സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്, 23 കാരന്‍ പിടിയില്‍, മരണം 22 ആയി, മരിച്ചവരില്‍ കൂടുതലും ചെറുപ്പക്കാരും കുട്ടികളും. മാഞ്ചസ്റ്റര്‍ സിറ്റിയിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ സംഗീത പരിപാടിക്കിടെ 22 പേരുടെ ജീവനെടുത്ത സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. സംഭവത്തില്‍ 23 കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: ഇറാന്‍ ഭീകരരെ സഹായിക്കുന്നത് നിര്‍ത്തണമെന്ന മുന്നറിയിപ്പുമായി ട്രംപ് ഇസ്രായേലില്‍, ട്രംപ് സൗദിയില്‍ പോയത് എണ്ണ ഊറ്റാനെന്ന് ഇറാന്‍. ഭീകരര്‍ക്കുള്ള സാന്പത്തിക, സൈനിക സഹായം നിര്‍ത്താന്‍ ഇറാനോടു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. അണ്വായുധം നിര്‍മിക്കാനും കൈവശം വയ്ക്കാനും ഒരിക്കലും ഇറാനെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. രണ്ടുദിവസത്തെ ഇസ്രേലി സന്ദര്‍ശനത്തിനെത്തിയ ട്രംപ് പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ സ്‌ഫോടനം, 19 പേര്‍ കൊല്ലപ്പെട്ടു, ചാവേര്‍ ആക്രമണമെന്ന് സംശയം. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ യു.എസ് പോപ്പ് ഗായിക അരീന ഗാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികള്‍ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കുണ്ട്. പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്‌റ്റേഷന്‍ അടച്ചു.ചാവേറാക്രമണമെന്ന് …
സ്വന്തം ലേഖകന്‍: ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വൈകും, അടുത്ത മാസം ചേരാനിരിക്കുന്ന എന്‍ എസ് ജി യോഗത്തില്‍ ഉടക്കുമായി ചൈന. യോഗത്തില്‍ ഇന്ത്യയുടെ ആണവ വിതരണ ഗ്രൂപ്പി (എന്‍.എസ്.ജി) ലേക്കുള്ള പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാട് തുടരുമെന്ന് ചൈന വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റം വരുന്നിയിട്ടില്ലെന്നും ചൈന പറയുന്നു. അടുത്ത മാസം ചേരുന്ന …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ ചാരന്മാര്‍ക്ക് ശവപ്പറമ്പായി ചൈന, രണ്ടു വര്‍ഷത്തിനിടെ ചൈനീസ് സര്‍ക്കാര്‍ വധിച്ചത് 18 അമേരിക്കന്‍ ചാരന്മാരെ. ചൈനീസ് രഹസ്യങ്ങള്‍ ചോര്‍ത്താര്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ ഇരുപതോളം ചാരന്‍മാരെ ചൈന വധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 2010 നും 2012നും ഇടയില്‍ ചിലരെ ചൈന തടങ്കലിലാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ രഹസ്യാനേഷണ വിഭാഗത്തില്‍ നിലവില്‍ …
സ്വന്തം ലേഖകന്‍: യുഎസിന്റെ ഭീഷണിയും യുഎന്നിന്റെ ഉപരോധവും കാറ്റില്‍ പറത്തി ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും. പുക്ചാങ് പ്രവിശ്യയിലായിരുന്നു പുതിയ മദ്ധ്യദൂര ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയ വിവരം ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ലോക രാജ്യങ്ങളുടെ എതിര്‍പ്പും ജപ്പാന്‍ കടലിലില്‍ അമേരിക്കയുടെ സൈനിക വിന്യാസത്തിനുമിടയിലാണ് ഉത്തര കൊറിയയുടെ പുതിയ …
സ്വന്തം അതിര്‍ത്തി കടന്നുള്ള ഭീകരവാദം, പാകിസ്താനെതിരെ ഇറാന്‍ പീരങ്കി ആക്രമണം തുടങ്ങി, യുദ്ധ ഭീതിയില്‍ പാക് ഇറാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍. അതിര്‍ത്തിയില്‍ അടുത്തിടെയായി പാക് സൈന്യം സൃഷ്ടിക്കുന്ന പ്രകോപനത്തിനും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനും മറുപടിയായാണ് പാകിസ്താന്‍ പ്രദേശങ്ങളിലേക്കും സൈനികര്‍ക്ക് നേരെയും ഇറാന്‍ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം പാകിസ്താനില്‍ നിന്നുണ്ടായ ആക്രമണത്തില്‍ നിരവധി …
സ്വന്തം ലേഖകന്‍: ഭീകരവാദത്തിന് എതിരെ പോരാടാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ട്രംപ്,സൗദി സന്ദര്‍ശനത്തിനിടെ വാളുമെടുത്ത് നൃത്തംവച്ച് യുഎസ് പ്രസിഡന്റ്. റിയാദില്‍ നടന്ന മുസ്ലീം രാഷ്ട്രനേതാക്കളുടെ ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് ഭീകരവാദത്തിനെതിരെ സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണം തേടിയത്. സൗദിയുമായി പുതിയൊരു ബന്ധം ആരംഭിക്കുകയാണ്. മേഖലയിലും ലോകത്തെമ്പാടും സമാധാനവും സമൃദ്ധിയും ഉണ്ടാകണമെന്നാണ് യുഎസിന്റെ ആഗ്രഹമെന്നും …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ മൂന്ന് ദിവസം മുന്‍പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍. കോര്‍ണല്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ആലാപ് നരസിപുര (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത്താക്ക വെള്ളച്ചാട്ടത്തിന് സമീപത്തെ ചെറു ജലാശയത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. അമേരിക്കയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗിന് പഠിക്കുകയായിരുന്നു ആലാപ്. വിദ്യാര്‍ഥിയെ കാണാതായപ്പോള്‍ മുതല്‍ പ്രദേശത്ത് …
സ്വന്തം ലേഖകന്‍: ഇറാനില്‍ ഹസന്‍ റൂഹാനിക്ക് പ്രസിഡന്റായി രണ്ടാമൂഴം, തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടെന്ന് എതിരാളി ഇബ്രാഹീം റെയ്‌സി. ഹസന്‍ റൂഹാനി ഇറാന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം തവണയാണ് റൂഹാനി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നാല് കോടി പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ നേടിയാണ് റൂഹാനിയുടെ വിജയം നിലവിലുള്ള പ്രസിഡന്റും …