1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽനിന്ന് പുറത്തേക്ക് പോകുന്നവർക്ക് രജിസ്ട്രേഷനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും
യുഎഇയിൽനിന്ന് പുറത്തേക്ക് പോകുന്നവർക്ക് രജിസ്ട്രേഷനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും
സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് വിദേശത്തേക്കു പോകുന്നവർക്ക് റജിസ്ട്രേഷനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം. വന്ദേഭാരത് മിഷൻ പോലുള്ള ഒഴിപ്പിക്കൽ വിമാനങ്ങളിൽ പോകുന്നവർക്ക് വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റ് മതിയാകും. ഏഴിന് രാജ്യാന്തര വിമാനസർവീസുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണു നിർദേശം. ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി വക്താവ് ഡോ. സെയ്ഫ് അൽ ‍ദാഹിരിയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക കാരണങ്ങൾ …
ഒമാനിൽ കൊവിഡ് വ്യാപനം രൂക്ഷം; ദുബായിൽ കർഫ്യൂ പാലിക്കാത്തവരുടെ ചിത്രങ്ങൾ പുറത്ത്
ഒമാനിൽ കൊവിഡ് വ്യാപനം രൂക്ഷം; ദുബായിൽ കർഫ്യൂ പാലിക്കാത്തവരുടെ ചിത്രങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: ഒമാനില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. സുപ്രീം കമ്മിറ്റിയുടെ പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരാഴ്ചക്കിടെ 9000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 43 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ നടപടികള്‍ പാലിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്നോട്ട് പോയതാണ് ഇതിന് കാരണമെന്നും മന്ത്രി …
കൊവിഡ് പ്രതിസന്ധി: ശമ്പളം വെട്ടിക്കുറച്ച് യുഎസ് കമ്പനികൾ; 40 ലക്ഷം തൊഴിലാളികളെ ബാധിക്കും
കൊവിഡ് പ്രതിസന്ധി: ശമ്പളം വെട്ടിക്കുറച്ച് യുഎസ് കമ്പനികൾ; 40 ലക്ഷം തൊഴിലാളികളെ ബാധിക്കും
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ ശമ്പളം വെട്ടിക്കുറച്ച് യുഎസ് കമ്പനികൾ. വെട്ടിക്കുറക്കൽ ബാധിക്കുക സ്വകാര്യ മേഖലയിലെ 4 മില്യനോളം തൊഴിലാളികളെ. ചെറുതും വലുതുമായ നിരവധി കമ്പനികളാണ് ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനിച്ചത്. പല കമ്പനികളും അത് നടപ്പാക്കി തുടങ്ങിയതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ നേരത്തേ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നും സമാനരീതിയിൽ …
ഹോങ്കോങ്ങിൽ സ്ഥിതി യുദ്ധസമാനം; കൊവിഡ് മറയാക്കി പ്രക്ഷോഭകരെ ഞെരിച്ചമർത്തി ചൈന
ഹോങ്കോങ്ങിൽ സ്ഥിതി യുദ്ധസമാനം; കൊവിഡ് മറയാക്കി പ്രക്ഷോഭകരെ ഞെരിച്ചമർത്തി ചൈന
സ്വന്തം ലേഖകൻ: കൊവിഡിനെ മറയാക്കി ഹോങ്കോങിനെ അടിച്ചമർത്തി ചൈന. ഹോങ്കോങ്ങിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് തുരങ്കം വയ്ക്കുന്ന പുതിയ നിയമം പാസ്സാക്കിയിരിക്കുകയാണ് ചൈന. ഹോങ്കോങ്ങിൽ നിലവിൽ നടന്നുവരുന്ന, ‘ജനാധിപത്യം നിലനിർത്തണം’ എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളെ, ചൈന ‘ഭീകരവാദം’,’വിധ്വംസനം’, ‘വിദേശ ഇടപെടൽ’ എന്നൊക്കെയാണ് ആരോപിക്കുന്നത്. ചെെനയുടെ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനങ്ങളെ പൊലീസ് വേട്ടയാടുകയാണ്. ഇന്നലെ മാത്രം മുന്നൂറിലധികം ആൾക്കാരെയാണ് …
പുടിന് 2036 വരെ ഭരിക്കാമെന്ന് വിധിയെഴുതി റഷ്യൻ ജനത; ഭരണഘടനാ ഭേദഗതിയ്ക്ക് അംഗീകാ‍രം
പുടിന് 2036 വരെ ഭരിക്കാമെന്ന് വിധിയെഴുതി റഷ്യൻ ജനത; ഭരണഘടനാ ഭേദഗതിയ്ക്ക് അംഗീകാ‍രം
സ്വന്തം ലേഖകൻ: 20 വര്‍ഷത്തിലധികമായി റഷ്യ ഭരിക്കുന്ന വ്‌ലാദിമിര്‍ പുടിന് 2036 വരെ ഭരണത്തില്‍ തുടരാമെന്ന്‌ ജനവിധി. പുടിന് അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യന്‍ വോട്ടര്‍മാര്‍ അംഗീകാരം നല്‍കി. 67 വയസ്സുള്ള പുടിന്‍ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളിലുണ്ട്. നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണുള്ളത്. ആറുവര്‍ഷം വീതമുള്ള രണ്ടുതവണ കൂടി …
ജനപ്രിയ ചൈനീസ് ആപ്പുകൾ നിരോധിച്ചതിനെതിരെ ചൈന; രാജ്നാഥ് സിംഗ് ലേയിലേക്ക്
ജനപ്രിയ ചൈനീസ് ആപ്പുകൾ നിരോധിച്ചതിനെതിരെ ചൈന; രാജ്നാഥ് സിംഗ് ലേയിലേക്ക്
സ്വന്തം ലേഖകൻ: ചൈനീസ് കമ്പനികൾക്ക് നേരെയുളള വിവേചനപരമായ നടപടികൾ ഇന്ത്യ എത്രയും പെട്ടെന്ന് തിരുത്തണമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ചൈന. ഇന്ത്യൻ ഉല്പന്നങ്ങൾക്കോ സേവനങ്ങൾക്കോ എതിരേ ചൈന ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളോ വിവേചന നടപടികളോ കൈക്കൊണ്ടിട്ടില്ലെന്നും വാണിജ്യ മന്ത്രാലയ വക്താവ് …
സൌദി, ബഹ്‌റൈൻ കിങ് ഫഹദ് കോസ്‌വേ 27 ന് വീണ്ടും തുറക്കുന്നു; വാഹനങ്ങൾക്ക് നിയന്ത്രണം
സൌദി, ബഹ്‌റൈൻ കിങ് ഫഹദ് കോസ്‌വേ 27 ന് വീണ്ടും തുറക്കുന്നു; വാഹനങ്ങൾക്ക് നിയന്ത്രണം
സ്വന്തം ലേഖകൻ: ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേ 27നു തുറക്കും. കോവിഡ് പശ്ചാത്തലത്തിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണമുണ്ടാകുമെന്ന് സൗദി അധികൃതർ അറിയിച്ചു. കോസ് വേയിലൂടെ പ്രതിദിനം 75,000 പേർ യാത്ര ചെയ്യുന്നതായാണു കണക്ക്. വർഷത്തിൽ 1.1 കോടി വിനോദസഞ്ചാരികൾ പാലം വഴി ബഹ്റൈനിൽ എത്തുന്നു. ഇതിൽ 90 ലക്ഷം പേരും സൗദി …
ബ്രിട്ടനിൽ ഒരാഴ്ചയ്ക്കിടെ കൊവിഡ് മരണ നിരക്കിൽ 10% കുറവ്; ടിൽബറി പോർട്ടിലെ 110 മലയാളികൾ നാട്ടിലേക്ക്
ബ്രിട്ടനിൽ ഒരാഴ്ചയ്ക്കിടെ കൊവിഡ് മരണ നിരക്കിൽ 10% കുറവ്; ടിൽബറി പോർട്ടിലെ 110 മലയാളികൾ നാട്ടിലേക്ക്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഒരാഴ്ചയ്ക്കിടെ കൊവിഡ് മരണ നിരക്കിൽ 10% കുറവ്. രാജ്യത്ത് 24 മണിക്കൂറിനിടെ 155 കൊവിഡ് മരണങ്ങൾ കൂടി രേഖപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ആഴ്ചയിൽ ദിവസേനയുള്ള മരണങ്ങളുടെ എണ്ണം 10 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് 171 മരണങ്ങളായിരുന്നെങ്കിൽ ഇന്നലെ 25 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം വാരാന്ത്യങ്ങളിൽ …
ഇന്ത്യയ്ക്കെതിരായ ആരോപണം തിരിച്ചടിച്ചു! നേപ്പാൾ പ്രധാ‍നമന്ത്രിയുടെ രാജിയ്ക്കായി സമ്മർദ്ദം
ഇന്ത്യയ്ക്കെതിരായ ആരോപണം തിരിച്ചടിച്ചു! നേപ്പാൾ പ്രധാ‍നമന്ത്രിയുടെ രാജിയ്ക്കായി സമ്മർദ്ദം
സ്വന്തം ലേഖകൻ: രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജിക്കായി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദമേറുന്നു. ഒലി ആരോപണം തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്ന് മൂന്ന് മുന്‍പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് ഒലിക്കെതിരെ …
ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും ഭീകര സംഘടനകളും; പാക് സൈനിക വിന്യാസം
ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും ഭീകര സംഘടനകളും; പാക് സൈനിക വിന്യാസം
സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന സംഘർഷത്തിൽ ചൈനയെ സഹായിക്കാൻ പാകിസ്താനും അവിടുത്തെ ഭീകര സംഘടനകളും കൈകോർക്കുന്നതായി റിപ്പോർട്ട്. പാക് അധീന മേഖലയായ ഗിൽജിത് ബാൾട്ടിസ്താനിലേക്ക് പാകിസ്താൻ കൂടുതൽ സൈനികരെ വിന്യസിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിന് പുറമെ പാകിസ്താനിലെ അൽ ബാദർ എന്ന ഭീകര സംഘടനയുമായി ചൈനീസ് സൈന്യം ചർച്ചകൾ നടത്തിയെന്നും കശ്മീരിൽ ഭീകരാക്രമണം നടത്താൻ അവർ …