സ്വന്തം ലേഖകൻ: നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപെട്ട് ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ അസ്ഥിരത ഉടലെടുത്തത്. രാജിവെയ്ക്കണം എന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാതെ പ്രധാനമന്ത്രി കെപി ശര്‍മ ഒലി ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ബിദ്യ ദേവി …
സ്വന്തം ലേഖകൻ: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തിൽ ആശംസയറിയിച്ച ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയുടെ 244ാം സ്വാതന്ത്ര്യ ദിനത്തിനാണ് നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസയറിയിച്ചത്. മോദി – ട്രംപ് സൗഹൃദത്തിന്റെ പ്രതീകമായും ഈ ട്വീറ്റുകൾ മാറി. മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം ഒരുകോടി 10 ലക്ഷം കടന്നു. ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണിത്. നിലവിൽ 1,11,90,678 രോഗബാധിതരാണുള്ളത്. 5,29113 പേർ രോഗം ബാധിച്ച് മരിച്ചു. 62,97,610 പേർ രോഗമുക്തരായി. 43,63,955 പേർ നിലവിൽ ചികിത്സയിലുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്, 28,90,588 പേർ. 1,32,101 പേർ …
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ ചൈനീസ് കമ്പനിക്ക് നേരിടാന്‍ പോവുന്നത് വന്‍ സാമ്പത്തിക നഷ്ടം. ടിക് ടോക്ക്, ഹലോ, വിഗോ വീഡിയോ എന്നീ ആപ്പുകളുടെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിന് ഏകദേശം 4200 കോടി രൂപയുടെ ( 6 ബില്യണ്‍ ഡോളര്‍) നഷ്ടമാണ് ഉണ്ടാവാന്‍ …
സ്വന്തം ലേഖകൻ: കൊവിഡ് 19 മഹാമാരിക്ക് കാരണമായ വൈറസ് സാർസ് കോവ്-2 വിന്റെ ഉറവിടം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ അയയ്ക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ചയാണ് സംഘം ചൈനയിലെത്തുക. ചൈനയിലെ ലാബിൽനിന്നാണ് വൈറസ് ഉണ്ടായതെന്ന ആരോപണങ്ങൾക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. ‘വൈറസിന്റെ ഉറവിടം കണ്ടെത്തേണ്ടത് വളരെ, വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇത് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 …
സ്വന്തം ലേഖകൻ: ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ആകെ രണ്ടുലക്ഷത്തോളം ആളുകളിൽ കൊവിഡ്-19 സ്ഥിരീകരിച്ചു. 2,08,864 പേർക്കാണ് ഒറ്റദിവസം രോഗം സ്ഥിരീരിച്ചത്. ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 10,982,236 ആളുകളിലാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഏറെ ജനപ്രീതി നേടിയ ഓണ്‍ലൈന്‍ ഗെയിമായ പ്ലേയേഴ്‌സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രണ്ട് (പബ്ജി) പാകിസ്താനില്‍ താത്കാലികമായി നിരോധിച്ചു. പബ്ജി അഡിക്ഷന്‍ ഉണ്ടാക്കുന്ന മാനസിക, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് പബ്ജി നിരോധിച്ച വിവരം അറിയിച്ചിരിക്കുന്നത്. കുട്ടികളില്‍ പബ്ജി ഗുരുതരമായ മാനസിക പ്രശനങ്ങള്‍ ഉണ്ടാക്കുന്നതായുള്ള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് …
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം യുഎഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ദുബായിലെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി. ഓരോ മതത്തിന്റെയും സംസ്‌കാരങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ആരാധനാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തുകയും ചെയ്യുമെന്ന് ദുബായ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യു.എ.ഇയില്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഓഗസ്റ്റിൽ രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന വകുപ്പ് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. വരുന്നവർക്കും പോകുന്നവർക്കും വിമാന കമ്പനികൾക്കും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. കുവൈത്തിലേക്ക് വരുന്നവർക്കുള്ള നിർദേശങ്ങളിൽ പ്രധാനം അറ്റസ്റ്റ് ചെയ്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവളത്തിൽ ഹാജരാക്കുകയും ക്വാറന്റീനിൽ കഴിയാമെന്ന സത്യവാങ്മൂലം നൽകുകയും ചെയ്യുക എന്നതാണ്. വിമാനത്താവളത്തിൽ …