സ്വന്തം ലേഖകന്‍: ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാനിസ്ഥാനിലെ മുന്‍ ഗവര്‍ണറെ അജ്ഞാതര്‍ റാഞ്ചി. ഹൊറാത് പ്രവശ്യാ ഗവര്‍ണര്‍ സയിദ് ഫാസുല്ല വാഹിദിനെയാണ് അഞ്ജാതര്‍ തട്ടിക്കൊണ്ടുപോയത്. ഒരു സംഘം അജ്ഞാതരാണ് ഗവര്‍ണറെ തട്ടിക്കൊണ്ടു പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സംഭവത്തിനു പുറകില്‍ മത തീവ്രവാദികള്‍ ആണെന്നാണ് സംശയം. ബ്രിട്ടനിലേക്ക് പോകുന്നതിനായി ഇസ്ലാമാബാദില്‍ കുടുംബത്തോടൊപ്പം എത്തിയ ഇദ്ദേഹത്തെ അഞ്ജാത സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. …
സ്വന്തം ലേഖകന്‍: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് 4.35 ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. വൃക്ക രോഗങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു ഒഎന്‍വി. കവിയെന്ന നിലയിലും ചലച്ചിത്ര ഗാനരചിയിതാവെന്ന നിലയിലും ഒരുപോലെ വ്യക്തമുദ്ര പതിപ്പിച്ച ഒഎന്‍വി ജ്ഞാനപീഠം പുരസ്‌കാരം, കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രീ, പത്മവിഭൂഷണ്‍, …
സ്വന്തം ലേഖകന്‍: അഫ്‌സല്‍ ഗുരു അനുസ്മരണം, ഡല്‍ഹി ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അറസ്റ്റില്‍. പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണം നടത്തിയതിനാണ് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. അനുസ്മണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് …
സ്വന്തം ലേഖകന്‍: റോമന്‍ കത്തോലിക്ക സഭക്കും റഷ്യന്‍ സഭക്കും ഇടയിലുള്ള മഞ്ഞുരുകുന്നു, ചരിത്രമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച. റഷ്യന്‍ ഓര്‍ത്തോഡക്‌സ് സഭാ പാത്രിയാര്‍ക്കീസ് കിറിലുമായുള്ള മാര്‍പാപ്പയുടെ കൂടിക്കാഴ്ച ആയിരം വര്‍ഷങ്ങളായി റോമന്‍ കത്തോലിക്ക സഭയും റഷ്യന്‍ സഭയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാന …
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് ബോര്‍ഡ് അംഗത്തിന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം, ഫേസ്ബുക്ക് മാപ്പു പറഞ്ഞു. ഫേസ്ബുക്ക് ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡ്രീസന്‍ നടത്തിയ ഇന്ത്യാ വിരുദ്ധ പരാമര്‍ശമാണ് വിവാദമായതോടെ പിന്‍വലിച്ച് മാപ്പു പറയാന്‍ ഫേസ്ബുക്ക് നിര്‍ബന്ധിതരായത്. ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നെറ്റ് സമത്വത്തിന് അനുകൂലമായ ഉത്തരവ് വന്നതിനു പിന്നാലെയാണ് ആന്‍ഡ്രീസന്‍ കടുത്ത …
സ്വന്തം ലേഖകന്‍: ലോക സാഹിത്യത്തിന്റെ തമ്പുരാന് 400 മത്തെ ചരമവാര്‍ഷികം, വ്യത്യസ്തമായ ശ്രദ്ധാഞ്ജലി ഒരുക്കി ബര്‍മിങ്ഹാം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. വില്യം ഷേക്‌സ്പിയറുടെ 400 മത്തെ ചരമവാര്‍ഷിക ദിനമാണ് വിദ്യാര്‍ഥികളുടെ വ്യത്യസ്തമായ ശ്രദ്ധാഞ്ജലികൊണ്ട് ശ്രദ്ധേയമായത്. പേപ്പറും കാര്‍ഡ്‌ബോര്‍ഡും ഉപയോഗിച്ച് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളെല്ലാം ചേര്‍ത്ത സമ്പൂര്‍ണ ഇന്‍സ്റ്റലേഷനാണ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയത്. 780 മീറ്റര്‍ കാര്‍ഡ്‌ബോര്‍ഡും 5000ത്തോളം …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷുകാരനായ 4 വയസുകാരന്‍ ഭീകരന്‍ മൂന്നു ബന്ദികളെ കൊല്ലുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. നാലു വയസുകാരന്‍ മൂന്ന് ബന്ദികളെ കയറ്റിയ കാര്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചാരന്മാര്‍ എന്ന് ആരോപിച്ചാണ് നടപടിയെന്നും ദൃശ്യങ്ങളില്‍ പറയുന്നു. 2012 ല്‍ സിറിയയിലേക്ക് കടന്ന ലണ്ടന്‍കാരി ഖാദിജയുടെ മകനാണ് ദൃശ്യങ്ങളിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഖാദിജ …
സ്വന്തം ലേഖകന്‍: എണ്ണയുല്പാദന രംഗത്ത് പുത്തന്‍ ശക്തിയായി ഇറാന്‍, ഒപെക് രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ പതിറ്റാണ്ടുകള്‍ നീണ്ട ഉപരോധം നീങ്ങിയതിനെ തുടര്‍ന്നാണ് ഇറാന്‍ എണ്ണയുല്‍പാദന രംഗത്തെ പുതു ശക്തിയാകുന്നത്. ആഗോള വിപണിയില്‍ ഇറാന്റെ എണ്ണ എത്തുന്നതോടെ എണ്ണ വില കീഴ്‌മേല്‍ മറിയുമെന്ന ഭീഷണിയിലാണ് മേഖലയിലെ എണ്ണയുല്‍പാദകരായ സൗദിയടക്കമുള്ള ഒപെക് രാജ്യങ്ങള്‍. എന്നാല്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യ, യു.എ.ഇ ബന്ധത്തില്‍ പുത്തന്‍ നാഴികല്ലായി അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദ് ആല്‍നഹ്യാന്റെ ഇന്ത്യന്‍. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനത്തെിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പാണ് ലഭിച്ചത്. ഡല്‍ഹിയില്‍ ഇറങ്ങിയ കിരീടാവകാശിയെ സ്വീകരിക്കാന്‍ ആദരസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോകോള്‍ ലംഘിച്ച് വിമാനത്താവളത്തിലത്തെി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് …
സ്വന്തം ലേഖകന്‍: സ്വീഡിഷ് രാജാവിന് സിറിയന്‍ അഭയാര്‍ഥി ബാലന്‍ എഴുതിയ കണ്ണു നനയിക്കുന്ന കത്തിന്റെ പൂര്‍ണ രൂപം വായിക്കാം. 12 വയസുകാരനായ അഹമ്മദ് എന്ന സിറിയന്‍ അഭയാര്‍ഥി ബാലനാണ് സ്വീഡിഷ് രാജാവിന് തന്റെ ദുരിതങ്ങള്‍ ഉള്ളില്‍ തട്ടും വിധം വിവരിച്ച് കത്തെഴുതിയത്. കത്തില്‍ സിറിയയില്‍ അഹമ്മദ് നേരിട്ട ദുരിതവും മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്കുള്ള പേടിപ്പെടുത്തുന്ന കടല്‍ …