1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2016

സ്വന്തം ലേഖകന്‍: ഗള്‍ഫിലെ സ്‌കൂള്‍ അവധിക്കാലം മുതലെടുത്ത് യാത്രാ നിരക്കുകള്‍ ഉയര്‍ത്തി എയര്‍ ഇന്ത്യ. ഗള്‍ഫില്‍ സ്‌കൂള്‍ അടക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ തിരക്ക് മുന്‍കൂട്ടി കണ്ടാണ് എയര്‍ ഇന്ത്യയുടെ ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുളള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നത്.

നേരത്തേതന്നെ ടിക്കറ്റുകള്‍ ബുക് ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിച്ച പതിനായിരങ്ങളാണ് ഇതോടെ വലയുക. മറ്റ് സ്വകാര്യ വിമാന കമ്പനികളും ഇത്തരത്തില്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
അതിനാല്‍, കുടുംബമായി താമസിക്കുന്ന പലരും ലീവില്‍ നാട്ടിലേക്ക് ഒന്നിച്ചുവരാന്‍ കഴിയുമോയെന്ന ആശങ്കയിലാണ്.

എന്നാല്‍, ഡല്‍ഹി, മുംബൈ തുടങ്ങിയിടങ്ങളിലേക്ക് യാത്രാനിരക്ക് കുറവാണ്.
മറ്റ് പല സീസണുകളിലും നിരക്ക് കുറക്കുന്നുണ്ട് എന്നതിനാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കൈ മലര്‍ത്തുകയാണ് വ്യോമയാന മന്ത്രാലയം. മേഖലയില്‍ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ വിമാന കമ്പനികള്‍ക്ക് ചാകരയാണ്. മിക്കവാറും എല്ലാ വിമാന കമ്പനികളും പ്രവാസികളെ പരമാവധി പിഴിയുന്നതും പതിവാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.