1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2016

സ്വന്തം ലേഖകന്‍: സ്വീഡനില്‍ മാലിന്യത്തിനു ക്ഷാമം, ഇറക്കുമതി ചെയ്യാന്‍ നീക്കം. മാലിന്യശേഖരം തീര്‍ന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങുകയാണ് സ്വീഡിഷ് സര്‍ക്കാര്‍. മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റുകള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ മാലിന്യം ഇല്ലാതെ വന്നതോടെയാണ് ഇറക്കുമതിക്ക് തീരുമാനിച്ചത്. മാലിന്യ നിര്‍മ്മാര്‍ജനം ഫലപ്രദമായി നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍.

സ്വീഡനില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതിയും പുനരുപയോഗ മാര്‍ഗത്തിലൂടെയാണ്. 1991 ല്‍ ജൈവ ഇന്ധനത്തിന് ഉയര്‍ന്ന നികുതി ചുമത്തിയാണ് രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍. തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജമുണ്ടാക്കി ചൂട് പകരുന്നതിനെ ആശ്രയിക്കുന്നില്ല മറിച്ച് അവര്‍ ചിമ്മിനിയെയാണ് ആശ്രയിക്കുന്നത്. സ്വീഡനില്‍ ജൈവ ഇന്ധനത്തിന് പകരമായിട്ടാണ് മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്നത്.

സ്വകാര്യ കമ്പനികള്‍ക്ക് പോലും മറ്റ് രാജ്യങ്ങളില്‍ നിന്ന് മാലിന്യം ഇറക്കുമതി ചെയ്ത് അത് ഉപയോഗിച്ച് ഊര്‍ജ്ജോത്പാദനം നടത്താന്‍ സ്വീഡനില്‍ നിയമമുണ്ട്. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ചാണ് കടുത്ത ശൈത്യകാലത്ത് വീടുകളില്‍ ചൂട് പകരുന്നത്. ബ്രിട്ടനില്‍ നിന്ന് അടക്കം മാലിന്യം ഇറക്കുമതി ചെയ്യാനുള്ള നടപടി താത്കാലികം മാത്രമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.