1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യാ സ്‌പെസിഫിക് പരസ്യവുമായി വിപണി പിടിക്കാന്‍ ആപ്പിള്‍
ഇന്ത്യാ സ്‌പെസിഫിക് പരസ്യവുമായി വിപണി പിടിക്കാന്‍ ആപ്പിള്‍
ആപ്പിള്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യാ സ്‌പെസിഫിക് പരസ്യം പുറത്തിറക്കി. ഇന്ത്യയിലെ മിഡില്‍ ക്ലാസ്, അപ്പര്‍ മിഡില്‍ ക്ലാസ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ആപ്പിള്‍ ഇപ്പോള്‍ പരസ്യം പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ മുതലെ ഇന്ത്യക്ക് വേണ്ടിയുള്ള മാര്‍ക്കറ്റിംഗ് ആപ്പിള്‍ നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് പരസ്യം പുറത്തിറക്കുന്നത്.
കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ 40 വാഹനങ്ങള്‍ കത്തി നശിച്ചു
കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ 40 വാഹനങ്ങള്‍ കത്തി നശിച്ചു
ദക്ഷിണ കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 40 ഓളം വാഹനങ്ങള്‍ കത്തിനശിച്ചു. ഏഞ്ചല്‍സ് വനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. മൈലുകളോളം തീപടര്‍ന്നതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ വാഹനങ്ങള്‍ നിരത്തില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. മൂന്ന് വീടുകളും എട്ടു കെട്ടിടങ്ങളും 40 വാഹനങ്ങളും അഗ്‌നി വിഴുങ്ങി.
ലോകവ്യാപക ഐഎസ് ലക്ഷ്യം; യൂറോപ്പിന്റെ മധ്യഭാഗത്ത് തീവ്രവാദികള്‍ ഭൂമി വാങ്ങിക്കൂട്ടുന്നു
ലോകവ്യാപക ഐഎസ് ലക്ഷ്യം; യൂറോപ്പിന്റെ മധ്യഭാഗത്ത് തീവ്രവാദികള്‍ ഭൂമി വാങ്ങിക്കൂട്ടുന്നു
ബോസ്‌നിയയിലെ ഗ്രാമങ്ങളിലൊന്നായ ഒസാവയ്ക്ക് സമീപമാണ് ഐ.എസ് ഭൂമി വാങ്ങിയതായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രാമത്തില്‍നിന്ന് നേരത്തെ ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോയവരില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. 12 പേരാണ് ഇവിടെ നിന്നും ഐഎസ് പ്രവര്‍ത്തകരായത്.
ക്യാന്‍സര്‍ ചികിത്സ പരിഷ്‌ക്കരിക്കാന്‍ എന്‍എച്ച്എസ്; 2020 ലക്ഷ്യമാക്കി പുതിയ പദ്ധതികള്‍
ക്യാന്‍സര്‍ ചികിത്സ പരിഷ്‌ക്കരിക്കാന്‍ എന്‍എച്ച്എസ്; 2020 ലക്ഷ്യമാക്കി പുതിയ പദ്ധതികള്‍
എന്‍എച്ച്എസ് ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സ മെച്ചപ്പെടുത്താന്‍ സമഗ്ര പദ്ധതി തയാറാവുന്നു. എന്‍എച്ച്എസ് നടപ്പാക്കുന്ന പുതിയ പരിഷ്‌ക്കരണപ്രകാരം 2020 ആകുമ്പോഴേക്ക് ക്യാന്‍സര്‍ നിര്‍ണയം നാല് ആഴ്ച്ചയ്ക്കുള്ളില്‍ നടത്താന്‍ പറ്റും.
ഐഎസിനെ തകര്‍ക്കാന്‍ യുഎസിനൊപ്പമെന്ന് ഡേവിഡ് കാമറൂണ്‍
ഐഎസിനെ തകര്‍ക്കാന്‍ യുഎസിനൊപ്പമെന്ന് ഡേവിഡ് കാമറൂണ്‍
സിറിയയിലെ ഐഎസ് പോരാളികളെ തുരത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അനുവാദം ചോദിച്ചപ്പോള്‍ എംപിമാര്‍ അതിനെ എതിര്‍ത്ത് വോട്ടു ചെയ്തിരുന്നു.
ക്രൂവിലെ സെന്റ് മേരീസ് പള്ളി കണ്ണീര്‍ക്കടലായി, എവ്‌ലിന്‍ യാത്രയായി
ക്രൂവിലെ സെന്റ് മേരീസ് പള്ളി കണ്ണീര്‍ക്കടലായി, എവ്‌ലിന്‍ യാത്രയായി
സ്വന്തം ലേഖകന്‍: ലണ്ടന്‍ ക്രൂവിലെ സെന്റ് മേരീസ് പള്ളി കണ്ണീര്‍ക്കടലാക്കിമ്മൊണ്ട് എവ്‌ലിന്‍ യാത്രയായി. കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട പിഞ്ച് എവ്‌ലിന്റെ അന്ത്യയാത്രക്ക് യുകെ മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടമാണ് കണ്ണീരുമായി അകമ്പടി സേവിച്ചത്. ശനിയാഴ്ച നോട്ടിംഹാം അരീനക്കു മുന്നിലാണ് എവ്‌ലിന്‍ അബദ്ധത്തില്‍ സ്വന്തം അച്ഛന്‍ സെല്‍ജിയുടെ കാറിന്റെ ചക്രങ്ങള്‍ക്കിടയില്‍ പെട്ടുപോയത്. അരീനക്ക് …
മദ്യപിച്ച് പൂസായ അണ്ണാന്‍ ക്ലബിനുണ്ടാക്കിയത് ആയിരണക്കണക്കിന് പൌണ്ടിന്റെ നഷ്ടം
മദ്യപിച്ച് പൂസായ അണ്ണാന്‍ ക്ലബിനുണ്ടാക്കിയത് ആയിരണക്കണക്കിന് പൌണ്ടിന്റെ നഷ്ടം
അടിച്ച് ഫിറ്റായ ഒരു അണ്ണാന്‍ ക്ലബ്ബിന് ആയിരക്കണക്കിന് പൌണ്ടിന്റെ നഷ്ടമുണ്ടാക്കി. യു.കെയിലെ എവര്‍ഹാമിലെ ഹണിബോണ്‍ റെയില്‍വേ ക്ലബില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അണ്ണാന്‍ നടക്കുന്നതിനിടെ ഒരു ബിയര്‍ കുപ്പി നിലത്ത് വീണ് പൊട്ടി.
സപ്തദിന ജോലി; IamInWorkJeremy ഹാഷ്ടാഗിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യത
സപ്തദിന ജോലി; IamInWorkJeremy ഹാഷ്ടാഗിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യത
ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള എല്ലാ മെഡിക്കല്‍ പ്രൊഫഷണലുകളും ഇപ്പോള്‍ ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്നുണ്ട്.
ഭീകരവാദ വീഡിയോ കണ്ടതിന് ചൈനയില്‍ അറസ്റ്റിലായ ഇന്ത്യക്കാരനെ നാടുകടത്തി
ഭീകരവാദ വീഡിയോ കണ്ടതിന് ചൈനയില്‍ അറസ്റ്റിലായ ഇന്ത്യക്കാരനെ നാടുകടത്തി
ഹോട്ടല്‍ മുറിയില്‍ ഭീകരവാദ വീഡിയോ കണ്ട ഇന്ത്യക്കാരനായ വ്യാപാരിയെ ചൈന നാടുകടത്തി. 46കാരനായ ഇയാളെ കഴിഞ്ഞ ദിവസം നിരോധിത തീവ്രവാദ ഗ്രൂപ്പിന്റെ വീഡിയോ കണ്ടതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഇറാന്‍ ആണവ കരാര്‍ യുഎസിനോടുള്ള നയത്തില്‍ മാറ്റം വരുത്തില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ്
ഇറാന്‍ ആണവ കരാര്‍ യുഎസിനോടുള്ള നയത്തില്‍ മാറ്റം വരുത്തില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ്
കഴിഞ്ഞ ദിവസം ഒപ്പിട്ട ആണവ കരാര്‍ കൊണ്ട് യുഎസിനോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി. മിഡില്‍ ഈസ്റ്റിലുള്ള യുഎസ് നയങ്ങള്‍ ഇറാന്റെ നയങ്ങളുമായി യോജിച്ചു പോകുന്നതല്ലെന്ന് ഇറാനിയന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ അയത്തുള്ള ഖൊമേനി വ്യക്തമാക്കി. റമദാന്റെ അവസാനം കുറിച്ചുകൊണ്ടുള്ള പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.