സ്വന്തം ലേഖകന്‍: ചരിത്രം കുറിക്കാന്‍ ഒബാമ ക്യൂബയിലേക്ക്, 80 വര്‍ഷത്തിനു ശേഷം ക്യൂബയില്‍ കാലുകുത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ്. 1928 ല്‍ കാല്‍വിന്‍ കൂളിഡ്ജിനുശേഷം പദവിയിലിരിക്കെ ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യ പ്രസിഡന്റ് എന്ന ബഹുമതിയാണ് ഒബാമയെ കാത്തിരിക്കുന്നത്. പ്രസിഡന്റ് പദവി ഒഴിഞ്ഞതിനു ശേഷം ജിമ്മി കാര്‍ട്ടറും ഒരിക്കല്‍ ക്യൂബയിലെത്തിയിട്ടുണ്ട്. മാര്‍ച്ച് മാസത്തിലായിരിക്കും സന്ദര്‍ശനമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ …
സ്വന്തം ലേഖകന്‍: അശ്ലീലത്തിന്റെ അളവു കൂടി, സോഷ്യല്‍ മീഡിയ സൈറ്റായ ടംബ്ലറിന് ഇന്തോനേഷ്യയില്‍ നിരോധനം. അശ്ലീലം കൂടി എന്ന കാരണം കാണിച്ച് വ്യാഴാഴ്ചയാണ് ടംബ്ലര്‍ നിരോധിച്ചതായി ഇന്തോനേഷ്യയിലെ ഇന്‍ഫര്‍മേഷന്‍ മിനിസ്റ്ററി ഉത്തരവ് ഇറക്കിയത്. ഒരു ഉപാധികളും നല്‍കാതെ ഏക പക്ഷീയമായാണ് സൈറ്റ് നിരോധിച്ചതെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടംബ്ലറില്‍ നിരവധി അശ്ലീല വീഡിയോകളും ചിത്രങ്ങളും …
സ്വന്തം ലേഖകന്‍: വെറും 68 രൂപക്ക് ഐഫോണ്‍ 5എസ് സ്വന്തമാക്കിയ പഞ്ചാബ് വിദ്യാര്‍ഥി സ്‌നാപ്ഡീലിനു കൊടുത്ത പണി. ഇ കൊമേഴ്‌സ് ഭീമന്‍മാരായ സ്‌നാപ്ഡീലിനെ നിയമ പോരാട്ടത്തിലൂടെ മുട്ടുകുത്തിച്ചാണ് പഞ്ചാബ് സര്‍വകലാശാലയില്‍ ബിടെക് വിദ്യാര്‍ഥിയായ നിഖില്‍ ബന്‍സാല്‍ 68 രൂപക്ക് ഐഫോണ്‍ 5 എസ് സ്വന്തമാക്കിയത്. ഫെബ്രുവരി 12 ന് ഐഫോണ്‍ 5 എസിന് 99.7 ശതമാനം …
സ്വന്തം ലേഖകന്‍: ഡല്‍ഹി ജെഎന്‍യു കാമ്പസ് പുകയുന്നു, പിന്തുണയുമായി നോം ചോംസ്‌കിയും ഒര്‍ഹന്‍ പാമുകും അടക്കമുള്ള പ്രമുഖര്‍. രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനും സമരരംഗത്തുള്ള ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കും പിന്തുണയുമായി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ അരങ്ങേറുന്ന സംഭവങ്ങളില്‍ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി പുറത്തിറക്കിയ പ്രസ്താവനയില്‍ വിദേശ സര്‍വകലാശാലകളിലെ പ്രഫസര്‍മാരും …
സ്വന്തം ലേഖകന്‍: ഇടപാടുകാര്‍ക്ക് എയിഡ്‌സ് പകര്‍ത്തി, അബുദാബിയിലെ 19 കാരിയായ ലൈംഗിക തൊഴിലാളിയുടെ വെളിപ്പെടുത്തല്‍, മലയാളികളടക്കം ആശങ്കയില്‍. താന്‍ എയിഡ്‌സ് രോഗിയാണെന്ന് അറിയാമായിരുന്നിട്ടും നിരവധിപ്പേരുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പെണ്‍കുട്ടി അബുദാബി പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. മലയാളികളടക്കം നിരവധി പേര്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടതായാണ് സൂചന. ദുരൂഹ സാഹചര്യത്തില്‍ രണ്ടു പേര്‍ക്കൊപ്പം കണ്ട പെണ്‍കുട്ടിയെ …
സ്വന്തം ലേഖകന്‍: 30 അലങ്കാര മത്സ്യങ്ങളെ പച്ചക്ക് തീറ്റിക്കുക! ജപ്പാനില്‍ അമ്മ മകളെ ശിക്ഷിച്ച വ്യത്യസ്ത രീതി. സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുക്കൊ ഒഗാട്ട എന്ന ജപ്പാന്‍കാരിയും കാമുകന്‍ തകേഷി എഗാമി എന്നയാളുമാണ് കേട്ടുകേള്‍വിയില്ലാത്ത ക്രൂരത പ്രവര്‍ത്തിച്ചത്. തന്റെ കൗമാരക്കാരിയായ മകളെ യുക്കോയും കാമുകനും ചേര്‍ന്ന് അലങ്കാര …
സ്വന്തം ലേഖകന്‍: മകളുടെ വിവാഹം കൂടാന്‍ അമേരിക്കയിലെത്തിയ ഇന്ത്യക്കാരനെ കാണാതായതായി പരാതി. മകളുടെ വിവാഹ ചടങ്ങുകളുടെ ഭാഗമായി അമേരിക്കയില്‍ എത്തിയ ഹൈദരാബാദ് സ്വദേശി പ്രസാദ് മൊപാര്‍ടി എന്നയാളെയാണ് കാണാതായത്. മകളുടെ വിവാഹ സല്‍ക്കാരത്തിന് ശേഷമാണ് 55 കാരനായ മൊപാര്‍ട്ടി അപ്രത്യക്ഷനായത്. ജനുവരിയില്‍ അമേരിക്കയിലേക്ക് പോയ അദ്ദേഹം ഫെബ്രുവരി 26 നാണ് ഇന്ത്യയിലേക്ക് മടങ്ങാനിരുന്നത്. തന്റെ മകള്‍ …
സ്വന്തം ലേഖകന്‍: യൂറോപ്പിലേക്കുള്ള കുടിയേറ്റം അഥവാ നരകത്തിന്റെ മറ്റൊരു പേര്, അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുള്ള സ്ത്രീകളുടെ ഞെട്ടിക്കുന്ന അനുഭവ കഥകള്‍. ‘നിങ്ങള്‍ക്കറിയില്ല, ആരെയും വിശ്വസിക്കാന്‍ ആവാത്ത ഞങ്ങളുടെ അവസ്ഥയെ കുറിച്ച്. ഞങ്ങളോ കുട്ടികളോ ഏതു നിമിഷവും എവിടെയും ആക്രമിക്കപ്പെടാം, തട്ടിക്കൊണ്ടുപ്പോവാം. അങ്ങനെയുള്ള എത്രയെത്ര കഥകള്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. എല്ലാവരും ഒന്നിച്ച് ഉറങ്ങില്ല. ഞങ്ങളുടെ കൂട്ടത്തിലെ ആരെങ്കിലും …
സ്വന്തം ലേഖകന്‍: ഗള്‍ഫിലെ സ്‌കൂള്‍ അവധിക്കാലം മുതലെടുത്ത് യാത്രാ നിരക്കുകള്‍ ഉയര്‍ത്തി എയര്‍ ഇന്ത്യ. ഗള്‍ഫില്‍ സ്‌കൂള്‍ അടക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ തിരക്ക് മുന്‍കൂട്ടി കണ്ടാണ് എയര്‍ ഇന്ത്യയുടെ ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുളള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നത്. നേരത്തേതന്നെ ടിക്കറ്റുകള്‍ ബുക് ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിച്ച പതിനായിരങ്ങളാണ് ഇതോടെ വലയുക. മറ്റ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ വെല്ലുന്ന ക്രൂരതയുമായി ഉക്രൈനിലെ റഷ്യന്‍ വിമതര്‍, ദൃശ്യങ്ങള്‍ പുറത്ത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നതില്‍ ഇസ്ലാമിക് സ്റ്റേറ്റാണ് അവസാന വാക്കെന്ന് കരുതിയെങ്കില്‍ തെറ്റി. ഉക്രൈനിലെ റഷ്യന്‍ അനുകൂലികളായ വിമതരാണ് ലോകം ഇന്നു വരെ കാണാത്ത ക്രൂര പീഡനവുമായി രംഗത്തെത്തിയത്. വിമതര്‍ മയക്കുമരുന്നു കടത്തിയതായി ആരോപിച്ച് യുവാവിനെ ക്രൂരമായി ശിക്ഷിച്ച് കൊല്ലുന്നതിന്റെ …