1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്താരാഷ്ട്ര ഫുടബോള്‍ സംഘടനയായ ഫിഫ ഇനി ജാനി ഇന്‍ഫന്റിനോ ഭരിക്കും
അന്താരാഷ്ട്ര ഫുടബോള്‍ സംഘടനയായ ഫിഫ ഇനി ജാനി ഇന്‍ഫന്റിനോ ഭരിക്കും
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര ഫുടബോള്‍ സംഘടനയായ ഫിഫ ഇനി ജാനി ഇന്‍ഫന്റിനോ ഭരിക്കും. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 115 വോട്ടുകള്‍ നേടിയാണ് സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ള ഇന്‍ഫന്റിനോ പ്രസിഡന്റായത്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനാല്‍ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീളുകയായിരുന്നു. 88 വോട്ട് നേടിയ ബഹ്‌റൈനില്‍ നിന്നുള്ള ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം …
അമേരിക്കയിലെ കന്‍സാസില്‍ വെടിവപ്പ്, നാലു പേര്‍ മരിച്ചു
അമേരിക്കയിലെ കന്‍സാസില്‍ വെടിവപ്പ്, നാലു പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ കന്‍സാസില്‍ വെടിവപ്പ്, നാലു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലോസ് ആഞ്ചലസിനു സമീപം കന്‍സാസിലെ ഹെസ്റ്റടണിലുള്ള പുല്ലുവെട്ട് യന്ത്ര നിര്‍മ്മാണ ഫാക്ടറിയായ എക്‌സല്‍ ഇന്‍ഡസ്ട്രീസിലാണ് വെടിവപ്പുണ്ടായത്. ഫാക്ടറിയിലെ ഒരു ജീവനക്കാരനാണ് ആക്രമണം നടത്തിയതെന്ന് ഹാര്‍വെ കൗണ്ടി ഷെരീഫ് ടി.വാള്‍ട്ടണ്‍ അറിയിച്ചു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. …
ഉത്തര കൊറിയയും അമേരിക്കയും വീണ്ടും ഉരസുന്നു, കൊറിയക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് വേണമെന്ന് യുഎന്നില്‍ അമേരിക്ക
ഉത്തര കൊറിയയും അമേരിക്കയും വീണ്ടും ഉരസുന്നു, കൊറിയക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് വേണമെന്ന് യുഎന്നില്‍ അമേരിക്ക
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയും അമേരിക്കയും വീണ്ടും ഉരസുന്നു, കൊറിയക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് വേണമെന്ന് യുഎന്നില്‍ അമേരിക്ക. ഉത്തര കൊറിയക്കെതിരായ ഉപരോധം കൂടുതല്‍ കടുപ്പമുള്ളതക്കണമെന്ന് പ്രമേയത്തില്‍ അമേരിക്ക ആവശ്യപ്പെട്ടു. ചൈനയുടെ പിന്തുണയോടെയാണ് അമേരിക്ക ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ കരട് പ്രമേയം അവതരിപ്പിച്ചതെന്നാണ് കൗതുകകരം. അടുത്തകാലത്ത് ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണവുമാണ് കടുത്ത …
ഇറാനിലെ അഞ്ചു കോടി വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്, മത്സരം പുരോഗമന വാദികളും പാരമ്പര്യ വാദികളും തമ്മില്‍
ഇറാനിലെ അഞ്ചു കോടി വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്, മത്സരം പുരോഗമന വാദികളും പാരമ്പര്യ വാദികളും തമ്മില്‍
സ്വന്തം ലേഖകന്‍: ഇറാനിലെ അഞ്ചു കോടി വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്, മത്സരം പുരോഗമന വാദികളും പാരമ്പര്യ വാദികളും തമ്മില്‍. യൂറോപ്യന്‍, അമേരിക്കന്‍ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടുള്ള കക്ഷികള്‍ മാറ്റുരുക്കുന്ന തെരഞ്ഞെടുപ്പ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. അന്തര്‍ദേശീയ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന ചിന്താഗതിക്കാരനാണ് പരിഷ്‌കരണവാദികളുടെ പിന്തുണയുള്ള ഹസന്‍ റൂഹാനി. പരിഷ്‌കരണവാദികളായ അലി …
യാത്രാ സുഖവും സൗകര്യവും ഉന്നംവച്ച് റയില്‍വേ ബജറ്റ്, നാലുതരം പുതിയ വണ്ടികള്‍ വരുന്നു
യാത്രാ സുഖവും സൗകര്യവും ഉന്നംവച്ച് റയില്‍വേ ബജറ്റ്, നാലുതരം പുതിയ വണ്ടികള്‍ വരുന്നു
സ്വന്തം ലേഖകന്‍: യാത്രാ സുഖവും സൗകര്യവും ഉന്നംവച്ച് റയില്‍വേ ബജറ്റ്, നാലുതരം പുതിയ വണ്ടികള്‍ വരുന്നു. വമ്പന്‍ വാഗ്ദാനങ്ങളോ വന്‍ പദ്ധതികളോ ഇല്ലാത്ത ബജറ്റില്‍ റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഊന്നല്‍ നല്‍കിയത് യാത്രാ സുഖത്തിനും സൗകര്യത്തിനും. റയില്‍വേയുടെ എക്കാലത്തേയും തലവേദനയായ വൃത്തിയില്ലായ്മയും മറ്റു സൗകര്യങ്ങളുടെ നിലവാരം ഇല്ലായ്മയും പരിഹരിക്കാന്‍ വിവിധ പദ്ധതികള്‍ ബജറ്റിലുണ്ട്. ഒപ്പം …
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കായിക താരം ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കായിക താരം ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കായിക താരം ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയലിന്റെ സൂപ്പര്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗീസ് ടീമിന്റെ കുന്തമുന കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം സ്വാധീനമുള്ള കായിക താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ ഇത്തവണ സ്വന്തമാക്കിയത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി ക്രിസ്റ്റിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 20 കോടി …
ഈജിപ്ഷ്യന്‍ പ്രസിഡന്റ് വില്‍പ്പനക്ക്, വില 1,00,301 ഡോളര്‍
ഈജിപ്ഷ്യന്‍ പ്രസിഡന്റ് വില്‍പ്പനക്ക്, വില 1,00,301 ഡോളര്‍
സ്വന്തം ലേഖകന്‍: ഈജിപ്ഷ്യന്‍ പ്രസിഡന്റ് വില്‍പ്പനക്ക്, വില 1,00,301 ഡോളര്‍. ഈജിപ്തിന്റെ പ്രസിഡന്റായ അബ്ദുള്‍ ഫത്താഹ് അല്‍സീസിയാണ് പ്രമുഖ ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ‘ഇബേ’യില്‍ വില്‍പന വസ്തുബായി പ്രത്യക്ഷപ്പെട്ടത്. ഒരു ഈജിപ്ത് പൗരനാണ് തങ്ങളുടെ പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത്. പരസ്യം പിന്നീട് നീക്കം ചെയ്തു. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിലെ ആവശ്യകത ചൂണ്ടിക്കാട്ടി അബ്‌ദെല്‍ …
സമുദ്ര നിരപ്പ് അപകടകരമായ നിലയില്‍ ഉയരുന്നു, ഇങ്ങനെ പോയാല്‍ മിക്ക തുറമുഖ നഗരങ്ങളും വെള്ളത്തിനടിയിലാകും എന്ന് വിദഗ്ദര്‍
സമുദ്ര നിരപ്പ് അപകടകരമായ നിലയില്‍ ഉയരുന്നു, ഇങ്ങനെ പോയാല്‍ മിക്ക തുറമുഖ നഗരങ്ങളും വെള്ളത്തിനടിയിലാകും എന്ന് വിദഗ്ദര്‍
സ്വന്തം ലേഖകന്‍: സമുദ്ര നിരപ്പ് അപകടമായ നിലയില്‍ ഉയരുന്നു, ഇങ്ങനെ പോയാല്‍ മിക്ക തുറമുഖ നഗരങ്ങളും വെള്ളത്തിനടിയിലാകും എന്ന് വിദഗ്ദര്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ സമുദ്ര നിരപ്പ് അപകടകരമാം വിധം ഉയര്‍ന്നതായി ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കി. ഈ നൂറ്റാണ്ടില്‍ 14 സെന്റിമീറ്റര്‍ ഉയര്‍ച്ചയാണ് സമുദ്രനിരപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 2700 വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ നിരക്കാണിത്. …
ബല്‍ജിയത്തിലെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം
ബല്‍ജിയത്തിലെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം
സ്വന്തം ലേഖകന്‍: ബല്‍ജിയത്തിലെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന ബല്‍ജിയത്തിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് മതത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലീങ്ങളും സിറിയയില്‍ നിന്നുള്ള ക്രൈസ്തവരും ഉള്‍പ്പെടെ നൂറോളം പേര്‍ തമ്മില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മുസ്ലീം സ്ത്രീകള്‍ ധരിക്കാറുള്ള തട്ടമിട്ട് നടന്നില്ല …
മകളുടെ വിവാഹം കൂടാന്‍ അമേരിക്കയിലെത്തി കാണാതായ ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍
മകളുടെ വിവാഹം കൂടാന്‍ അമേരിക്കയിലെത്തി കാണാതായ ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍
സ്വന്തം ലേഖകന്‍: മകളുടെ വിവാഹം കൂടാന്‍ അമേരിക്കയിലെത്തി കാണാതായ ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍. ഹൈദരാബാദ് സ്വദേശിയായ പ്രസാദ് മൊപാര്‍ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേരിക്കയിലെ ഒരു ജലപാതയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന 55 കാരനായ പ്രസാദിന്റെ മൃതദേഹം. മകള്‍ ദുര്‍ഗയുടെ വിവാഹത്തിനായി പിതാവായ പ്രസാദ് മൊപാര്‍ടി ജനുവരിയിലാണ് അമേരിക്കയില്‍ എത്തിയത്. വിവാഹം നടന്ന വീടിന് സമീപത്ത് നിന്നും …