1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2016

സ്വന്തം ലേഖകന്‍: കശ്മീര്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നു, പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുകള്‍ രൂക്ഷം. തെക്കന്‍ കാശ്മീരില്‍ പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റമുട്ടി. പല ജില്ലകളിലും ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ അനന്ദ്‌നാഗ് ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലീസുകാരടക്കം 45 പേര്‍ക്ക്പരിക്കേറ്റിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളില്‍ 3 പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി സംഘര്‍ഷത്തിന് നേരിയ അയവുണ്ടായിരുന്നു.

സേനയും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കശ്മീരില്‍ ജൂലൈ എട്ടു മുതല്‍ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ഏറ്റുമുട്ടല്‍ മരണങ്ങള്‍ ഇതുവരെ 57 ആയി. 7000 ത്തോളം പേര്‍ക്ക് പരിക്കേറ്റു. പെല്ലറ്റ് പ്രയോഗംകൊണ്ട് 100 ലേറെ പേര്‍ക്ക് കാഴ്ച പോയി. ക്രമസമാധാനം പാടേ തകര്‍ന്നു. കര്‍ഫ്യൂ വീണ്ടും പുനഃസ്ഥാപിച്ചു. ഫോണ്‍, മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ല. സ്‌കൂളുകള്‍ പൂട്ടിയിരിക്കുകയാണ്. സെക്രട്ടേറിയറ്റില്‍ മൂന്നിലൊന്നു ഹാജര്‍ പോലുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.