സ്വന്തം ലേഖകന്‍: മുസ്‌ലിം നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനി നിരോധനം, ന്യായീകരണവുമായി ഫ്രഞ്ച് സര്‍ക്കാര്‍. നേരത്തെ നിരോധനം മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ബുര്‍ക്കിനി നിരോധനത്തെ കാണരുതെന്ന് ഫ്രഞ്ച് വനിതാ അവകാശ മന്ത്രി ലോറന്‍സ് റൊസിഗ്‌നോള്‍ പറഞ്ഞു. മെഡിറ്ററേനിയന്‍ തീരദേശ നഗരങ്ങളായ കാന്‍, വില്ലെനുവെ ലൂബെറ്റ്, സിസ്‌കോ എന്നിവിടങ്ങളിലാണ് ബുര്‍ക്കിനി നിരോധനം …
സ്വന്തം ലേഖകന്‍: തീവ്രവാദ പശ്ചാത്തലമുള്ള രാജ്യങ്ങളിലെ കുടിയേറ്റക്കാരെ അടുപ്പിക്കില്ല, വീണ്ടും വംശീയ പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റം അനുവദിക്കുന്നതിന് കടുത്ത പരിശോധനകള്‍ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ റിപ്പബ്‌ളിക്കല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രംപ് ഒഹായോവില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ‘ഇസ്ലാമിക ഭീകരത’യെ നേരിടുന്നതിനുള്ള തന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു കൊണ്ടാണ് വംശീയ ചുവയുള്ള പ്രഭാഷണങ്ങളിലൂടെ ഇതിനകം വിവാദപുരുഷനായ ട്രംപ് …
സ്വന്തം ലേഖകന്‍: ഗുജറാത്തില്‍ ദളിത് പ്രക്ഷോഭം ആളിക്കത്തുന്നു, ഉനയില്‍ പതിനായിരങ്ങളുടെ റാലി. ഓരോ ദലിത് കുടുംബത്തിനും അഞ്ച് ഏക്കറില്‍ കുറയാത്ത ഭൂമി നല്‍കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദലിതുകള്‍ സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. പ്രതിഷേധക്കാരെ പിരിച്ചയക്കാന്‍ പൊലീസ് കണ്ണീര്‍വാതകവും ലാത്തിയും പ്രയോഗിച്ചു. സംഭവത്തില്‍ മൂന്നു പൊലീസുകാരടക്കം 19പേര്‍ക്ക് പരിക്കേറ്റു. അതിനിടെ, പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുത്തു മടങ്ങിയ …
സ്വന്തം ലേഖകന്‍: സാര്‍ക്ക് ധനമന്ത്രിമാരുടെ ഉച്ചകോടിക്ക് അരുണ്‍ ജയറ്റ്‌ലിയില്ല, പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ. പാകിസ്താനില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ ഉച്ചകോടിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പങ്കെടുക്കില്ല. ജെയ്റ്റ്‌ലിക്ക് പകരം കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഇസ്ലാമാബാദില്‍ എത്തുക. ഓഗസ്റ്റ് 25,26 തീയതികളിലാണ് ധനമന്ത്രിമാരുടെ സാര്‍ക്ക് ഉച്ചകോടി ഇസ്ലാമാബാദില്‍ നടക്കുന്നത്. …
സ്വന്തം ലേഖകന്‍: ബാസിംഗ്‌സ്റ്റൊക്ക് നിവാസിയായ മലയാളി ഹൃദ്രോഗം മൂലം മരണമടഞ്ഞു. സ്വന്തന്ത്ര്യ ദിനത്തില്‍ യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി ബാസിംഗ്‌സ്റ്റൊക്കില്‍ താമസിച്ചിരുന്ന റോബിന്‍ വിടപറഞ്ഞു. ഇന്‍ഫോസിസില്‍ ജീവനക്കാരനായിരുന്ന റോബിന്‍ കോട്ടയം സ്വദേശിയാണ്. ഭാര്യയും ഒരു മകനുമുള്ള റോബിന്‍ ഓര്‍ത്തഡോക്‌സ് സഭാംഗമായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഉള്‍പ്പടെയുള്ള മറ്റുവിവരങ്ങള്‍ തീരുമാനമായില്ലെന്ന് പരേതനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
സ്വന്തം ലേഖകന്‍: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ രാജിവച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി എയ്ഡ ഹസ്സിയാലിക്കാണ് മദ്യപിച്ച് വാഹനമോടിച്ച് വിവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രാജി സമര്‍പ്പിച്ചത്. മധ്യ ഇടതുപക്ഷ സര്‍ക്കാരിലെ ഏക മുസ്ലീം മന്ത്രിയായിരുന്നു എയ്ഡ്. രണ്ട് ഗ്ലാസ് വൈന്‍ കഴിച്ചശേഷം വാഹനമോടിച്ച ഇരുപത്തൊമ്പതുകാരിയായ മന്ത്രിയെ വ്യാഴാഴ്ച വൈകിട്ടാണ് പൊലീസ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് പിന്‍വാങ്ങിയ സിറിയയിലെ മന്‍ബിജ് നഗരത്തില്‍ ആഘോഷം, ശിരോവസ്ത്രം കത്തിച്ച് സ്ത്രീകളും താടിവടിച്ച് പുരുഷന്മാരും. ഐഎസ് ഭീകരര്‍ മനുഷ്യകവചമായി ഉപയോഗിച്ചിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള നൂറുകണക്കിന് സിറിയന്‍ പൗരന്മാരാണ് മോചിതരായത്. വടക്കന്‍ സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായിരുന്നു മന്‍ബിജ് നഗരം. അതേസമയം, മറ്റൊരു നഗരമായ അലെപ്പോയില്‍ വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തിലും സൈന്യവും ഭീകരരുമായുള്ള …
സ്വന്തം ലേഖകന്‍: വത്തിക്കാന്റെ മദര്‍ തെരേസ സ്മാരക സ്റ്റാമ്പ് സെപ്റ്റംബര്‍ രണ്ടിന് പുറത്തിറക്കും. വിശുദ്ധയായി നാമകരണം ചെയ്യപ്പെടുന്ന മദര്‍ തെരേസയുടെ സ്മാരക സ്റ്റാമ്പ് വത്തിക്കാന്റെ തപാല്‍ വിഭാഗമാണ് പ്രകാശനം ചെയ്യുന്നത്. സെപ്റ്റംബര്‍ നാലിനു ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തിനു വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയോട് അനുബന്ധിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ …
സ്വന്തം ലേഖകന്‍: എഴുപതാം സ്വാതന്ത്ര്യ ദിനത്തിന്റെ ആവേശത്തില്‍ ഇന്ത്യ, ദുര്‍ബല വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ വിമര്‍ശിച്ച് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് എതിരെ അക്രമം നടത്തുന്നവരെയും അസഹിഷ്ണുത വളര്‍ത്തുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് രാഷ്ട്രപതി പറഞ്ഞു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ രാഷ്ട്രത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. …
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബൊക്കോം ഹറാം തട്ടിക്കൊണ്ടുപോയ ചിബോക് പെണ്‍കുട്ടികളുടെ വീഡിയോ രണ്ടു വര്‍ഷത്തിനു ശേഷം പുറത്ത്. രണ്ടു വര്‍ഷം മുമ്പ് നൈജീരിയയിലെ ചിബോക് ഗ്രാമത്തിലെ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളുടെ വീഡിയോയാണ് ബോക്കോ ഹറാം പുറത്തുവിട്ടത്. തട്ടമിട്ട അമ്പതോളം കുട്ടികളാണു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുട്ടികളുടെ ഒപ്പം മുഖംമൂടിധാരി നില്‍ക്കുന്നതും കാണാം. ചിബോക് സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് …