സ്വന്തം ലേഖകന്‍: നേതാജി സുഭാഷ് ചന്ദ്രബോസ് വിമാന അപകടത്തില്‍ മരിച്ചതായി അദ്ദേഹത്തിന്റെ ജാപ്പനീസ് വിവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. നേതാജിയുടെ ജാപ്പനീസ് പരിഭാഷകനായി ദീര്‍ഘകാലം ജോലി ചെയ്ത കസുനോരി കുനിസുകയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 1945 ല്‍ നടന്ന വിമാനാപകടത്തെ തുടര്‍ന്ന് തായ്‌പേയ് സൈനിക ആശുപത്രിയിലായിരുന്നു മരണമെന്ന് കസുനോരി കുനിസുകയുടെ വെളിപ്പെടുത്തുന്നു. 1943 മുതല്‍ 1945 വരെയാണ് കുനിസുക …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ മുസ്ലിം സ്ത്രീകള്‍ ജോലി ചെയ്യുന്നത് പുരുഷ തൊഴില്‍ കൗണ്‍സിലര്‍മാര്‍ എതിര്‍ക്കുന്നതായി സ്ത്രീ സംഘടന. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മുസ്ലിം വിമന്‍സ് നെറ്റ് വര്‍ക്ക് യു.കെ (എം.ഡബ്‌ളിയു.എന്‍.യു.കെ) എന്ന സംഘടനയാണ് ആരോപണവുമായി മുന്നോട്ടു വന്നത്. പ്രശ്‌നം ചൂണ്ടിക്കാട്ടി സംഘടന പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന് കത്തയച്ചു. മുസ്ലിംകളായ പുരുഷ കൗണ്‍സിലര്‍മാരാണ് സ്ത്രീ വിരുദ്ധതയുമായി …
സ്വന്തം ലേഖകന്‍: സിക വൈറസ് രോഗികളുടെ ഉമിനീരിലൂടെയും മൂത്രത്തിലൂടെയും പകരുമെന്ന് പുതിയ മുന്നറിയിപ്പ്. ബ്രസീലിലെ ഗവേഷണ സ്ഥാപനമായ ഓസ്സാ ക്രൂഡ് ഫൗണ്ടേഷന്റെ അധ്യക്ഷന്‍ പൗലോ ഗ്രാവേലാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയത്. വെളിപ്പെടുത്തല്‍ എത്തിയതോടെ രോഗബാധിതര്‍ ഉപയോഗിച്ച വസ്തുക്കളും പാത്രങ്ങളും മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിന് ബ്രസീല്‍ ആരോഗ്യവകുപ്പ് കര്‍ശന വിലക്ക് പുറപ്പെടുവിച്ചു. രോഗികളെ സഹായിക്കുന്നവര്‍ കൈകള്‍ നിശ്ചിത ഇടവേളകള്‍ക്ക് …
സ്വന്തം ലേഖകന്‍: സിനിമയില്‍ അഭിനയിക്കാന്‍ അവസരം വേണമെങ്കില്‍ നഗ്‌ന നൃത്തം, ശ്രീലങ്കയില്‍ വ്യാജ സംവിധായകനും കൂട്ടാളികളും പിടിയില്‍. ശ്രീലങ്കയിലെ കൊളംബോയില്‍ അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം കണ്ട് സമീപിച്ച യുവതികളെയാണ് വ്യാജ സംവിധായകനും സംഘവും ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്. പരസ്യം കണ്ട് എത്തിയ യുവതികളെയും യുവാക്കളെയും സംവിധായകനും ഭാര്യയും വീട്ടില്‍ തന്നെ താമസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി ചെവിക്കു പിടിച്ച ആ വികൃതി പയ്യന്‍ ആരാണ്? നിമിഷ നേരം കൊണ്ട് വൈറലായ ചിത്രം ശ്രദ്ധേയമാകുന്നു. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്റെ മകന്‍ ആരവ് ഭാട്ടിയയുടെ ചെവിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കളിയായി പിടിച്ചത്. വിശാഖപട്ടണത്തില്‍ അന്താരാഷ്ട്ര ഫ്‌ലീറ്റ് റിവ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. നരേന്ദ്ര മോഡിക്കൊപ്പമുള്ള മകന്റെ ചിത്രം ട്വിറ്ററില്‍ …
സ്വന്തം ലേഖകന്‍: ആസ്ട്രിയയില്‍ പത്തു വയസുകാരനെ ഇറാഖില്‍ നിന്നുള്ള അഭയാര്‍ഥി പീഡിപ്പിച്ചു, ലൈംഗിക ആവശ്യം നിറവേറ്റിയതാണെന്ന് പ്രതിയുടെ മൊഴി. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലാണ് ഇറാഖില്‍ നിന്നുള്ള അഭയാര്‍ത്ഥി ഒരു ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഒരു ‘ലൈംഗിക അത്യാവശ്യമായിരുന്നു’ പീഡനം എന്ന് പ്രതി പോലീസില്‍ മൊഴി നല്‍കുകയും ചെയ്തു. സ്വമ്മിങ് പൂളില്‍ വച്ചാണ് പത്തു …
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ, ലൈറ്റ് മെട്രോ, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം, മോഹങ്ങള്‍ നല്‍കി ഗവര്‍ണറുടെ നയപ്രഖ്യാപനം, കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. യു.ഡി.എഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍ കേരളം കാത്തിരിക്കുന്ന പ്രധാന പദ്ധതികളുടെയെല്ലാം പുരോഗതി വിലയിരുത്തി. കൊച്ചി മെട്രോ ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാകുമെന്നും ലൈറ്റ് …
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കരയുദ്ധത്തിന് സൗദി സൈന്യം ഇറങ്ങുന്നു. ഐ.എസിനെതിരെ യു.എസ് സഖ്യസേനയുടെ നേതൃത്വത്തില്‍ നടക്കുന്ന കരയുദ്ധത്തില്‍ ചേര്‍ന്നു പോരാടാന്‍ തയ്യാറാണെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസ്സീരി മാധ്യമങ്ങളോട് പറഞ്ഞു. ഐ.എസിനെ തുരത്താന്‍ വ്യോമാക്രമണം മതിയാകില്ലെന്നും കരയുദ്ധം കൂടിയേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, എത്ര സൈനികരെ അയക്കുമെന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. …
സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദം, അമീര്‍ ഖാനുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് സ്‌നാപ് ഡീല്‍ തീരുമാനം. അമീര്‍ നടത്തിയ അസഹിഷ്ണുത പ്രസ്താവനയുടേയും തുടര്‍ന്നുണ്ടായ വിവാദ കോലാഹലങ്ങളുടേയും പശ്ചാത്തലത്തിലാണ് നടപടി. ജനുവരി 31 ന് അവസാനിച്ച കരാര്‍ പുതുക്കേണ്ടന്ന് കമ്പനി തീരുമാനിച്ചു. അമീറിന്റെ പ്രസ്താവന കമ്പനിയെ ദോഷകരമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ കരാര്‍ പുതുക്കേണ്ടന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് …
സ്വന്തം ലേഖകന്‍: നാടകം ജീവിതമായി, തൂങ്ങി മരിക്കുന്ന രംഗം അഭിനയിക്കുന്നതിനിടെ ഇറ്റാലിയന്‍ നാടക നടന്‍ അപകടത്തില്‍ മരിച്ചു. ഇറ്റാലിയന്‍ നാടക രംഗത്തെ വളര്‍ന്നു വരുന്ന താരമായിരുന്ന 27 കാരനായ റാഫേല്‍ സ്ഷുമാച്ചെറാണ് മരണമടഞ്ഞത്. നടന്‍ നാടക വേദിയില്‍ തൂങ്ങിമരിക്കുന്നത് അഭിനയിക്കുന്നതിനിടെയാണ് ശരിക്കും മരണമെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സംവിധായകരെയും രണ്ട് സ്‌റ്റേജ് ടെക്‌നീഷ്യന്മാരെയും പോലീസ് കസ്റ്റഡിയില്‍ …