സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഭീതിയെത്തുടർന്ന് ലോക്ക്ഡൗണിലായ ബ്രിട്ടൻ സാധാരണ നിലയിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള റോഡ് മാപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഈയാഴ്ച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുമെന്നും അദ്ദേഹം സൂചന നൽകി. കൂടുതൽ കടകൾ തുറന്ന് പ്രവർത്തിക്കും, അനിവാര്യമല്ലാത്ത ഷോപ്പുകൾ ഉടൻ വീണ്ടും തുറക്കാനും …
സ്വന്തം ലേഖകൻ: സൌദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൌദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് …
സ്വന്തം ലേഖകൻ: ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം 5,532,121 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 347,249 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. 1,689,581 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 99,381 പേര്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് മരണം 4000 കടന്നു. 154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം 7000 ന് അടുത്തെത്തി. 1.38 ലക്ഷമാണ് ആകെ രോഗബാധിതർ. 5 ദിവസം തുടർച്ചയായി 6000 ന് മുകളിൽ പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി. …
സ്വന്തം ലേഖകൻ: വന്ദേ ഭാരതിന്റെ ഭാഗമായി നാട്ടില്‍ വരുന്നതിന് സ്വന്തമായി വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാ ഇന്ത്യക്കാര്‍ക്കും എംബസ്സി/കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും (ICWF) ടിക്കറ്റിനുള്ള സഹായം മതിയായ രേഖകളോടെ സമീപിച്ചാല്‍, ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തിങ്കളാഴ്ച കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് അനു ശിവരാമന് ഉറപ്പ് നല്‍കി. ടിക്കറ്റിനുള്ള അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടും വിസയും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ 12 വയസുള്ള കുട്ടിയടക്കം 282 കൊവിഡ് മരണങ്ങൾ കൂടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 36,675 ആയി. നേരത്തെ കൊറോണ വൈറസ് മൂലം ബ്രിട്ടനിൽ മരണമടഞ്ഞ പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിക്ക് പതിനഞ്ചു വയസ്സായിരുന്നു. ആറാഴ്ച പ്രായമുള്ള കുഞ്ഞാണ് യുകെയിൽ കൊവിഡ് ബാധിച്ച് മരിച്ച് ഏറ്റവും പ്രായം …
സ്വന്തം ലേഖകൻ: അമേരിക്കയിലെ കോവിഡ് ബാധയുടെ രൂക്ഷത വെളിവാക്കിക്കൊണ്ട് ഒന്നാം പേജ് ചരമക്കോളമാക്കി ദ ന്യൂയോര്‍ക്ക് ടൈംസ്. കോവിഡ് ബാധിച്ച് മരിച്ച ആയിരം പേരുടെ വിവരങ്ങളാണ് ഞായറാഴ്ച്ച പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാംപേജില്‍ നിരത്തിയിരിക്കുന്നത്. അമേരിക്കയിലെ കോവിഡ് മരണം ഒരുലക്ഷത്തോട് അടുക്കുമ്പോഴാണ് ശക്തമായ ഭാഷയിലും വ്യത്യസ്തമായ അവതരണത്തിലും ന്യൂയോര്‍ക്ക് ടൈംസ് ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. ഇത് ഒരു …
സ്വന്തം ലേഖകൻ: ഗൾഫിലെ 5 രാജ്യങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 103 ആയി. ഒരു ഡോക്ടറും 2 നഴ്സുമാരും ഇതിൽ ഉൾപ്പെടുന്നു. യുഎഇയിലാണ് ഏറ്റവുമധികം മരണം രേഖപ്പെടുത്തിയത്, 63. ഗൾഫിൽ ബഹ്റൈനിൽ മാത്രമാണു മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്യാത്തത്. അബൂദബിയില്‍ രണ്ട് പേരും കുവൈത്തില്‍ ഒരാളുമാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. തൃശൂര്‍ …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു. 5,436,952 പേർക്കാണ് ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് രോഗബാധ. മരണം 344,550 ആയി ഉയർന്നു. 28 ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 22 ലക്ഷത്തിലേറെ ആളുകള്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുകയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ തന്നെയാണ് …