സ്വന്തം ലേഖകന്‍: ബംഗ്ലാദേശിനും ഇന്ത്യക്കുമിടയില്‍ വന്‍ ഭൂചലന സാധ്യതയെന്ന് ശാസ്ത്രഞ്ജരുടെ മുന്നറിയിപ്പ്. ബംഗ്ലാദേശ് ഭൂനിരപ്പിനു താഴെ രൂപം കൊള്ളുന്ന ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ ഇന്ത്യയുടെ കിഴക്കന്‍ മേഖലയെ ഒന്നാകെ നശിപ്പിക്കാന്‍ ശേഷിയുള്ളതാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് 400 വര്‍ഷമായി രൂപപ്പെടുന്ന മര്‍ദ്ദമാണ്. വര്‍ഷങ്ങളായുള്ള മര്‍ദ്ദത്തിന്റെ പുറന്തള്ളല്‍ വന്‍തകര്‍ച്ചക്ക് ഇടയാക്കുമെന്നും കൊളംബിയ സര്‍വ്വകലാശാലയിലെ ജിയോഫിസിസ്റ്റ് മൈക്കല്‍ …
സ്വന്തം ലേഖകന്‍: ജപ്പാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് വന്‍ ഭൂരിപക്ഷം. ഉപരി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നേതൃത്വത്തിലുള്ള സഖ്യം മൂന്നില്‍ രണ്ടു ഭൂരിപക്ഷം സ്വന്തമാക്കി. എന്നാല്‍ ഭരണഘടന പരിഷ്‌കരിച്ച് സൈനിക ഇടപടലിന് അവസരം സൃഷ്ടിക്കാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉപയോഗിച്ച് ആബെ ശ്രമിക്കുമെന്ന വാദവുമായി ചൈന രംഗത്തെത്തി. ഇങ്ങനെ …
സ്വന്തം ലേഖകന്‍: തീവ്രവാദത്തിന് എതിരെ ഒറ്റകെട്ടായി ഇന്ത്യയും കെനിയയും, ഏഴു കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കെനിയന്‍ പ്രസിഡന്റ് ഹുര്‍ദു കെയാതയുമാണ് തന്ത്രപ്രധാനമായ ഏഴു കരാറുകളില്‍ ഒപ്പുവച്ചത്. ചെറുകിടഇടത്തരം വ്യവസായങ്ങള്‍ക്കായി 15 ദശലക്ഷം ഡോളറും റിഫ്റ്റ് വാലി ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയുടെ പുനര്‍വിന്യാസത്തിനായി 29.5 ദശലക്ഷം ഡോളറും ഇന്ത്യ കെനിയയ്ക്കു നല്‍കാനും ധാരണയായി. കെനിയന്‍ പ്രതിരോധ …
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ കലാപം രൂക്ഷം, 300 ലധികം പേര്‍ കൊല്ലപ്പെട്ടതായി സൂചന. തലസ്ഥാന നഗരമായ ജൂബയില്‍ തിങ്കളാഴ്ചയും കനത്ത ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭാ സേനയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്ന രണ്ടു ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടതായി ചൈനീസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്രസഭാ സേനയുടെ നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവവികാസങ്ങളില്‍ നടുക്കം …
സ്വന്തം ലേഖകന്‍: ടാന്‍സാനിയക്ക് കൈകൊടുത്ത് ഇന്ത്യ, അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു. ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ പോംബെ ജോസഫ് മഗുഫുലിയുമായി ചേര്‍ന്ന് അഞ്ചു കരാറുകളില്‍ ഒപ്പുവച്ചത്. ടാന്‍സാനിയയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ജലവിതരണശൃംഖലയുടെ നവീകരണത്തിനുമായി 617 കോടി രൂപയുടെ സഹായം ഇന്ത്യ വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക …
സ്വന്തം ലേഖകന്‍: ഇറാഖ് അധിനിവേശം നിയമവിരുദ്ധമെന്ന കുറ്റസമ്മതവുമായി മുന്‍ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ പ്രസ്‌കോട്ട്. 2003 ലെ ഇറാഖ് അധിനിവേശത്തില്‍ ബ്രിട്ടന്റെ പങ്ക് വ്യക്തമാക്കുന്ന ചില്‍കോട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് ആയിരങ്ങളെ കൊന്നൊടുക്കിയ ഇറാഖ് യുദ്ധം നിയമവിരുദ്ധമായിരുന്നുവെന്ന ജോണ്‍ പ്രസ്‌കോട്ടിന്റെ കുറ്റസമ്മതം. അധിനിവേശത്തെ ശക്തമായ്ി പിന്തുണച്ച ആളായിരുന്നു പ്രസ്‌കോട്ട്. ഇക്കാര്യത്തില്‍ …
സ്വന്തം ലേഖകന്‍: ലോകപ്രശസ്ത കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചു, ആരാധകരെ ഞെട്ടിച്ച് വീഡിയോ ദൃശ്യങ്ങള്‍. സ്‌പെയിനിലെ ടെറുലില്‍ നടന്ന കാളപ്പോരിന് ഇടയിലായിരുന്നു സംഭവം. ടെലിവിഷനില്‍ തല്‍സമയ സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ബാരിയോയുടെ അപകടമെന്നതിനാല്‍ സംഭവം ലോകമെങ്ങും തത്സമയം കാണുകയും ചെയ്തു. സ്‌പെയിനില്‍ ഈ നൂറ്റാണ്ടില്‍ കാളയുടെ കുത്തേറ്റ് മരിക്കുന്ന ആദ്യത്തെ താരമാണ് …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായ ആന്‍ഡ്രിയ ലീഡ്‌സം തെരേസ മേയും തമ്മിലുള്ള വാക്‌പോര് വ്യക്തിപരമാകുന്നു. ആന്‍ഡ്രിയ എതിരാളി തെരേസ മെയ്യെ വ്യക്തിപരമായി അധിക്ഷേപിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ദ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ആന്‍ഡ്രിയ, തെരേസക്ക് മക്കളില്ലാത്തതിനെ പരാമര്‍ശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. മക്കളുള്ളതിനാല്‍ രാജ്യത്തിന്റെ ഭാവിയില്‍ സുവ്യക്തമായ പങ്കുള്ളതായി അനുഭവപ്പെടുന്നതായും മക്കളില്ലാത്തതില്‍ തെരേസ …
സ്വന്തം ലേഖകന്‍: ബ്രക്‌സിറ്റ് രണ്ടാം ഹിതപരിശോധന ആവശ്യപ്പെടുന്ന ഭീമഹര്‍ജി സര്‍ക്കാര്‍ തള്ളി. ബ്രിട്ടനില്‍ രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 41 ലക്ഷം ജനങ്ങള്‍ ഒപ്പുവെച്ച ഭീമഹരജിയാണ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകണമെന്ന 3.3 കോടി ജനങ്ങളുടെ തീരുമാനം മാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നിരാകരിച്ചത്. ബ്രെക്‌സിറ്റിനായുള്ള നടപടികള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണെന്നും ഹര്‍ജി തള്ളിക്കൊണ്ട് ബ്രിട്ടീഷ് വിദേശകാര്യ …
സ്വന്തം ലേഖകന്‍: പകരത്തിനു പകരം, നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കി റഷ്യയും അമേരിക്കയും. ജൂണ്‍ 17 നകം രാജ്യം വിടണമെന്ന് രണ്ട് റഷ്യന്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നതായും അതനുസരിച്ച് അവരെ പുറത്താക്കിയതായും എന്നാല്‍ അവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ താല്‍പര്യമില്ലെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. മോസ്‌കോയില്‍ അമേരിക്കന്‍ പ്രതിനിധികള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് …