സ്വന്തം ലേഖകന്‍: അനിശ്ചിതത്വത്തിന്റേയും ആകാംഷയുടേയും 19 മാസങ്ങള്‍ക്കു ശേഷം ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം, വഴിതുറന്നത് വത്തിക്കാന്‍ ഒമാന്‍ സുല്‍ത്താന്‍ വഴി നടത്തിയ ഇടപെടല്‍, ഭീകരര്‍ക്ക് നല്‍കിയത് ഒരു കോടി ഡോളര്‍. ഐ.എസ് ഭീകരര്‍ തടവിലാക്കിയിരുന്ന ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ നിര്‍ണായകമായത് ഒമാന്‍ വഴി വത്തിക്കാന്‍ നടത്തിയ ഇടപെടല്‍. 19 മാസത്തിനു ശേഷം മോചിതനായി …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ വരിഞ്ഞു മുറുക്കാന്‍ കടുത്ത വ്യവസ്ഥകളുമായി യുഎന്‍ ഉപരോധം, അമേരിക്ക കടുത്ത വേദന അനുഭവിക്കേണ്ടി വരുമെന്ന് ഉത്തര കൊറിയയുടെ പ്രതികരണം. ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിന്റെ പേരില്‍ തങ്ങള്‍ക്ക് എതിരേ ഉപരോധം ശക്തമാക്കാന്‍ മുന്‍കൈ എടുത്ത അമേരിക്ക കടുത്ത വേദന അനുഭവിക്കേണ്ടി വരുമെന്നും യുഎന്‍ രക്ഷാസമിതി ഐകകണ്‌ഠ്യേന പാസാക്കിയ ഉപരോധം അംഗീകരിക്കുന്നില്ലെന്നും ഉത്തര …
സ്വന്തം ലേഖകന്‍: ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കിന് യുഎസ് സുപ്രീം കോടതി അംഗീകാരം. വിലക്ക് എല്ലാവര്‍ക്കും ബാധകമാക്കരുതെന്നും അഭയം തേടിയെത്തുന്നവര്‍ക്ക് സ്വീകരിക്കാന്‍ ആളുണ്ടെങ്കില്‍ അനുവദിക്കാമെന്നും കഴിഞ്ഞ വ്യാഴാഴ്ച ഫെഡറല്‍ അപ്പീല്‍ കോടതി നല്‍കിയ ഇളവാണ് പരമോന്നത കോടതി തള്ളിയത്. ഇതോടെ, നിബന്ധനകള്‍ പാലിച്ച് രാജ്യത്ത് പ്രവേശനം പ്രതീക്ഷിച്ച 24,000 ഓളം …
സ്വന്തം ലേഖകന്‍: കരുണ കാണിക്കുന്നതും നിയമം നടപ്പിലാക്കുന്നതും രണ്ടാണ്, റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ സെയ്ദ് റാഅദ് അല്‍ ഹുസൈന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് ഇതിനോട് യോജിക്കാനാകില്ലെന്ന് ഇന്ത്യയുടെ യുഎന്‍ പ്രതിനിധി രാജീവ് കെ ചന്ദര്‍ …
സ്വന്തം ലേഖകന്‍: യെമനില്‍ ഭീകരര്‍ ബന്ദിയാക്കിയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായി, വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചതിനു ശേഷം നാട്ടിലേക്ക് തിരിക്കും. വത്തിക്കാന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഫാദര്‍ ഉഴുന്നാലിനെ ഭീകരര്‍ വിട്ടയച്ചതായി ഒമാന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് ഫാദര്‍ ടോം മോചിതനായ വിവരം സ്ഥിരീകരിച്ച് ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: മെക്‌സിക്കോ ഭൂകമ്പം വഴിയാധാരമാക്കിയത് എട്ട് ലക്ഷം പേരെ, പതിനായിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടമായി. തെക്കന്‍ മെക്‌സിക്കോയിലുണ്ടായ ഭൂചലനത്തില്‍ എട്ടു ലക്ഷം പേര്‍ക്ക് സര്‍വതും നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഏറെ പേര്‍ക്കും ദുരന്തത്തില്‍ സ്വന്തക്കാരെയും നഷ്ടമായി. ഒസാക ഗവര്‍ണര്‍ അലക്‌സാന്‍ഡ്രോ മുറാറ്റാണ് മെക്‌സിക്കന്‍ ടിവിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. തൊണ്ണൂറിലേറെപ്പേര്‍ മരിച്ച ദുരന്തത്തില്‍ പതിനായിരങ്ങള്‍ ഭവനരഹിതരായി. 20 …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് മുന്നൊരുക്കം, കഴിഞ്ഞ 12 മാസത്തിനിടെ ബ്രിട്ടന്‍ നാടുകടത്തിയത് 5000 ത്തോളം യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെ. ഇയുവില്‍ നിന്ന് അടുത്ത വര്‍ഷത്തോടെ വിട പറയാന്‍ ഒരുങ്ങുന്ന ബ്രിട്ടന്‍ കഴിഞ്ഞ 12 മാസത്തിനിടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം പൗരന്മാരെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പുറത്താക്കപ്പെടുന്നവരുടെ സംഖ്യ വന്‍തോതില്‍ വര്‍ധിച്ചതായും …
സ്വന്തം ലേഖകന്‍: ഇര്‍മ ഭീമാകാരനായ രാക്ഷസനാണെന്ന് ട്രംപ്, ജനങ്ങളുടെ സംരക്ഷണത്തിനായി എന്തിനും തയ്യാറെന്നും പ്രഖ്യാപനം, ആളൊഴിഞ്ഞു പോയ മിയാമി നഗരത്തില്‍ കള്ളന്മാരുടെ വിളയാട്ടം, ഒഴിഞ്ഞു പോകുന്നവര്‍ക്ക് വഴിക്കാട്ടാന്‍ ഗൂഗിള്‍ മാപ്പ്. ഫ്‌ളോറിഡ തീരത്ത് ആഞ്ഞ് വീശുന്ന ഭീമാകാരനായ രാക്ഷസനാണ് ഇര്‍മ ചുഴലിക്കാറ്റെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി ശക്തമാക്കിയിട്ടുണ്ടെന്നും …
സ്വന്തം ലേഖകന്‍: ജപ്പാന്‍ പ്രധാനമന്ത്രി ആബെയ്‌ക്കൊപ്പം അഹമ്മദാബാദില്‍ റോഡ് ഷോ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്റ്റംബര്‍ 13ന് അഹമ്മദാബാദിലാണ് റോഡ് ഷോ നടത്തുക. എട്ടു കിലോമീറ്ററോളം നീളുന്ന റോഡ് ഷോ അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് ആരംഭിച്ച് സബര്‍മതി ആശ്രമത്തില്‍ അവസാനിക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി സംയുക്ത റോഡ് ഷോ …
സ്വന്തം ലേഖകന്‍: റോഹിംഗ്യകളെ തിരിച്ചയയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭ. മ്യാന്‍മറില്‍ ആക്രമണങ്ങള്‍ രൂക്ഷമായതോടെ അഭയം തേടിയെത്തുന്ന റോഹിംഗ്യകളെ ഇന്ത്യ തിരിച്ചയയ്ക്കരുതെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണര്‍ സെയ്ദ്ദ് റാ അദ് അല്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. ജീവന് ഭീക്ഷണി നിലനില്‍ക്കുന്ന സ്വന്തം രാജ്യത്തേക്ക് റോഹിംഗ്യകളെ കൂട്ടമായി തിരിച്ചയയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയ അല്‍ ഹുസൈന്‍ ഇന്ത്യയുടെ …