സ്വന്തം ലേഖകന്‍: റഷ്യന്‍ ബന്ധം, ട്രംപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്, ട്രംപിനെ രക്ഷിക്കാന്‍ പുടിന്‍ രംഗത്തിറങ്ങുന്നു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നും റഷ്യയും തമ്മിലുള്ള ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ അന്നത്തെ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിക്ക് പ്രസിഡന്റ് ട്രംപ് നിര്‍ദേശം കൊടുത്തെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസാണ് കോമിയുടെ പക്കലുള്ള ഈ രഹസ്യ …
സ്വന്തം ലേഖകന്‍: റാന്‍സംവെയറായ വാനാക്രൈ ആക്രമണത്തിനു പിന്നില്‍ മണ്ടന്മാരെന്ന് വിദഗ്ദര്‍, വൈറസിന്റെ മൂന്നാം പതിപ്പ് ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റ് ലോകത്തെ മൂന്നു ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിലൂടെ ഒരു കമ്പ്യൂട്ടറിന് 300 ഡോളര്‍ വെച്ചാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്. കണക്കു കൂട്ടിയാല്‍ കോടികളായിരുന്നു ഈ ആക്രമണത്തിലൂടെ ഹാക്കര്‍മാര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കേവലം 35.25 …
സ്വന്തം ലേഖകന്‍: ആറു മാസത്തിനിടെ സൗദി നാടു കടത്തിയത് 2 ലക്ഷം വിദേശികളെ, പിഴ അടക്കാനാകാതെ സൗദി ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്നത് നൂറു കണക്കിന് മലയാളികള്‍. 016 ഒക്ടോബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ 2.23 ലക്ഷം നിയമ ലംഘകരെ അതാതു രാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള കാലയളവിലാണ് ഇത്രയും …
സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ ജാദവിന്റെ ഭാവി ഇന്നറിയാം, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ന്. ചാരവൃത്തി ആരോപിച്ച് മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ച വിധി പറയും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് വിധി പ്രസ്താവിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. …
സ്വന്തം ലേഖകന്‍: തര്‍ക്ക ദ്വീപില്‍ ലോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചു, ദക്ഷിണ ചൈനാ കടലില്‍ വീണ്ടും പ്രകോപനവുമായി ചൈന. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളുമായി തര്‍ക്കത്തില്‍ കിടക്കുന്ന ഫെറിക്രോസ് റീഫിലാണ് ചൈന പുതിയ റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിയറ്റ്‌നാമിന്റെ സൈനിക ഭീഷണിയെ നേരിടാനാണ് ലോഞ്ചറുകള്‍ സ്ഥാപിച്ചതെന്നാണ് ചൈനയുടെ വാദം. സ്വന്തം അധീനതയിലുള്ള പ്രദേശത്ത് എന്ത് നിര്‍മാണ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോഹന വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക, തെരേസാ മേയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ജെറമി കോര്‍ബിന്‍. രാജ്യത്തെ ഊര്‍ജമേഖലയും റെയില്‍വേയും ജലവിതരണ സംവിധാനവും റോയല്‍ മെയിലും പൊതുമേഖലയില്‍ ആക്കുമെന്ന് യോര്‍ക്ക്‌ഷെയറിലെ ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹാളില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഷാഡോ കാബിനറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ പ്രകടന പത്രിക …
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ നൈല്‍ നദിയുടെ തീരത്തു നിന്ന് 17 പുരാതന മമ്മികള്‍ കണ്ടെത്തി. ഈജിപ്ഷ്യന്‍ നഗരമായ മിന്യയില്‍ നിന്നാണ് 17 മമ്മികള്‍ കണ്ടെത്തിയത്. കാര്യമായ കേടുപാടുകളൊന്നും ഇല്ലാത്ത മമ്മികള്‍ അടുത്ത കാലത്ത് ഗവേഷകര്‍ക്കു ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട കണ്ടെത്തെലാണെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ മമ്മികള്‍ കണ്ടെടുത്തിട്ടില്ലാത്ത ഈ പ്രദേശത്ത് തീര്‍ത്തും അപ്രതീക്ഷിതമായാണ് …
സ്വന്തം ലേഖകന്‍: യുഎസിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ട്രംപ് റഷ്യക്ക് കൈമാറി, ട്രംപ് വീണ്ടും വിവാദക്കുരുക്കില്‍. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്!റോവ്, റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്!ല്യാക് എന്നിവരുമായാണ് ട്രംപ് അതീവ രഹസ്യ സ്വഭാവമുള്ള ഈ രേഖകള്‍ പങ്കുവെച്ചതെന്ന് യു.എസ് അധികൃതരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ മനുഷ്യ ചൂളകള്‍, ഓരോ ദിവസവും ചാമ്പലാക്കിയത് അമ്പതോളം പേരെ, ഗുരുതര ആരോപണവുമായി അമേരിക്ക. ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്താണ് സിറിയയില്‍ ബാഷര്‍ അല്‍ ആസാദ് ഭരണകൂടം എതിരാളികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ജയിലില്‍ പ്രത്യേക മരണ അറയും ശ്മശാനവും നിര്‍മ്മിച്ചിരുന്നതായി തെളിവുകള്‍ സഹിതം അമേരിക്ക ആരോപിക്കുന്നത്. …
സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് അട്ടിമറി ജയം, സെപ്റ്റംബറിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ ജയിച്ചു കയറുമെന്ന് നിരീക്ഷകര്‍. പടിഞ്ഞാറന്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമൊക്രാറ്റിക് യൂണിയനെയും (സിഡിയു) 33 ശതമാനം വോട്ടോടെ ഒന്നാമതെത്തി. ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) …