സ്വന്തം ലേഖകന്‍: യുഎസില്‍ ഒമ്പതു വയസുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ രണ്ടാനമ്മ പിടിയില്‍. അഷ്ദീപ് കൗര്‍ എന്ന പെണ്‍കുട്ടിയെയാണ് ദുരൂഹമായ സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അപ്പാര്‍ട്‌മെന്റിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. അഷ്ദീപിന്റെ രണ്ടാനമ്മ അര്‍ജുന്‍ സാംദി പര്‍ദാസാണ് അറസ്റ്റിലായത്. പൊലീസ് അന്വേഷണത്തില്‍ സാംദി പര്‍ദാസ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായിരുന്നു. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിനു പൊലീസ് കേസെടുത്തു. …
സ്വന്തം ലേഖകന്‍: പ്രമുഖ ഇകൊമേര്‍സ് വെബ്‌സൈറ്റായ ആസ്‌ക് മീ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, 4000 ത്തോളം ജീവനക്കാര്‍ വഴിയാധാരമാകും. കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം ആയ ആസ്‌ക് മീയുടെ ഇകൊമേഴ്‌സ് പ്ലാറ്റ് ഫോം ഇപ്പോളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പുതിയ ഓര്‍ഡറുകളൊന്നും സ്വീകരിക്കുന്നില്ല. കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ 4000 ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടും. സീബിസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഗുഡ്ഗാവ് ആസ്ഥാനമായുള്ള കമ്പനിയുടെ …
സ്വന്തം ലേഖകന്‍: കാന്‍സര്‍ രോഗിയായ കുഞ്ഞിനു വേണ്ടി പോളിഷ് ഡിസ്‌കസ് ത്രോ താരത്തിന്റെ ഒളിമ്പിക് വെള്ളി മെഡല്‍ ലേലത്തിന്. പോളണ്ടിന് വേണ്ടി വെള്ളി കണ്ടെത്തിയ പ്യോറ്റര്‍ മാലഹോവ്‌സ്‌ക്കിയാണ് ഒലക് സിമാന്‍സ്‌കി എന്ന മൂന്ന് വയസ്സുകാരന്റെ കാന്‍സര്‍ ചികിത്സക്കായി ആരും അപൂര്‍വമായ തീരുമാനത്തിന് മുതിര്‍ന്നത്. കൊച്ചുകുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റനോ ബ്‌ളാസ്‌റ്റോമ എന്ന കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ് …
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ വംശജരെ സുഖിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വഴിത്തിരിവ്. ട്രംപിന്റെ പ്രചാരണവിഭാഗം മാനേജര്‍ പോള്‍ മനഫോര്‍ട്ട് രാജിവച്ചതിന് പിറകേ വെള്ളിയാഴ്ച നോര്‍ത്ത് കരോളീനയില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ആഫ്രിക്കന്‍ വംശജരെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തിയത്. തന്നെ തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്കെന്താണ് നഷ്ടപ്പെടാനുള്ളതെന്ന് കരോളീനയിലെ തന്റെ പ്രസംഗത്തിനിടെ ആഫ്രോഅമേരിക്കന്‍ വംശജരോടായി ട്രംപ് …
സ്വന്തം ലേഖകന്‍: അറബ് രാജ്യങ്ങളില്‍ കടന്നുകയറാന്‍ ഇറാന്‍ ലിബറേഷന്‍ ആര്‍മിയെന്ന പേരില്‍ സൈന്യമുണ്ടാക്കിയതായി വെളിപ്പെടുത്തല്‍. അല്‍ മഷ്രിഖ് ന്യൂസ് എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇറാന്‍ സേനാ വിഭാഗമായ റെവലൂഷനറി ഗാര്‍ഡ്‌സ് തലവന്‍ മുഹമ്മദ് അലി ഫലകിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയ, യമന്‍ തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ ആധിപത്യം ഉറപ്പിക്കാനാണ് സേന രൂപവത്കരിച്ചതെന്നാണ് കരുതപ്പെടുന്നത്. സിറിയയില്‍ …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഇന്ത്യന്‍ സീരിയലിനെപ്പറ്റിയുള്ള തര്‍ക്കം കൂട്ടത്തല്ലായി, നൂറോളം പേര്‍ക്ക് പരിക്ക്. കിരണ്‍മാല എന്ന പ്രശസ്ത ബംഗാളി പരമ്പരയുടെ പേരിലാണ് കിഴക്കന്‍ ബംഗ്ലാദേശിലെ ഹബിജന്‍ജ് ജില്ലയില്‍ സംഘര്‍ഷമുണ്ടായത്. ദുഷ്ട ശക്തികളില്‍ നിന്നും മനുഷ്യവംശത്തെ രക്ഷിക്കുന്ന രാജകുമാരിയുടെ കഥ പറയുന്ന സീരിയലാണ് കിരണ്‍മാല. സീരിയലിന്റെ ബുധനാഴ്ച്ചത്തെ എപ്പിസോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഹാബിജന്‍ജ് ജില്ലയിലെ …
സ്വന്തം ലേഖകന്‍: ഒടുവില്‍ സരോദ് മാന്ത്രികന്‍ അംജത് അലി ഖാന് വിസ അനുവദിച്ച് യുകെ. തനിക്ക് വിസ നിഷേധിച്ച ബ്രിട്ടീഷ് നടപടിയില്‍ കഴിഞ്ഞ ദിവസം അലി ഖാന്‍ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. യു.കെ വീസ ഒടുവില്‍ അനുവദിച്ചിരിക്കുന്നു. ഈ പ്രശ്‌നത്തില്‍ തനിക്ക് പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നു.വെന്ന് അലി ഖാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. …
സ്വന്തം ലേഖകന്‍: അന്ന് അയ്‌ലാന്‍, ഇന്ന് ഒമ്രാന്‍, നാളെ? സിറിയയിലെ കുരുന്നുകളുടെ ദുരവസ്ഥയുടെ നേര്‍ച്ചിത്രമായ കാര്‍ട്ടൂണ്‍ സമൂഹ മാധ്യമങ്ങളുടെ കണ്ണീരാകുന്നു. ദോഹയില്‍ നിന്നുള്ള ഖാലിദ് ആല്‍ബിയ എന്ന ആര്‍ട്ടിസ്റ്റാണ് കുര്‍ദിയുടെയും ഒമ്‌റാന്റെയും ദുരവസ്ഥ കാര്‍ട്ടൂണാക്കിയത്. പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റായ ഖാലിദ് ട്വിറ്ററിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. സിറിയക്കാരുടെ ദുരവസ്ഥ ചിത്രീകരിക്കുന്നതിനാണ് കാര്‍ട്ടൂണ്‍ വരച്ചതെന്ന് ഖാലിദ് വ്യക്തമാക്കി. പോസ്റ്റ് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് തീരുമാനത്തില്‍ ഇനി മാറ്റം വരുത്താനാകില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയേ മതിയാകൂ എന്നും ഇതിന്റെ തുടര്‍ നടപടികള്‍ക്കായി കൂടിയാലോചനകള്‍ നടക്കണമെന്നും ജര്‍മന്‍ ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടന്‍ ഇ.യു വിട്ടാലും ജര്‍മനിയുമായി തുടരേണ്ടുന്ന ബന്ധം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമയമായെന്നും അവര്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും …
സ്വന്തം ലേഖകന്‍: ജനീവയിലെ കണികാ പരീക്ഷണ ശാലയില്‍ നരബലി നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്, വ്യാജ ദൃശ്യങ്ങളെന്ന് അധികൃതര്‍. ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷണശാലയായ ദി യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിന്റെ (സേണ്‍) പരിസരത്ത് നരബലി നടത്തുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മേല്‍ക്കുപ്പായം ധരിച്ച ആളുകള്‍ സേണിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള നടരാജ വിഗ്രഹത്തിന് …