാലെയാണ് പരീക്ഷണ സ്ഥലത്തെ ടണല്‍ തകര്‍ന്നുവീണ് ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കില്‍ജു പട്ടണത്തിലെ പുങ്ഗിയേ–റിക്കു സമീപം സെപ്റ്റംബര്‍ ആദ്യ വാരമാണു സംഭവം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസാഹി ടിവിയാണു പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത ഉത്തര കൊറിയന്‍ അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ടണലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണാണ് ആദ്യം അപകടമുണ്ടായന്നും ഈ സമയത്ത് നൂറോളം പേര്‍ ടണലിലുണ്ടായിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്ത് ടണലിന്റെ മറ്റൊരു ഭാഗം കൂടി ഇടിഞ്ഞു വീഴുകയായിരുന്നു. ഇതോടെയാണ് മരണസംഖ്യ 200 കവിഞ്ഞതെന്നും വെളിപ്പെടുത്തലില്‍ പറയുന്നു. അതിശക്തമായ ഹൈഡ്രജന്‍ ബോംബ് പരീക്ഷണമാണ് ടണലിന്റെ തകര്‍ച്ചയിലേക്കും ഇരുനൂറിലധികം പേരുടെ മരണത്തിലേക്കും കാരണമായതെന്ന് ടിവി ആസാഹി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.