സ്വന്തം ലേഖകന്‍: ഗുവാമിലെ യുഎസ് സൈനിക താവളം ആക്രമിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി ഉത്തര കൊറിയ, ഗുവാം നിവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. പസഫിക് സമുദ്രത്തിലെ യു. എസ് ദ്വീപായ ഗുവാമില്‍ മിസൈല്‍ ആക്രമണത്തിനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് ഉത്തര കൊറിയയെന്നും സൈന്യത്തോട് ആക്രമണത്തിനു സജ്ജരാകാന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഉത്തരവിട്ടതായും ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു …
സ്വന്തം ലേഖകന്‍: വിശ്വാസത്തിന്റെ പേരിലുള്ള അതിക്രമം ഇന്ത്യയില്‍ അനുവദിക്കില്ല, പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്യ്രദിന പ്രസംഗത്തില്‍ മോദി, രാജ്യം ഗോരഖ്പൂരില്‍ മരിച്ച കുഞ്ഞുങ്ങള്‍ക്കൊപ്പമെന്നും പ്രഖ്യാപനം. വിശ്വാസത്തിന്റെ പേരിലുള്ള അക്രമം രാജ്യത്ത് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. അക്രമം സന്തോഷം നല്‍കുന്ന കാര്യമല്ല. ഇന്ത്യയുടെ യശ്ശസ് ലോകത്ത് …
സ്വന്തം ലേഖകന്‍: ലഡാക്കില്‍ അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞു, സൈനികര്‍ തമ്മില്‍ വാക്കേറ്റവും കല്ലേറും. ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയായ ലഡാക്കിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇരു രാജ്യത്തെയും സൈനികള്‍ ഏറ്റുമുട്ടി. കല്ലേറ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: ‘പാകിസ്താനുമായുള്ള ബന്ധം തേനിനേക്കാല്‍ മധുരമുള്ളതും ഉരുക്കിനേക്കാള്‍ കരുത്തുള്ളതും,’ പാക് സ്വാതന്ത്യ്ര ദിനത്തില്‍ ചൈനയുടെ സ്‌നേഹം അണപൊട്ടിയപ്പോള്‍. ‘പരസ്പര സഹകരണത്തില്‍ നീങ്ങുന്ന ഞങ്ങളുടെ ബന്ധം തേനിനേക്കാള്‍ മധുരവും ഉരുക്കിനേക്കാള്‍ കരുത്തുറ്റതുമാണ്,’ പാക് സ്വാതന്ത്ര്യദിന ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്ന ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങ് പറഞ്ഞു. തലമുറ മാറുംതോറും ബന്ധം കൂടുതല്‍ വളരുകയാണെന്നും ചൈനീസ് …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളെ ബാധിക്കില്ലെന്ന് സൗദി സഖ്യത്തിന്റെ ഉറപ്പ്. ദോഹയില്‍ നിക്ഷേപമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളെ ഉപരോധം ബാധിച്ചേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉപരോധം അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളെ ബാധിക്കില്ലെന്ന് സൗദി സഖ്യരാജ്യങ്ങള്‍ അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഏതെങ്കിലും തരത്തില്‍ അമേരിക്കന്‍ കമ്പനികളെ ബാധിക്കില്ലെന്നുകാണിച്ച് …
സ്വന്തം ലേഖകന്‍: 71 മത് സ്വാതന്ത്യ്ര ദിനത്തിന്റെ നിറവില്‍ ഇന്ത്യ, പുതിയ ഇന്ത്യ സഹിഷ്ണുതയുടേയും പുരോഗതിയുടേതുമെന്ന് സ്വാതന്ത്യ്ര ദിന സന്ദേശത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്. സഹിഷ്ണുതയുള്ള ജനതക്കുമാത്രമേ പുതിയ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ കഴിയൂയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് 71 ആം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി സര്‍ക്കാറിന് …
സ്വന്തം ലേഖകന്‍: ചൈനീസ് സൈനിക നേതൃത്വത്തിന് തലവേദനയായി കിങ് ഓഫ് ഗ്ലോറി ഓണ്‍ലൈന്‍ ഗെയിം, യുവ സൈനികര്‍ നല്ലൊരു പങ്കും ഈ ഗെയിമിന് അടിമകള്‍ യിമിനെ. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ യുവ സൈനികരില്‍ മിക്കവരും ഈ ഗെയിം സ്ഥിരമായി കളിക്കുന്നവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനികരുടെ ഈ കളി ഭ്രാന്ത് സൈനിക തലവന്മാരെ ഭയപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: കുവൈത്ത് യുദ്ധകാലത്ത് ആയുധ കച്ചവടത്തിലൂടെ ബ്രിട്ടന്‍ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി വെളിപ്പെടുത്തുന്ന രഹസ്യ രേഖകള്‍ പുറത്ത്. യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന 1990 ആഗസ്റ്റ് 19 ന് ബ്രിട്ടന്റെ ആയുധ സമാഹരണ മന്ത്രിയായിരുന്ന അലന്‍ ക്ലാര്‍ക്ക്, മാര്‍ഗരറ്റ് താച്ചറിന് അതീവ രഹസ്യസ്വഭാവമുള്ളതെന്ന് മുദ്രവെച്ച് നല്‍കിയ മെമ്മോ അടക്കമുള്ള രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാര്‍ രേഖകള്‍ സൂക്ഷിക്കുന്ന …
സ്വന്തം ലേഖകന്‍: ഹോങ്കോങ്ങില്‍ 40 വര്‍ഷം പ്രായമായ ബിബിസി റേഡിയോയ്ക്ക് മരണമണി, ചൈനയുടെ സാംസ്‌ക്കാരിക അധിനിവേശമെന്ന് ശ്രോതാക്കള്‍. മുന്‍ ബ്രിട്ടീഷ് കോളനിയിയായ ഹോങ്കോങില്‍ ചൈനയിലെ സ്റ്റേറ്റ് റേഡിയോ ചാനലിന്റെ ശബ്ദമാകും ഇനി മുഴങ്ങി കേള്‍ക്കുക. ഹോങ്കോങില്‍ 1978 മുതല്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ചാനലായ ബിബിസി റേഡിയോ പ്രക്ഷേപണ സമയം 8 മണിക്കൂറായി വെട്ടിച്ചുരുക്കുകയാണ്. …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരായ വിമാന യാത്രക്കാരോട് ചൈനീസ് വിമാനക്കമ്പനി ഷാങ്ഹായ് വിമാനത്താവളത്തില്‍ മോശമായി പെരുമാറിയതായി പരാതി. ഓഗസ്റ്റ് ആറിന് നടന്ന സംഭവം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിഞ്ഞതോടെയാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും വിവാദമാകുകയും ചെയ്തത്. സംഭവത്തില്‍ ചൈന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിലെ ജീവനക്കാരാണ് ഷാന്‍ഹായ് വിമാത്തവളത്തില്‍വെച്ച് യാത്രക്കരോട് മോശമായി പെരുമാറിയത്. വിമാനം മാറി കയറുന്നതിനായി …