1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ പുടിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലെന്ന് റിപ്പോര്‍ട്ട്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ പുടിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ പുടിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഹാക്കര്‍മാര്‍ ചോര്‍ത്തിയ ഡെമോക്രാറ്റുകളുടെ നിര്‍ണായകമായ ഇമെയിലുകള്‍ ഉപയോഗിക്കുന്നതിനാണ് പുടിന്‍ വ്യക്തിപരമായി ഇടപെട്ടത്. ഹിലരി ക്ലിന്റന്റെ പ്രചരണത്തിന് ക്ഷീണമുണ്ടാക്കാനും ട്രംപിനെ ജയിപ്പിക്കാനും വേണ്ടിയായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ബിസി ന്യൂസാണ് വാര്‍ത്താ സ്രോതസ്സുകളെ ഉദ്ധരിച്ചു കൊണ്ട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് …
കള്ളപ്പണം തടയാന്‍ ഓസ്‌ട്രേലിയയും, ഏറ്റവും വലിയ കറന്‍സിയായ 100 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിന്‍വലിക്കും
കള്ളപ്പണം തടയാന്‍ ഓസ്‌ട്രേലിയയും, ഏറ്റവും വലിയ കറന്‍സിയായ 100 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിന്‍വലിക്കും
സ്വന്തം ലേഖകന്‍: കള്ളപ്പണം തടയാന്‍ ഓസ്‌ട്രേലിയയും, ഏറ്റവും വലിയ കറന്‍സിയായ 100 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിന്‍വലിക്കും. ഇതു സംബന്ധിച്ചു പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചു. അവര്‍ പഠിച്ചു നല്കുന്ന ശിപാര്‍ശയനുസരിച്ച് തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ വാര്‍ഷിക സമ്പത്തി (ജിഡിപി) ന്റെ ഒന്നര ശതമാനമുണ്ട് കള്ളപ്പണം എന്നാണു …
സിറിയയിലെ അലപ്പോയില്‍ ബശ്ശാര്‍ സൈന്യം കൂട്ടക്കുരുതി നടത്തുന്നു, ഒരു പെണ്‍കുട്ടിയുടെ ഉള്ളുരുക്കുന്ന ആത്മഹത്യാക്കുറിപ്പ്
സിറിയയിലെ അലപ്പോയില്‍ ബശ്ശാര്‍ സൈന്യം കൂട്ടക്കുരുതി നടത്തുന്നു, ഒരു പെണ്‍കുട്ടിയുടെ ഉള്ളുരുക്കുന്ന ആത്മഹത്യാക്കുറിപ്പ്
സ്വന്തം ലേഖകന്‍: സിറിയയിലെ അലപ്പോയില്‍ ബശ്ശാര്‍ സൈന്യം കൂട്ടക്കുരുതി നടത്തുന്നു, ഒരു പെണ്‍കുട്ടിയുടെ ഉള്ളുരുക്കുന്ന ആത്മഹത്യാക്കുറിപ്പ്. വിമതരെ തുരത്താനെന്ന പേരില്‍ സാധാരണക്കാര്‍ക്കുമേല്‍ സംഹാര താണ്ഡവം നടത്തുന്ന ബശ്ശാര്‍ അല്‍അസദിന്റെ സൈന്യത്തിന്റെ ക്രൂരപീഡനം ഏറ്റുവാങ്ങാനാവാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ലോകമെങ്ങുമുള്ള മതനേതാക്കളെയും പണ്ഡിതന്മാരെയും അഭിസംബോധന ചെയ്യുന്ന കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെ. …
പെപ്‌സി മേധാവി ഇന്ദ്ര നൂയി ട്രംപിന്റെ ഉപദേശക സമിതിയില്‍
പെപ്‌സി മേധാവി ഇന്ദ്ര നൂയി ട്രംപിന്റെ ഉപദേശക സമിതിയില്‍
സ്വന്തം ലേഖകന്‍: പെപ്‌സി മേധാവി ഇന്ദ്ര നൂയി ട്രംപിന്റെ ഉപദേശക സമിതിയില്‍. ഇന്ത്യന്‍ വംശജയായ പെപ്‌സി കോ ചീഫ് ഇന്ദ്ര നൂയി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ട്രാറ്റജിക് ആന്‍ഡ് പോളിസി ഫോറത്തില്‍ അംഗമായി. സാമ്പത്തിക അജന്‍ഡ നടപ്പാക്കുന്നതില്‍ പ്രസിഡന്റിനെ സഹായിക്കുന്ന ഉപദേശക സമിതിയാണിത്. തെരഞ്ഞെടുപ്പു കാലത്ത് ഇന്ദ്ര നൂയി ഹില്ലരി ക്ലിന്റനെയാണു പിന്തുണച്ചിരുന്നത്. …
യമന്‍ ആക്രമണം, സൗദിക്കു നല്‍കുന്ന ആയുധങ്ങളുടെ എണ്ണം വെട്ടിക്കുറക്കുമെന്ന് യുഎസ്
യമന്‍ ആക്രമണം, സൗദിക്കു നല്‍കുന്ന ആയുധങ്ങളുടെ എണ്ണം വെട്ടിക്കുറക്കുമെന്ന് യുഎസ്
സ്വന്തം ലേഖകന്‍: യമന്‍ ആക്രമണം, സൗദിക്കു നല്‍കുന്ന ആയുധങ്ങളുടെ എണ്ണം വെട്ടിക്കുറക്കുമെന്ന് യുഎസ്. യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തില്‍ സിവിലിയന്മാര്‍ വ്യാപകമായി കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ സൗദി അറേബ്യക്കു നല്‍കിവന്ന ആയുധങ്ങള്‍ വെട്ടിക്കുറച്ചതായി യു.എസ് വ്യക്തമാക്കി. അത്യാധുനിക ആയുധങ്ങള്‍ ഭാവിയില്‍ നല്‍കില്‌ളെന്നും പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആശങ്കപ്പെടുത്തുംവിധമാണ് യമനിലെ നിലക്കാത്ത വ്യോമാക്രമണം. ഒക്ടോബറില്‍ നടന്ന …
ഇന്ത്യയുടെ പാതയില്‍ സൗദിയും, പുതിയ കറന്‍സി പുറത്തിറക്കി, പഴയ കറന്‍സി വൈകാതെ പിന്‍വലിക്കും
ഇന്ത്യയുടെ പാതയില്‍ സൗദിയും, പുതിയ കറന്‍സി പുറത്തിറക്കി, പഴയ കറന്‍സി വൈകാതെ പിന്‍വലിക്കും
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സൗദിയും, പുതിയ കറന്‍സി പുറത്തിറക്കി, പഴയ കറന്‍സി വൈകാതെ പിന്‍വലിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചത്രങ്ങള്‍ ആലേഖനം ചെയ്തും കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് പുതിയ നാണയങ്ങളും കറന്‍സിയും സൗദി മൊണെറ്ററി ഏജന്‍സി പുറത്തിറക്കിയിരിക്കുന്നത്. ഈ മാസം 26 മുതല്‍ പുതിയ കറന്‍സികളും നാണയങ്ങളും ലഭ്യമായിത്തുടങ്ങും. പിന്നാലെ ഒരു റിയാലിന്റെ …
യൂറോപ്യന്‍ യൂണിയനും ക്യൂബയും അടുക്കുന്നു, സഹകരണത്തിന് സുപ്രധാന കരാര്‍ ഒപ്പുവച്ചു
യൂറോപ്യന്‍ യൂണിയനും ക്യൂബയും അടുക്കുന്നു, സഹകരണത്തിന് സുപ്രധാന കരാര്‍ ഒപ്പുവച്ചു
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനും ക്യൂബയും അടുക്കുന്നു, സഹകരണത്തിന് സുപ്രധാന കരാര്‍ ഒപ്പുവച്ചു. തിങ്കളാഴ്ച ബ്രസല്‍സില്‍ നടന്ന ചടങ്ങില്‍ ഇയു വിദേശനയവിഭാഗം തലവന്‍ ഫെദറിക മൊഗെറിനിയും ക്യൂബന്‍ വിദേശമന്ത്രി ബ്രൂണോ റോഡ്‌റിഗുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇയു അംഗങ്ങളായ 28 രാജ്യങ്ങളും ക്യൂബയും തമ്മിലുള്ള ബന്ധങ്ങളില്‍ പുതിയ കരാര്‍ വലിയ മാറ്റങ്ങള്‍ വരുത്തും. നയതന്ത്ര, യാത്രാതടസങ്ങള്‍ ഇത് …
ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയിലെ സ്‌ഫോടനം, ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയിലെ സ്‌ഫോടനം, ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയിലെ സ്‌ഫോടനം, ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തത്. അബു അബ്ദുള്ള അല്‍ മസ്രി എന്നയാളാണ് പള്ളിയില്‍ ചാവേറായി പൊട്ടിത്തെറിച്ചത്. ബെല്‍റ്റ് ബോംബ് ധരിച്ച ഇയാള്‍ ജനകൂട്ടത്തിനിടയിലേക്ക് ഓടി കയറുകയായിരുന്നെന്നും ഐഎസ് അവകാശപ്പെട്ടു. നേരത്തെ, 22കാരനായ …
മതനിന്ദ കേസില്‍ കുറ്റാരോപിതനായ ജകാര്‍ത്ത ഗവര്‍ണര്‍ക്ക് വിചാരണ
മതനിന്ദ കേസില്‍ കുറ്റാരോപിതനായ ജകാര്‍ത്ത ഗവര്‍ണര്‍ക്ക് വിചാരണ
സ്വന്തം ലേഖകന്‍: മതനിന്ദ കേസില്‍ കുറ്റാരോപിതനായ ജകാര്‍ത്ത ഗവര്‍ണര്‍ക്ക് വിചാരണ. ഖുര്‍ആന്‍ വചനങ്ങള്‍ നിന്ദിച്ച ജകാര്‍ത്ത ഗവര്‍ണര്‍ ബാസുകി തഹജ പൂര്‍ണമ മതനിന്ദ നടത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. എന്നാല്‍, കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ വാക്കുകള്‍ രാഷ്ട്രീയ ലക്ഷ്യംവെച്ച് വളച്ചൊടിക്കുകയായിരുന്നുവെന്നും ഇന്തോനേഷ്യന്‍ കോടതിയെ ബോധിപ്പിച്ച പൂര്‍ണമ പൊട്ടിക്കരഞ്ഞു. വിചാരണ ഡിസംബര്‍ 20ലേക്ക് മാറ്റി. കുറ്റം തെളിഞ്ഞാല്‍ അഞ്ചു …
അലപ്പോയില്‍ സിറിയന്‍ സൈന്യത്തിന്റെ താണ്ഡവം, സാധാരണക്കാരെ കൂട്ടക്കുരുതി നടത്തിയതായി യുഎന്‍
അലപ്പോയില്‍ സിറിയന്‍ സൈന്യത്തിന്റെ താണ്ഡവം, സാധാരണക്കാരെ കൂട്ടക്കുരുതി നടത്തിയതായി യുഎന്‍
സ്വന്തം ലേഖകന്‍: അലപ്പോയില്‍ സിറിയന്‍ സൈന്യത്തിന്റെ താണ്ഡവം, സാധാരണക്കാരെ കൂട്ടക്കുരുതി നടത്തിയതായി യുഎന്‍. കിഴക്കന്‍ അലപ്പോയിലെ വിമതരുടെ അവസാനത്തെ കേന്ദ്രവും ബശ്ശാര്‍ സൈന്യം ബോംബിങ്ങില്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. കണ്‍മുന്നില്‍ വന്നുപെടുന്ന സിവിലിയന്മാരെ വെടിവെച്ചു വീഴ്ത്തിയാണ് സൈന്യത്തിന്റെ മുന്നേറ്റം. സിവിലിയന്മാരെ കൂട്ടക്കുരുതി നടത്തുന്നതില്‍ യു.എന്‍ സെക്രട്ടറി ജനറലായിരുന്ന ബാന്‍ കി മൂണും ആശങ്കപ്പെട്ടു. വീടുകളില്‍ അതിക്രമിച്ചു കയറി …