സ്വന്തം ലേഖകന്‍: ജനിതകമായി മെച്ചപ്പെടുത്തിയ ജിഎം കുഞ്ഞുങ്ങളുടെ പരീക്ഷണത്തിന് യുകെ അനുമതി നല്‍കി. ഇതോടെ ഭക്ഷ്യവിളകളെപ്പോലെ ജി.എം മനുഷ്യക്കുഞ്ഞുങ്ങളുടെ ജനനത്തിനും സാധ്യത തെളിഞ്ഞു. മനുഷ്യ ഭ്രൂണങ്ങളില്‍ ജനിതക മാറ്റം വരുത്തുന്ന (ജീന്‍ എഡിറ്റിങ്) പരീക്ഷണങ്ങള്‍ക്കാണ് അനുമതി. ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരീക്ഷണങ്ങള്‍ നടക്കുക. മനുഷ്യപ്പിറവിയുടെ ആദ്യ നിമിഷങ്ങളിലെ ജീവല്‍ തുടിപ്പുകളുടെ പ്രകൃതത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ …
സ്വന്തം ലേഖകന്‍: ഇറാന്‍ പ്രസിഡന്റിന്റെ പാരീസ് സന്ദര്‍ശനത്തിന് എതിരെ മാറിടം പ്രദര്‍ശിപ്പിച്ച് യുവതിയുടെ പ്രതിഷേധം. പാലത്തില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുക്കി മാറു മറക്കാതെയായിരുന്നു യുവതിയുടെ വ്യത്യസ്തമായ പ്രതിഷേധം. പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. വനിതാ ഫെമിനിസ്റ്റ് സംഘടനയായ ഫിമെന്റെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ ഇപ്പോള്‍ ഭാഗ്യം നിയന്ത്രിക്കുന്നത് ലുക്ക് തെപ് പാവകളാണ്, പാവകളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസം വ്യാപകമാകുന്നു. നേരത്തെ തന്നെ അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനും കൂടോത്രത്തിനുമെല്ലാം പ്രശസ്തമാണ് തായ്‌ലന്‍ഡ്. അതിനു പുറമെയാണ് പുറമെയാണ് ഇപ്പോള്‍ വ്യാപകമാകുന്ന ലുക്ക് തെപ് പാവകള്‍. കുട്ടികളുടെ വലുപ്പമുള്ള ഈ പാവകളാണ് ഇപ്പോള്‍ തായ് നിവാസികളുടെ വിശ്വാസത്തെ നിയന്ത്രിക്കുന്നത്. ‘ലുക്ക് തെപ്’ അഥവാ …
സ്വന്തം ലേഖകന്‍: മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ബാല്യം കശാപ്പു ചെയ്യപ്പെടുന്നു, ഇതുവരെ അപ്രത്യക്ഷരായത് 10,000 ത്തോളം കുട്ടികള്‍. ആഭ്യന്തര സംഘര്‍ഷത്തില്‍പ്പെട്ട് വലയുന്ന മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളാകാന്‍ നിര്‍ബന്ധിതരായവരാണ് ഇതില്‍ മിക്കവാറും കുട്ടികളും. അപ്രത്യക്ഷരാകുന്ന ഈ കുട്ടികള്‍ കുറ്റവാളി സംഘങ്ങളുടെ കൈയില്‍പ്പെടാനും ലൈംഗിക ചൂഷണത്തിനും അടിമപ്പണിക്കും വിധേയരാക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിക്കുന്നു. …
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖല ശീതക്കാറ്റില്‍ തണുത്തു വിറക്കുന്നു, പലയിടങ്ങളിലും താപനില പൂജ്യത്തിന് താഴെ. വീശിയടിക്കുന്ന ശീതക്കാറ്റിനു പുറമെ മഞ്ഞു വീഴ്ചയും തുടങ്ങിയതോടെ തണുപ്പ് ജനജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങി. ബുധനാഴ്ച മുതല്‍ തുടങ്ങിയ തണുപ്പ് ശനിയാഴ്ചയോടെ അതിശൈത്യമായി. യൂറോപ്പിലെ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണ് ഗള്‍ഫിലെ അതിശൈത്യമെന്ന് കാലാവസ്ഥാ വിഭാഗം പറഞ്ഞു. സൗദിയില്‍ ചൊവ്വാഴ്ച വരെ …
സ്വന്തം ലേഖകന്‍: എങ്ങനെ നല്ലൊരു ചാവേറാകാം? മുംബൈയിലെ യുവതികള്‍ക്ക് ഐഎസ് തലവന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതായി കണ്ടെത്തല്‍. മുംബൈയിലെ യുവതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നതായി മുംബൈ തീവ്രവാദി വിരുദ്ധ സ്‌ക്വാഡാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വിട്ടത്. എങ്ങനെ ഒരു ചാവേറാകാം, എങ്ങനെ ബോംബ് നിര്‍മിക്കാം എന്നീ വിഷയങ്ങളിലാണ് …
സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം, ഉപാധികള്‍ അംഗീകരിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്ന് വിദ്യാര്‍ഥികള്‍. സര്‍വകലാശാലയുടെ പീഡന നടപടികളെ തുടര്‍ന്നാണ് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തത്. തുടര്‍ന്നാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സമരം തുടങ്ങാണ്. സര്‍വകലാശാലയില്‍ നാളെ ക്ലാസുകള്‍ സാധാരണ നിലയില്‍ ആരംഭിക്കുമെന്ന താല്‍ക്കാലിക വി.സിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് …
സ്വന്തം ലേഖകന്‍: ജനീവയിലെ ഐക്രരാഷ്ട്ര സഭയുടെ ചര്‍ച്ചാ മേശയില്‍ ഊഞ്ഞാലാടി സിറിയയുടെ ഭാവി. ആഭ്യന്തര യുദ്ധം നിലംപരിശാക്കിയ സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ജനീവയില്‍ സമാധാനചര്‍ച്ച പുരോഗമിക്കുമ്പോള്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിറിയന്‍ അഭയാര്‍ഥികള്‍. സിറിയയിലെ പ്രതിപക്ഷ സംഘടനകളും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച ജനീവയില്‍ എത്തി. സൌദി അറേബ്യയുടെ പിന്തുണയുള്ള സിറിയയിലെ വിമതകലാപകാരികളുടെ പ്രതിനിധികളാണ് …
സ്വന്തം ലേഖകന്‍: കൈക്കുഞ്ഞുമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയ ബ്രിട്ടീഷുകാരി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 26 കാരിയായ തരീന ഷകീല്‍ ഭീകര സംഘടനയില്‍ അംഗമായി ഭീകര പ്രവര്‍ത്തനം വളര്‍ത്താന്‍ സഹായിച്ചതായി കോടതി നിരീക്ഷിച്ചു. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെയുംകൊണ്ട് ഇവര്‍ വിമാനമാര്‍ഗം തുര്‍ക്കിയിലേക്ക് പോയി, അവിടെനിന്ന് സിറിയയിലെത്തി മൂന്നുമാസം ചെലവഴിച്ചശേഷം …
സ്വന്തം ലേഖകന്‍: മാധ്യമ പ്രവര്‍ത്തകന്‍ ടിഎന്‍ ഗോപകുമാര്‍ അന്തരിച്ചു, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ടി.എന്‍. ഗോപകുമാറിന് 58 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 3.50 നായിരുന്നു അന്ത്യം. മൃതദേഹം വിലാപയാത്രയായി പേട്ട പള്ളിമുക്കിലെ അനിത അപ്പാര്‍ട്ട്‌മെന്റ്‌സിലും ഏഷ്യാനെറ്റ് ഓഫീസിലും പിന്നീട് പ്രസ് ക്ലബിലും എത്തിച്ചു. …