സ്വന്തം ലേഖകന്‍: കാമുകന്‍ ഡാ! ഓണ്‍ലൈന്‍ പെണ്‍സുഹൃത്തിനെ തേടി ചൈനയിലെത്തിയ ഡച്ച് യുവാവ് വിമാനത്താവളത്തില്‍ കാത്തുകിടന്നത് 10 ദിവസം. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പെണ്‍ സുഹൃത്തിനെ കാണാന്‍ ചൈനയിലെത്തിയ ഹോളണ്ടില്‍നിന്നുള്ള അലക്‌സാണ്ടര്‍ പീറ്റര്‍ സിര്‍ക് എന്ന 41 കാരനാണ് പെണ്‍കുട്ടിയെ കാത്തു വിമാനത്താവളത്തില്‍ പത്തുദിവസം കഴിഞ്ഞത്. ഒടുവില്‍ ക്ഷീണിതനായ സിര്‍കിനെ വിമാനത്താവള അധികൃതര്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഓണ്‍ലൈനില്‍ …
സ്വന്തം ലേഖകന്‍: നേപ്പാളിന് വീണ്ടും മാവോയിസ്റ്റ് പ്രധാനമന്ത്രി, പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ പ്രധാനമന്ത്രിയായി ഉടം അധികാരമേല്‍ക്കും. പ്രധാനമന്ത്രി പദത്തിലേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന ദിനമായ ചൊവ്വാഴ്ച വരെ മറ്റൊരു നാമനിര്‍ദേശവുമില്ലാത്തതിനെ തുടര്‍ന്നാണ് പ്രചണ്ഡ അധികാരമേറുമെന്ന് ഉറപ്പിച്ചത്. ഒരാള്‍ മാത്രമേ ഉള്ളൂവെങ്കിലും ബുധനാഴ്ച പാര്‍ലമെന്റില്‍ തെരഞ്ഞെടുപ്പ് നടക്കും. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പാര്‍ലമെന്റില്‍ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ …
സ്വന്തം ലേഖകന്‍: ഭീകരവാദത്തെ പിന്തുണക്കുന്നതും പട്ടാള അട്ടിമറി ആസൂത്രണം ചെയ്തതും പടിഞ്ഞാറന്‍ രാജ്യങ്ങള്‍, പൊട്ടിത്തെറിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കിയെ ശിഥിലമാക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ക്കൊപ്പമാണ് അവര്‍ നിലകൊള്ളുന്നതെന്നും തുര്‍ക്കി പ്രസിഡന്റ് തുറന്നടിച്ചു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വിദേശ നിക്ഷേപകര്‍ക്കായി നടത്തിയ പരിപാടിയിലാണ് ഏതെങ്കിലും രാജ്യത്തെ പേരെടുത്ത് പരാമര്‍ശിക്കാതെ ഉര്‍ദുഗാന്‍ വിമര്‍ശിച്ചത്. തുര്‍ക്കിയിലെ പട്ടാള …
സ്വന്തം ലേഖകന്‍: കശ്മീര്‍ കലാപം, സൈന്യം സമരക്കാര്‍ക്കെതിരെ പെല്ലറ്റ് പ്രയോഗിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ ഹൈക്കോടതി. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനേയും അര്‍ധസൈനിക വിഭാഗത്തെയും രൂക്ഷമായി വിമര്‍ശിച്ച ജമ്മു കശ്മീര്‍ ഹൈക്കോടതി ‘കശ്മീരി ജനത അന്യഗ്രഹത്തിലുള്ളവരല്ല, നിങ്ങളുടെ ജനതയാണ് അവര്‍. നിങ്ങള്‍ അവരെ സ്വന്തക്കാരായി കാണുന്നില്ല. ആകാശത്തു നിന്നും ഇറങ്ങി വന്നവരല്ല അവര്‍’ എന്ന് വ്യക്തമാക്കുകയും …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനും ജര്‍മനിയുമായി ഉടക്കി തുര്‍ക്കി, അഭയാര്‍ഥി കൈമാറ്റ കരാര്‍ റദ്ദാക്കാന്‍ സാധ്യത. യൂറോപ്യന്‍ യൂണിയനുമായി കരാര്‍ ഒപ്പുവെക്കുമ്പോള്‍ യൂനിയന്‍ വാഗ്ദാനം ചെയ്ത പല കാര്യങ്ങളും ഇനിയും യാഥാര്‍ഥ്യമാകാത്തതാണ് തുര്‍ക്കിയെ ചൊടിപ്പിക്കുന്നത്. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത്ത് ഖാവുസ് ഒഗ്ലുവാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. തുര്‍ക്കി വലിയ തോതില്‍ ജാഗ്രത പുലര്‍ത്തുന്നതുകൊണ്ടാണ് …
സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370 കരുതിക്കൂട്ടി കടലില്‍ ഇടിച്ചിറക്കിയതാണെന്ന വാദവുമായി ഗവേഷകന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിമാനാപകടങ്ങളെക്കുറിച്ച് ശാസ്ത്രീയാന്വേഷണം നടത്തുന്ന ലാറി വാന്‍സാണ് പുതിയ വാദവുമായി രംഗത്തെത്തിയത്. പ്രമുഖ ആസ്‌ട്രേലിയന്‍ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ പുറത്തുവിട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ പതിച്ചുവെന്ന നിഗമനത്തിലാണ് രണ്ട് …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ നോര്‍മാന്‍ഡി പള്ളിയില്‍ ആക്രമണം നടത്തി വൈദികരെ വധിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍.ഇവരില്‍ ഒരാള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അക്രമിയുടെ ബന്ധുവാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബ്‌ദേല്‍ മാലിക് പെറ്റീത്ജീന്‍ (19), അബ്‌ദേല്‍ കെര്‍മിചെ (19) എന്നിവര്‍ പള്ളിയാക്രമിച്ചത്. ആരാധന നടന്നുകൊണ്ടിരുന്ന പള്ളിയിലേക്ക് ഇരച്ചുകയറിയ ഇവര്‍ ഫാ. ജാക്വീസ് ഹെമല്‍ (86)നെയാണ് കൊലപ്പെടുത്തിയത്. …
സ്വന്തം ലേഖകന്‍: യമനില്‍ സമാധാനത്തിന് വഴിതെളിയുന്നു, ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച സമാധാന കരാര്‍ സര്‍ക്കാര്‍ അംഗീകരിച്ചു. മേഖലയില്‍ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനാണ് ഐക്യരാഷ്ട്ര സഭ ഇടപെട്ട് സമാധാന കരാര്‍ തയ്യാറാക്കിയത്. എന്നാല്‍ വിമതര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ചിട്ടില്ല. സൗദി പിന്തുണയോടെ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാനക്കിടെ കഴുത്തറത്തു കൊല്ലപ്പെട്ട പുരോഹിതനെ അനുസ്മരിക്കാന്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുമിച്ചു. ഒപ്പം ഫ്രാന്‍സിലെ മുഴുവന്‍ ദേവാലയങ്ങളും ഇന്നലെ മുസ്‌ലിം സഹോദരങ്ങള്‍ക്കുകൂടി വേണ്ടി തുറന്നിടുകയും ചെയ്തു. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ കഴുത്തറത്തു കൊല്ലപ്പെട്ട പുരോഹിതന്‍ ഫാ. ഷാക് ഹാമലിനെ അനുസ്മരിക്കാനാണു ദേവാലയങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം മുസ്‌ലിംകളും എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വടക്കന്‍ ഫ്രാന്‍സിലെ …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ശുദ്ധീകരണം തുടരുന്നു, സൈനിക സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍. പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതോടെ സൈന്യത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. എല്ലാ സൈനിക വിഭാഗങ്ങളും പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടികള്‍ തുടങ്ങിയതായി പ്രതിരോധമന്ത്രി ഫിക്രി ഐസിക് മാധ്യമങ്ങളെ …