സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് പോസ്റ്റ് വിനയായി, ഓസ്‌ട്രേലിയന്‍ പൗരന് കോടതി പിഴയിട്ടത് ഒന്നര ലക്ഷം ഡോളര്‍. അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് സിഡ്‌നി കോടതി ഒന്നര ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി പുറപ്പെടുവിച്ചത്. 2014 മാര്‍ച്ചിലാണ് ഇലക്ട്രീഷ്യനായ ഡേവിഡ് സ്‌കോട്ട് രണ്ട് പ്രമുഖ ഹോട്ടലുകള്‍ക്കെതിരെ പോസ്റ്റ് ഇട്ടത്. ഇതിനെതിരെ ഹോട്ടല്‍ ഉടമയായ കെന്നെത്ത് റോത്തെ (74)ആണ് …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ഏറ്റവും ബുദ്ധിയുള്ള കുട്ടിയെന്ന ബഹുമതി നേടിയ ഇന്ത്യന്‍ പെണ്‍കുട്ടി റിയയുടെ കഥ. thelytokous, eleemsoynary, കേള്‍ക്കുമ്പോള്‍ തന്നെ ആരും നെറ്റിചുളിക്കുന്ന ഈ ഇംഗ്ലീഷ് വാക്കുകള്‍ അനായാസം ഉച്ചരിച്ചാണ് ഇന്ത്യക്കാരിയായ റിയ ബ്രിട്ടനിലെ പ്രമുഖ ടെലിവിഷന്‍ ക്വിസായ ചാനല്‍ ഫോറിലെ ചൈല്‍ഡ് ജീനിയസില്‍ ജേതാവായത്. എന്നാല്‍ മത്സരത്തിനിടെ റിയയുടെ അമ്മ വിധികര്‍ത്താവിനെ ചോദ്യം …
സ്വന്തം ലേഖകന്‍: ബല്‍ജിയം ഭീകരാക്രമണം, പോലീസുകാരികളെ വെട്ടിയത് തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. ശനിയാഴ്ച ബല്‍ജിയന്‍ നഗരമായ ഷാര്‍ലിറോയിയില്‍ രണ്ടു പോലീസുകാരികളെ വെട്ടിപ്പരിക്കേല്പിച്ചത് തങ്ങളുടെ പോരാളിയാണെന്ന് ഐഎസ് അവകാശപ്പെട്ടു. 33കാരനായ അള്‍ജീരിയന്‍ സ്വദേശി ആക്രമിയെ പോലീസ് സംഭവസ്ഥലത്തുതന്നെ വെടിവച്ചു കൊന്നിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിയ അക്രമി സ്‌പോര്‍ട്‌സ്ബാഗില്‍നിന്നു വെട്ടുകത്തി എടുത്തു പോലീസുകാരികളെ ആക്രമിക്കുകയായിരുന്നു. ഇതു ഭീകരാക്രമണമെന്ന നിലയ്ക്ക് …
സ്വന്തം ലേഖകന്‍: ഉത്തേജക മരുന്നില്‍ മുങ്ങിക്കുളിച്ച് റഷ്യന്‍ കായികരംഗം, പാരാലിമ്പിക്‌സില്‍ സമ്പൂര്‍ണ വിലക്ക്. അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയാണ് പാരാലിമ്പിക്‌സില്‍ റഷ്യന്‍ കായിക താരങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയത്. റഷ്യയില്‍ വ്യാപകമായ ഉത്തേജക മരുന്ന് ഉപയോഗം നടക്കുന്നുവെന്ന ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെയും മക്‌ലാരന്‍ കമ്മീഷന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, നടപടിക്കെതിരേ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര …
സ്വന്തം ലേഖകന്‍: അമേരിക്കക്കു വേണ്ടി ചാരപ്പണി, ആണവ ശാസ്ത്രജ്ഞനെ ഇറാന്‍ തൂക്കിക്കൊന്നു. ചാരവൃത്തി ആരോപണവുമായി ബന്ധപ്പെട്ട് 2010ല്‍ അറസ്റ്റിലായ അമിരി എന്ന ശാസ്ത്രജ്ഞനെയാണ് തൂക്കിലേറ്റിയത്. ചാരവൃത്തി ആരോപണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതിയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പിലാക്കിയത്. ഇയാളെ തൂക്കിലേറ്റാനുള്ള കീഴ്‌ക്കോടതി വിധി ഇറാന്റെ സുപ്രീം കോടതിയും അംഗീകരിച്ചതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്. ഇറാന്റെ ആണവോര്‍ജ ഏജന്‍സിയില്‍ …
സ്വന്തം ലേഖകന്‍: കശ്മീര്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നു, പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുകള്‍ രൂക്ഷം. തെക്കന്‍ കാശ്മീരില്‍ പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റമുട്ടി. പല ജില്ലകളിലും ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അനന്ദ്‌നാഗ് ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലീസുകാരടക്കം 45 പേര്‍ക്ക്പരിക്കേറ്റിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളില്‍ 3 പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ മദ്യശാലയില്‍ ജന്മദിന ആഘോഷത്തിനിടെ തീപിടുത്തം, 13 പേര്‍ മരിച്ചു. വടക്കന്‍ ഫ്രാന്‍സിലെ റുവന്‍ നഗരത്തിലെ ബാറില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 18 നും 25നും ഇടക്കു പ്രായമുള്ളവരാണ് മരിച്ചത്. പരിക്കേറ്റ ആറുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ബാറില്‍ ജന്മദിനാഘോഷ പാര്‍ട്ടിക്ക് എത്തിയവരാണ് ദുരന്തത്തിനിരയായത്. പിറന്നാള്‍ കേക്കിലെ തിരിയില്‍നിന്ന് തീപടര്‍ന്നതായാണ് നിഗമനം. നഗര ഹൃദയത്തിലുള്ള …
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സ് വേദിയില്‍ സൈക്കിളിങ് ട്രാക്കിനു സമീപം സ്‌ഫോടനം, ആര്‍ക്കും പരുക്കില്ല. ബ്രസീലിലെ റിയോയില്‍ ഒളിമ്പിക്‌സ് വേദിക്ക് സമീപം വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പുരുഷ വിഭാഗം സൈക്കിളിങ് മത്സരം നടക്കുന്ന ട്രാക്കിന്റെ ഫിനിഷിങ് പോയിന്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. അതേസമയം, ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര …
സ്വന്തം ലേഖകന്‍: സിറിയയില്‍ ആഭ്യന്തര യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്, അന്തിമ പോരാട്ടത്തിന് ഒരുങ്ങി സര്‍ക്കാരും വിമതരും. തന്ത്രപ്രധാനമായ അലപ്പൊ സൈനികത്താവളം പിടിക്കാന്‍, സര്‍ക്കാറും സര്‍ക്കാര്‍ വിരുദ്ധ സംഘങ്ങളുടെ കൂട്ടായ്മയായ ജയ്ശുല്‍ ഫത്ഹും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. അലപ്പൊയുടെ വടക്കന്‍ ഭാഗത്തുള്ള സൈനികത്താവളത്തിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങള്‍ പിടിച്ചെടുത്തതായി ജയ്ശുല്‍ ഫത്ഹ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. രണ്ട് ചാവേറുകള്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ക്ക് സാമ്പത്തിയ സഹായം, കുവൈറ്റ് പൗരന്‍ പിടിയില്‍. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാന്‍ അല്‍ എനെസി എന്നയാളാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജന്‍സി കുവൈറ്റ് പോലീസിന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2014 മെയ് മാസത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത മഹാരാഷ്ട്ര സ്വദേശി അരീബ് …