സ്വന്തം ലേഖകന്‍: ക്രിസ്തീയ ദേവാലയത്തില്‍ വൈദികനെ കഴുത്തറുത്തു കൊന്ന സംഭവം, ഫ്രാന്‍സിലെ ആരാധനാലയങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം. ക്രിസ്ത്യന്‍, മുസ്ലിം, ബുദ്ധ മതവിഭാഗങ്ങളിലെ പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡുമായി കൂടിക്കാഴ്ച നടത്തി. ആരാധനാലയങ്ങള്‍ തീവ്രവാദ ആക്രമണളുടെ സ്ഥിരം ലക്ഷ്യമായി മാറിയ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് പാരിസ് ഗ്രാന്‍ഡ് മോസ്‌ക് ഖത്തീബ് ദലീല്‍ ബൗബകീര്‍ …
സ്വന്തം ലേഖകന്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു ചരിത്രത്തില്‍ അപൂര്‍വ റെക്കോര്‍ഡുമായി ഹിലരി, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഫിലഡെല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയിലെ മുഖ്യ എതിരാളിയും വെര്‍മണ്ട് സെനറ്ററുമായ ബേണി സാന്‍ഡേഴ്‌സാണ് ഹിലരിയുടെ പേര് പ്രഖ്യാപിച്ചത്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് പ്രമുഖ പാര്‍ട്ടി ഒരു വനിതയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. …
സ്വന്തം ലേഖകന്‍: ദുബായിയില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. മരിച്ച ഏഴു പേരും ഇന്ത്യക്കാരാണ്. മിനിബസ് ട്രക്കില്‍ ഇടിച്ചു കയറിയായിരുന്നു അപകടം. എറണാകുളം പിറവം ചാന്തേലില്‍വീട്ടില്‍ എവിന്‍കുമാറാ (29)ണ് കൊല്ലപ്പെട്ട മലയാളി. ദുബായില്‍ എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു അവിന്‍കുമാര്‍. ദുബായിലെ സ്റ്റീല്‍ കമ്പനിയിലെ എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സഞ്ചരിച്ച മിനിബസാണ് അപകടത്തില്‍പ്പെട്ടത്. ആകെ 20 …
സ്വന്തം ലേഖകന്‍: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് പിന്തുണയുമായി അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. ഫിലഡെല്‍ഫിയയില്‍ ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. മറ്റ് മതവിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷം നിറഞ്ഞ വാക്കുകളുമായി പൊതുജനങ്ങളോട് സംവദിക്കുന്നവര്‍ അമേരിക്കയുടെ യഥാര്‍ഥ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ മിഷേല്‍ ആഞ്ഞടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് പദത്തിന്റെ മഹത്വവും ഗൗരവവും …
സ്വന്തം ലേഖകന്‍: ചരിത്രം കുറിച്ച് സോളാര്‍ ഇംപള്‍സ്, സൗരോര്‍ജം മാത്രം ഉപയോഗിച്ച് ലോ ലോകം ചുറ്റിയ ആദ്യ വിമാനമെന്ന ബഹുമതി സ്വന്തമാക്കി. അബൂദബി അല്‍ ബതീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തിലാണ് ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഒരു വര്‍ഷം നീണ്ട ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ഇംപള്‍സ് ഭൂമിയിലിറങ്ങിയത്. ‘ഭാവി പൂര്‍ണമാണ്, നിങ്ങളാണ് ഇനി ഭാവി, ഞങ്ങള്‍ ദൗത്യം വിജയകരമായി …
സ്വന്തം ലേഖകന്‍: തെക്കന്‍ ജര്‍മനിയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയത് ഐഎസ് ബന്ധമുള്ള സിറിയന്‍ അഭയാര്‍ഥി. നൂറംബര്‍ഗ് നഗരത്തിനു സമീപമുള്ള അന്‍സ്ബാക്ക് പട്ടണത്തില്‍ ഞായറാഴ്ച പൊട്ടിത്തെറിച്ച സിറിയന്‍ അഭയാര്‍ഥിക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 2500 ഓളം പേര്‍ പങ്കെടുക്കുന്ന സംഗീതക്കച്ചേരി ഹാളില്‍ വന്‍ സ്‌ഫോടനം നടത്താനായി സ്‌ഫോടകവസ്തുനിറച്ച ബാഗുമായാണ് അക്രമി എത്തിയത്. സംഗീതക്കച്ചേരിക്കു പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നു …
സ്വന്തം ലേഖകന്‍: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ അപ്രത്യക്ഷമായ ഇന്ത്യന്‍ വ്യോമസേനാ വിമാനം കണ്ടെത്താനായില്ല, പ്രതീക്ഷ മങ്ങുന്നു. അഞ്ചു ദിവസം മുമ്പ് കാണാതായ വിമാനത്തിനുവേണ്ടി വ്യോമസേനയും നാവികസേനയും ചേര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിയും വിമാനാവശിഷ്ടങ്ങളോ യാത്രക്കാരുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളോ കണ്ടത്തൊനായില്ല. തിരച്ചില്‍ വിഫലമാകുന്നതില്‍ അതിയായ ഖേദമുണ്ടെന്നും കാണാതായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എയര്‍ ചീഫ് മാര്‍ഷല്‍ …
സ്വന്തം ലേഖകന്‍: ഫ്രഞ്ച്, ബ്രിട്ടീഷ് അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നിര്‍ബന്ധമാക്കി ഫ്രാന്‍സ്, ബ്രിട്ടനില്‍ 15 മണിക്കൂര്‍ ഗതാഗത കുരുക്ക്. ബ്രിട്ടനില്‍ അവധി ചെലവഴിക്കാനെത്തിയവരാണ് ഡൊവറില്‍ നിന്നും ഞായറാഴ്ച ഫ്രാന്‍സിലേക്ക് കടക്കാനായി പതിനഞ്ച് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നത്. ഫ്രഞ്ച് അതിര്‍ത്തി പോലീസിന്റെ പരിശോധനക്കായി 19 കിലോമീറ്ററോളം വാഹനങ്ങള്‍ നീണ്ടനിരയായി കാത്തുകിടന്നു. കുടിവെള്ളമോ ഭക്ഷണമോ കിട്ടാതെ പിഞ്ചുകുട്ടികളും രോഗികളും …
സ്വന്തം ലേഖകന്‍: തുര്‍ക്കി പട്ടാള അട്ടിമറി, പ്രസിഡന്റിന്റെ അംഗരക്ഷക സേനയെ പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി. ഈയിടെ പരാജയപ്പെട്ട സൈനിക അട്ടിമറിയെ തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിലെ 300 പേരെ തടവിലാക്കിയിരുന്നു. പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിലെ മൊത്തം സൈനികരുടെ എണ്ണം 2500 ആണ്. ഈ സേനാവിഭാഗത്തെ ഇനിയും വച്ചുപൊറുപ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ദിറിം അറിയിച്ചു. അതേസമയം തുര്‍ക്കിയിലെ പട്ടാള അട്ടിമറി …
സ്വന്തം ലേഖകന്‍: കൊടും ചൂടില്‍ വെന്തുരുകി കുവൈറ്റ്, കൂടിയ ചൂട് 54 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ ദിവസം മിട്രിബായിലാണ് ഉയര്‍ന്ന ചൂടായ 54 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഇതേ ദിവസം തന്നെ ഇറാഖിലെ ബസ്രയിലും 53 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല. കാലാവസ്ഥ നിരീക്ഷണ വെബ്‌സൈറ്റായ വെദര്‍ …