1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിക വൈറസ് അമേരിക്കയിലേക്കും കരീബിയന്‍ മേഖലയിലേക്കും, 279 ഗര്‍ഭിണികളില്‍ വൈറസ് ബാധ
സിക വൈറസ് അമേരിക്കയിലേക്കും കരീബിയന്‍ മേഖലയിലേക്കും, 279 ഗര്‍ഭിണികളില്‍ വൈറസ് ബാധ
സ്വന്തം ലേഖകന്‍: സിക വൈറസ് അമേരിക്കയിലേക്കും കരീബിയന്‍ മേഖലയിലേക്കും, 279 ഗര്‍ഭിണികളില്‍ വൈറസ് ബാധ. ബ്രസീലിലും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂം കനത്ത ആശങ്ക സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന സികാ വൈറസ് ഇതാദ്യമായാണ് അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും സാന്നിധ്യം അറിയിക്കുന്നത്. അമേരിക്കയിലും പ്യൂര്‍ട്ടോറിക്കയിലുമായി 279 ഗര്‍ഭിണികളില്‍ സികാ വൈറസ് ബാധ സ്ഥിരീകരിച്ചതായി അമേരിക്കന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. …
തോക്കുമായി അതിക്രമിച്ചു കടന്ന ആക്രമിയെ വൈറ്റ് ഹൗസില്‍ സുരക്ഷാ സൈനികര്‍ വെടിവച്ചിട്ടു
തോക്കുമായി അതിക്രമിച്ചു കടന്ന ആക്രമിയെ വൈറ്റ് ഹൗസില്‍ സുരക്ഷാ സൈനികര്‍ വെടിവച്ചിട്ടു
സ്വന്തം ലേഖകന്‍: തോക്കുമായി അതിക്രമിച്ചു കടന്ന ആക്രമിയെ വൈറ്റ് ഹൗസില്‍ സുരക്ഷാ സൈനികര്‍ വെടിവച്ചിട്ടു. സുരക്ഷാ പോയന്റ് മറികടന്ന് വൈറ്റ് ഹൗസിന് തൊട്ടടുത്തെത്തിയ തോക്കുധാരിയെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. തോക്ക് താഴെയിടാനുള്ള നിര്‍ദ്ദേശം അനുസരിക്കാതിരുന്നപ്പോള്‍ വെടിവെക്കുകയായിരുന്നു എന്ന് ഇന്റലിജെന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. വയറിനു ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ …
ചൈന ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന ഉണക്കിയ മാംസത്തില്‍ മനുഷ്യ മാംസമെന്ന് ആരോപണം
ചൈന ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന ഉണക്കിയ മാംസത്തില്‍ മനുഷ്യ മാംസമെന്ന് ആരോപണം
സ്വന്തം ലേഖകന്‍: ചൈന ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന ഉണക്കിയ മാംസത്തില്‍ മനുഷ്യ മാംസമെന്ന് ആരോപണം. സാംബിയയിലെ ഒരു ടാബ്‌ളോയ്ഡാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം വാര്‍ത്ത വ്യാജവും നിരുത്തരവാദപരവുമാണെന്ന് ചൈന തിരിച്ചടിച്ചു. സ്ഥല പരിമിതിയും ജനസംഖ്യാ വര്‍ദ്ധനവും മൂലം മറവു ചെയ്യാന്‍ കഴിയാത്ത ശവങ്ങള്‍ ചൈനയിലെ മാംസം കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ പ്രത്യേക സംവിധാനം ഉപയോഗിച്ച് …
ശ്രീലങ്കയില്‍ മഴക്കെടുതിയും മണ്ണിടിച്ചിലും തുടരുന്നു, മരണം 58 ആയി, 300,000 പേര്‍ ദുരിതത്തില്‍
ശ്രീലങ്കയില്‍ മഴക്കെടുതിയും മണ്ണിടിച്ചിലും തുടരുന്നു, മരണം 58 ആയി, 300,000 പേര്‍ ദുരിതത്തില്‍
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ മഴക്കെടുതിയും മണ്ണിടിച്ചിലും തുടരുന്നു, മരണം 58 ആയി, 300,000 പേര്‍ ദുരിതത്തില്‍. ചൊവ്വാഴ്ച തുടങ്ങിയ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 58 ആയി. കാണാതായ 130 പേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. 220 കുടുംബങ്ങളുള്ള മൂന്നു ഗ്രാമങ്ങളാണ് പൂര്‍ണമായും മണ്ണിനടിയില്‍പ്പെട്ടു കിടക്കുന്നത്. മധ്യ ശ്രീലങ്കയിലെ അരനായകയിലാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. …
കടല്‍ ജലനിരപ്പ് കുത്തനെ ഉയരുന്നു, 2050 ഓടെ മുംബൈ, കൊല്‍ക്കത്ത നഗരങ്ങള്‍ അപകടത്തിലാകുമെന്ന് ഐക്യരാഷ്ട്ര സഭാ മുന്നറിയിപ്പ്
കടല്‍ ജലനിരപ്പ് കുത്തനെ ഉയരുന്നു, 2050 ഓടെ മുംബൈ, കൊല്‍ക്കത്ത നഗരങ്ങള്‍ അപകടത്തിലാകുമെന്ന് ഐക്യരാഷ്ട്ര സഭാ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: കടല്‍ ജലനിരപ്പ് കുത്തനെ ഉയരുന്നു, 2050 ഓടെ മുംബൈ, കൊല്‍ക്കത്ത നഗരങ്ങള്‍ അപകടത്തിലാകുമെന്ന് ഐക്യരാഷ്ട്ര സഭാ മുന്നറിയിപ്പ്. നഗരവത്കരണം മൂലം കടല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ഈ മഹാ നഗരങ്ങളില്‍ താമസിക്കുന്ന നാലു കോടി ഇന്ത്യക്കാര്‍ക്ക് ഭീഷണിയാകുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നു. തീരദേശത്തോട് അടുത്തു കിടക്കുന്നതിനാല്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ …
പ്രധാനമന്ത്രി നെതന്യാഹുവുമായി ഉരസല്‍, ഇസ്രായേല്‍ പ്രതിരോധ മന്ത്രി രാജിവച്ചു
പ്രധാനമന്ത്രി നെതന്യാഹുവുമായി ഉരസല്‍, ഇസ്രായേല്‍ പ്രതിരോധ മന്ത്രി രാജിവച്ചു
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നെതന്യാഹുവുമായി ഉരസല്‍, ഇസ്രായേല്‍ പ്രതിരോധ മന്ത്രി രാജിവച്ചു. പലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ തീവ്രവാദപരമായ നിലപാടുകളാണ് കൈക്കൊള്ളുന്നത് എന്ന് ആരോപിച്ചാണ് പ്രതിരോധ മന്ത്രി മോഷെ യാലോന്റെ രാജി. കടുത്ത പലസ്തീന്‍ വിരുദ്ധനായ ഒരു മന്ത്രിക്ക് പ്രതിരോധ മന്ത്രി പദം വരെ വാഗ്ദാനം ചെയ്യാന്‍ നിലവിലെ പ്രധാനമന്ത്രി നെതന്യാഹു സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ …
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ആപ്പിള്‍ കമ്പനിയുടെ മേധാവി ഇന്ത്യയിലെത്തി
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ആപ്പിള്‍ കമ്പനിയുടെ മേധാവി ഇന്ത്യയിലെത്തി
സ്വന്തം ലേഖകന്‍: അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ആപ്പിള്‍ കമ്പനിയുടെ മേധാവി ഇന്ത്യയിലെത്തി. ആപ്പിളിന്റെ തലവനായ ടിം കുക്ക് അഞ്ച് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മുംബൈയിലെത്തിയത്. റിലയന്‍സ് ഇന്ത്യ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയോടൊപ്പം സെന്‍ട്രല്‍ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയാണ് കുക്ക് ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങിയത്. ഹിന്ദു തീര്‍ഥാടകര്‍ക്കു …
തുര്‍ക്കിയില്‍ ഭരണമാറ്റത്തിന് വഴി തെളിയുന്നു, ബിനാലി യില്‍ദിറിം പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യത
തുര്‍ക്കിയില്‍ ഭരണമാറ്റത്തിന് വഴി തെളിയുന്നു, ബിനാലി യില്‍ദിറിം പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യത
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ഭരണമാറ്റത്തിന് വഴി തെളിയുന്നു, ബിനാലി യില്‍ദിറിം പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യത.പ്രസിഡന്റ് തയിബ് എര്‍ദോഗന്റെ വിശ്വസ്തനാണ് നിലവില്‍ ഗതാഗത മന്ത്രിയായ ബിനാലി യില്‍ദിറിം. ഭരണം നടത്തുന്ന എകെ പാര്‍ട്ടിയുടെ അസാധാരണ കോണ്‍ഗ്രസ് ഞായറാഴ്ച ചേര്‍ന്ന് അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുക്കും. എകെ പാര്‍ട്ടി നേതാവ് പ്രധാനമന്ത്രിയാവുന്നതാണു മുന്നണിയിലെ കീഴ്‌വഴക്കം. തുര്‍ക്കിയില്‍ പ്രസിഡന്‍ഷ്യല്‍ ഭരണരീതി ഏര്‍പ്പെടുത്താനുള്ള …
ശ്രീലങ്കയില്‍ മഴയും മണ്ണിടിച്ചിലും ശക്തം, മരിച്ചവരുടെ എണ്ണം 40 ആയി, 200 പേര്‍ മണ്ണിനടിയില്‍
ശ്രീലങ്കയില്‍ മഴയും മണ്ണിടിച്ചിലും ശക്തം, മരിച്ചവരുടെ എണ്ണം 40 ആയി, 200 പേര്‍ മണ്ണിനടിയില്‍
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ മഴയും മണ്ണിടിച്ചിലും ശക്തം, മരിച്ചവരുടെ എണ്ണം 40 ആയി, 200 പേര്‍ മണ്ണിനടിയില്‍. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായ 200 പേരെക്കുറിച്ച് ഇനിയും വിവരമില്ല. സിരിപുര, പാലേബാഗ്, എലങ്കാപിറ്റിയ ഗ്രാമങ്ങളിലാണ് പ്രധാനമായും മണ്ണിടിച്ചിലുണ്ടായതെന്നും 200 പേരെ കാണാതായെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേനാ വൃത്തങ്ങള്‍ പറഞ്ഞു. …
കേരളത്തില്‍ ഇടതു തരംഗം, ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച് നേമത്ത് ഒ രാജഗോപാല്‍
കേരളത്തില്‍ ഇടതു തരംഗം, ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച് നേമത്ത് ഒ രാജഗോപാല്‍
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഇടതു തരംഗം, ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച് നേമത്ത് ഒ രാജഗോപാല്‍. എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരി വെച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറിയപ്പോള്‍ അടുത്ത അഞ്ചു വര്‍ഷം കേരളം ഇടതു പക്ഷം ഭരിക്കണമെന്ന് മലയാളികള്‍ വിധിയെഴുതി. ശക്തമായ ഭരണ വിരുദ്ധ വികാരം പ്രതിഫലിപ്പിച്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഭരണ കക്ഷിയായ …