സ്വന്തം ലേഖകന്‍: യുഎസ് വിദേശകാര്യ സെക്രട്ടറിയായി എക്‌സോണ്‍ മൊബില്‍ പെട്രോളിയം കമ്പനിയുടെ തലവന്‍. എക്‌സോണ്‍ മൊബില്‍ പെട്രോളിയം കമ്പനിയുടെ തലവന്‍ റെക്‌സ് ടില്ലേഴ്‌സണെയാണ് അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയുക്ത പ്രസിഡന്റ ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുത്തത്. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് റെക്‌സ്. വ്‌ളാഡിമര്‍ പുടിനുമായി 15 വര്‍ഷത്തെ പരിചയമുണ്ടെന്നും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായി അന്റോണിയെ ഗുട്ടെറെസ് അധികാരമേറ്റു. പോര്‍ച്ചുഗീസ് മുന്‍പ്രധാനമന്ത്രിയായ അന്റോണിയെ ഗുട്ടെറെസ് തിങ്കളാഴ്ചയാണ് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായി സത്യപ്രതിജ്ഞ ചെയ്തത്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു നടന്ന പ്രത്യേക പ്ലീനറിയോഗത്തില്‍ പൊതുസഭാ അധ്യക്ഷന്‍ പീറ്റര്‍ തോംസണുമുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി ഒക്ടോബറില്‍ …
സ്വന്തം ലേഖകന്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ അട്ടിമറി, അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഒബാമ. തെരഞ്ഞെടുപ്പു ഫലം റഷ്യന്‍ ഹാക്കര്‍മാര്‍ അട്ടിമറിച്ചെന്ന ആരോപണം അന്വേഷിച്ച് താന്‍ അധികാരമൊഴിയുന്നതിന് മുമ്പ്, ജനുവരി 20നകം റിപ്പോര്‍ട്ട് നല്‍കാനാണ് ഒബാമ അന്വേഷണ ഏജന്‍സികളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപനങ്ങള്‍ക്കുനേരെ റഷ്യ സൈബര്‍ ആക്രമണം നടത്തുന്നതായി ഒക്ടോബറില്‍ യു.എസ് …
സ്വന്തം ലേഖകന്‍: യുഎസിന്റെ തായ്‌വാന്‍ നയം, ട്രംപിന് ചൈനയുടെ താക്കീത്. ഏക ചൈനാ നയത്തില്‍ ഉറച്ചുനില്‍ക്കേണ്ടയാവശ്യമില്ലായെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരേയാണ് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്. ഫോക്‌സ് ന്യൂസ് സണ്‍ഡേയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നാലു പതിറ്റാണ്ടായി അമേരിക്ക പിന്തുണ നല്‍കിവന്ന ഏക ചൈനാ നയത്തെ ട്രംപ് തള്ളിക്കളഞ്ഞത്. എക്കാലവും ആ നയം പിന്തുടരാനുള്ള …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ നീസ് ഭീകരാക്രമണം, ആസൂത്രകരെന്ന് സംശയിക്കുന്ന 11 പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ തീരദേശ നഗരമായ നീസില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ 84 പേരെ ട്രക്ക് ഇടിപ്പിച്ചുകൊന്ന സംഭവവുമായി ബന്ധപ്പെട്ടാണ് 11 പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. പത്തുപേരെ നീസില്‍ നിന്നും അവശേഷിച്ച ഒരാളെ നാന്റേസില്‍ നിന്നുമാണ് തീവ്രവാദ …
സ്വന്തം ലേഖകന്‍: സ്വീഡനില്‍ മാലിന്യത്തിനു ക്ഷാമം, ഇറക്കുമതി ചെയ്യാന്‍ നീക്കം. മാലിന്യശേഖരം തീര്‍ന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങുകയാണ് സ്വീഡിഷ് സര്‍ക്കാര്‍. മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റുകള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ മാലിന്യം ഇല്ലാതെ വന്നതോടെയാണ് ഇറക്കുമതിക്ക് തീരുമാനിച്ചത്. മാലിന്യ നിര്‍മ്മാര്‍ജനം ഫലപ്രദമായി നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍. സ്വീഡനില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതിയും പുനരുപയോഗ മാര്‍ഗത്തിലൂടെയാണ്. …
സ്വന്തം ലേഖകന്‍: ബില്‍ ഇംഗ്ലീഷ് പുതിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി. നിലവില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായ ബില്‍ ഇംഗ്ലീഷിനെ നാഷണല്‍ പാര്‍ട്ടി കോക്കസ് നടത്തിയാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. നാഷണല്‍ പാര്‍ട്ടി നേതാവായിരുന്ന ജോണ്‍ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ബില്ലിന് പ്രധാനമന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ചത്. കഴിഞ്ഞ എട്ടു വര്‍ഷമായി ജോണ്‍ കീക്കു കീഴില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്നു ബില്‍ …
സ്വന്തം ലേഖകന്‍: ഭീകര വിരുദ്ധ മുന്നണിക്കായി സൗദിയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങി ഇറാന്‍. ബദ്ധശത്രുവായ സൗദി അറേബ്യയെ ഉള്‍പ്പെടുത്തി മുസ്ലിം രാഷ്ട്രങ്ങളുടെ ഭീകരവിരുദ്ധ മുന്നണി രൂപവത്കരിക്കാന്‍ ഇറാന്റെ നീക്കം. സാമ്പത്തിക സഹകരണവും ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. ഇറാന്‍ പാര്‍ലമെന്റ് വക്താവ് അലി ലാരിജാനിയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയും മറ്റു രാജ്യങ്ങളും ഇറാന്റെ ശത്രുക്കളല്ലെന്ന് പറഞ്ഞ ലാരിജാനി, മേഖലയിലെ …
സ്വന്തം ലേഖകന്‍: ഇറ്റലില്‍ വിദേശകാര്യ മന്ത്രിയായിരുന്ന പൗലോ ജെന്റിലോനിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഭരണഘടന ഭേദഗതിക്കുള്ള ഹിതപരിശോധന പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിയോ റെന്‍സി പ്രധാനമന്ത്രിപദം രാജിവെച്ചതിനാലാണിത്. റെന്‍സിയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിശ്വസ്തനാണ് ഈ 62കാരന്‍. ജെന്റിലോനിയോട് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനും പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല ആവശ്യപ്പെട്ടു. പഴയ സര്‍ക്കാറിന്റെ ചട്ടക്കൂടില്‍നിന്നുതന്നെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപവത്കരിക്കുമെന്ന് അദ്ദേഹം …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ ക്രിന്‍സ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനം, 25 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും. 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കൈറോയിലെ സെന്റ് മാര്‍ക്‌സ് കത്തീഡ്രലിലാണ് സ്‌ഫോടനമുണ്ടായത്. ഞായറാഴ്ച പതിവ് കുര്‍ബാന നടന്നുകൊണ്ടിരിക്കെ പ്രാദേശിക സമയം പത്തിനായിരുന്നു സംഭവം. പള്ളിയില്‍ നിരവധി വിശ്വാസികളുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ ടെലിവിഷന്‍ ചാനലാണ് വിവരം പുറത്തുവിട്ടത്. ഈജിപ്തിലെ ഓര്‍ത്തഡോക്‌സ് …