സ്വന്തം ലേഖകന്‍: ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റുസഫിന് പുതുശ്വാസം, ഇംപീച്ച്‌മെന്റ് നടപടികള്‍ റദ്ദാക്കി സ്പീക്കറുടെ ഉത്തരവ്. റുസഫിനെതിരേയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ റദ്ദാക്കിക്കൊണ്ട് അധോസഭയുടെ ഇടക്കാല സ്പീക്കര്‍ വാല്‍ദിര്‍ മരാന്‍ഹോയാണ് ഉത്തരവു പുറപ്പെടുവിച്ചത്. എന്നാല്‍ ഇതോടെ ബ്രസീലിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അധോസഭ വന്‍ഭൂരിപക്ഷത്തോടെ പാസാക്കിയ ഇംപീച്ച്‌മെന്റ് ശുപാര്‍ശയിന്മേല്‍ സെനറ്റില്‍ ഇന്ന് വോട്ടിംഗ് …
സ്വന്തം ലേഖകന്‍: കാനഡയില്‍ എണ്ണ നഗരമായ ഫോര്‍ട്ട് മക്മറയെ കാട്ടുതീ ചാമ്പലാക്കി, എണ്ണ ഉല്പാദനം നിര്‍ത്തിവച്ചു. ലോകത്തെ ഏറ്റവും വലിയ മൂന്നാത്തെ എണ്ണ ശേഖരമുള്ള ഫോര്‍ട് മക്മറെയെ കാട്ടുതീ ആഹരിച്ചതോടെ കാനഡയുടെ സമ്പദ് വ്യവസ്ഥ സമീപകാലത്തെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്. ദിവസങ്ങളായി തുടരുന്ന കാട്ടുതീയില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ട പതിനായിരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുകയായി ശതകോടികള്‍ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, ബ്രിട്ടന്‍ ഹിതപരിശോധനയുടെ ചൂടിലേക്ക്. ജൂണ്‍ 23 നാണ് രാജ്യം യൂണിയനില്‍ തുടരുന്നതു സംബന്ധിച്ച തീരുമാനമെടുക്കാനായി ഹിതപരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം, യൂറോപ്യന്‍ യൂനിയനില്‍ തന്നെ തുടരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തന്നെ രംഗത്തെത്തിയിരുന്നു. ബ്രിട്ടന്‍ യൂനിയനില്‍നിന്ന് വേര്‍പെടുന്നതോടെ, അത് രാജ്യത്തിന്റെ സുരക്ഷയെ അവതാളത്തിലാക്കുമെന്നാണ് കാമറണ്‍ പറഞ്ഞത്. …
സ്വന്തം ലേഖകന്‍: ലണ്ടന്റെ പ്രഥമ മുസ്ലീം മേയര്‍ക്കു നേരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വംശീയ അധിക്ഷേപം. ലേബര്‍ പാര്‍ട്ടി നേതാവും ലണ്ടന്റെ ചരിത്രത്തിലെ ആദ്യ മുസ്ലീം വംശജനായ മേയറുമായ സാദിഖ് ഖാനാണ് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ തീവ്ര വലതുപക്ഷ നേതാവായ പോള്‍ ഗോള്‍ഡിങാണ് പുറം തിരിഞ്ഞു നിന്ന് അദ്ദേഹത്തെ അധിക്ഷേപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ ആക്രമിച്ചാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഏകാധിപതി കിം ജോങ് ഉന്‍. രാഷ്ട്രത്തിന്റെ പരമാധികാരത്തില്‍ കടന്നുകയറിയാല്‍ ആണവായുധം ഉപയോഗിക്കുമെന്നും ആണവായുധം കൈവശം വക്കുന്നത് തടയുന്നതില്‍ രാജ്യത്തിന് പ്രതിബദ്ധതയുണ്ടെന്നും കിം ജോങ് ഉന്‍ പറഞ്ഞു. 35 കൊല്ലത്തിനു ശേഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ഉത്തര കൊറിയയുടെ പരമോന്നത നേതാവ്. രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിയും …
സ്വന്തം ലേഖകന്‍: ചാരവൃത്തി ആരോപണം, രണ്ട് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈജിപ്തില്‍ വധശിക്ഷ. ഇവര്‍ക്കൊപ്പം മറ്റു നാലു പേര്‍ക്കും ഈജിപ്ത്യന്‍ കോടതി വധശിക്ഷ വിധിച്ചു. രാജ്യരഹസ്യങ്ങള്‍ ഖത്തറിന് ചോര്‍ത്തിക്കൊടുത്തു എന്ന് ആരോപിച്ചാണ് ശിക്ഷ. അല്‍ ജസീറ അറബിക് ചാനലിലെ ന്യൂസ് ഡയറക്ടറായ ഇബ്രാഹിം മൊഹമ്മദ് ഹിലാല്‍, ജോര്‍ദ്ദാനില്‍ നിന്നുള്ള അലാ ഒമര്‍ മൊഹമ്മദ് സബ്ലാന്‍ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയില്‍ കിം ജോംഗ് ഉന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കെന്ന് സൂചന. കിമ്മിന്റെ പിതാവും മുത്തച്ഛനും ഈ പദവി വഹിച്ചിരുന്നു. അവരെപ്പോലെ കിം ജോംഗ് ഉനും ഉത്തരകൊറിയയുടെ സര്‍വാധിപതിയാണെന്ന പ്രഖ്യാപനമാകും ഈ പുതിയ സ്ഥാനലബ്ധി. ഇപ്പോള്‍ നടക്കുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കിം ജോംഗ് ഉനിന്റെ സ്ഥാനക്കയറ്റമാണ്. …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കുറ്റവാളികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ അധോലോക ബാങ്ക്, സ്ഥാപകന് 20 വര്‍ഷം തടവ്. കുറ്റവാളികളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനായി അധോലോക ബാങ്ക് നടത്തിയ ആര്‍തര്‍ ബുഡോവ്‌സ്‌കിയെയാണ് കോടതി ശിക്ഷിച്ചത്. ബുഡോവ്‌സ്‌കി കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റം നേരത്തെ തെളിഞ്ഞിരുന്നു. ആര്‍തര്‍ പശ്ചാത്താപം പ്രകടിപ്പിക്കുന്നില്ലെന്ന് നിരീക്ഷിച്ച ജില്ലാ ജഡ്ജി ഇയാള്‍ 5,00,000 ഡോളര്‍ പിഴയായി …
സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരത്തിന്റെ പുതിയ പിതാവ് സാദിക്ക് ഖാന്‍, വിജയം 13.6% ഭൂരിപക്ഷത്തോടെ. യുകെയിലെ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം മേയറാണ് ഈ ലേബര്‍ പാര്‍ട്ടിക്കാരന്‍ എന്ന പ്രത്യേകതയുമുണ്ട്. എതിര്‍ സ്ഥാനാര്‍ഥി ടോറി സാക് ഗോള്‍ഡ്‌സ്മിത്തിനെ 315,529 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാദിക്ക് ഖാന്‍ മേയര്‍ പദത്തിലെത്തിയത്. 1,310,143 വോട്ടുകളാണ് സാദിക്ക് ഖാന് ലഭിച്ചത്. 994,614 വോട്ടുകളാണ് …
സ്വന്തം ലേഖകന്‍: മലയാളി ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ 1000 ഗവേഷകര്‍ക്ക് ബ്രേക് ത്രൂ പുരസ്‌കാരം, ബഹുമതി ഭൂഗുരുത്വ തരംഗങ്ങളുടെ സാന്നിധ്യം തെളിയിച്ചതിന്. മൂന്നു മില്യണ്‍ വരുന്ന പുരസ്‌കാര തുക നല്‍കുന്നത് സിലിക്കണ്‍ വാലിയിലെ വ്യവസായ സംരഭകരുടെ കൂട്ടായ്മയാണ്. ഈ തുക ആയിരത്തോളം വരുന്ന ഗവേഷക സംഘാംഗങ്ങള്‍ പങ്കുവക്കും. അമേരിക്കയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനല്‍ വേവ് ഒബ്‌സര്‍വേറ്ററി (ലിഗോ) …