1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് ആശങ്കയ്ക്കിടെ അമേരിക്കയിൽ വംശീയ കൊലപാതകം; മിന്നപൊളിസ് കലാപത്തിന്റെ വക്കിൽ
കൊവിഡ് ആശങ്കയ്ക്കിടെ അമേരിക്കയിൽ വംശീയ കൊലപാതകം; മിന്നപൊളിസ് കലാപത്തിന്റെ വക്കിൽ
സ്വന്തം ലേഖകൻ: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്ക കത്തുന്നു. പൊലീസിന്‍റെ വംശീയ കൊലപാതകത്തിന് ശേഷം അലയടിച്ച പ്രതിഷേധം വന്‍തോതിലുള്ള അക്രമസംഭവങ്ങളിലേക്കാണ് നീങ്ങുന്നത്. മിനിയോപ്പൊളിസ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് പുറത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം …
കൊവിഡ്: ഗൾഫിൽ വീണ്ടും മലയാളി മരണം; വന്ദേഭാരത് ദൌത്യത്തെ കുറിച്ച് പരാതികൾ വ്യാപകം
കൊവിഡ്: ഗൾഫിൽ വീണ്ടും മലയാളി മരണം; വന്ദേഭാരത് ദൌത്യത്തെ കുറിച്ച് പരാതികൾ വ്യാപകം
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ദുബൈയിൽ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി എടയല വീട്ടിൽ നസിമുദ്ധീനാണ് (71) മരിച്ചത്. ഏപ്രിൽ 28 മുതൽ ദുബൈ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 47 വർഷമായി അബൂദബിയിലുള്ള ഇദ്ദേഹം റാപ്കോ കമ്പനിയുടെ ജനറൽ മാനേജരാണ്. തിരുവനന്തപുരം മുട്ടട സ്വദേശി ഷാർജയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഷാർജ …
കൊവിഡ് ആഘാതം: മര്‍ഡോകിന്റെ 112 പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു; ജീവനക്കാർ പെരുവഴിയാകും
കൊവിഡ് ആഘാതം: മര്‍ഡോകിന്റെ 112 പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു; ജീവനക്കാർ പെരുവഴിയാകും
സ്വന്തം ലേഖകൻ: റൂപര്‍ട്ട് മര്‍ഡോകിന് കീഴിലുള്ള ന്യൂസ് കോര്‍പ് ഓസ്ട്രേലിയ 112 പത്രങ്ങളുടെ അച്ചടി നിര്‍ത്തുന്നു. കോവിഡില്‍ പരസ്യ വരുമാനം കുറഞ്ഞതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പത്രങ്ങളുടെ അച്ചടി നിര്‍ത്തുന്നത്. ഓസ്ട്രേലിയിലെ നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതോടെ ജോലി നഷ്ടമാകുമെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തു. അച്ചടി നിര്‍ത്തുന്ന 112 പത്രങ്ങളില്‍ 36 പത്രങ്ങള്‍ …
യുഎസിൽ കൊവിഡിന്റെ രണ്ടാം തരംഗം; മരണം ഒരു ലക്ഷം കവിഞ്ഞു; ട്രം‌പിനെതിരെ ജനരോഷം ശക്തം
യുഎസിൽ കൊവിഡിന്റെ രണ്ടാം തരംഗം; മരണം ഒരു ലക്ഷം കവിഞ്ഞു; ട്രം‌പിനെതിരെ ജനരോഷം ശക്തം
സ്വന്തം ലേഖകൻ: കൊറോണയ്ക്കു മുന്നില്‍ എല്ലാ കണക്കുകളും വഴിമാറിയ ആഘാതത്തിലാണ് അമേരിക്ക. രണ്ടാം കൊവിഡ് തരംഗത്തിന്റെ സൂചനകളുണര്‍ത്തി മരണസംഖ്യ ഒരു ലക്ഷം പിന്നിട്ടു. ഇതോടെ കോവിഡ് ബാധിച്ച് ഒരു ലക്ഷത്തിലേറെ പേര്‍ മരിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി അമേരിക്ക. കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷമാവുകയും ചെയ്തു. ഇപ്പോഴും ലോക്ഡൗണ്‍ ഒഴിവാക്കാനായി സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാര്‍ക്കു മേല്‍ …
രാജ്യത്ത് കോവിഡ് മരണം 4500 കടന്നു; 24 മണിക്കൂറിനിടെ 6,500 പേര്‍ക്ക് കൂടി രോഗബാധ
രാജ്യത്ത് കോവിഡ് മരണം 4500 കടന്നു; 24 മണിക്കൂറിനിടെ 6,500 പേര്‍ക്ക് കൂടി രോഗബാധ
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 6,500 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 194 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 190 ലധികം ആളുകൾ മരിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിന് മുൻപ് മെയ്‌ ആറിന് 195 പേർ മരിച്ചതാണ് ഉയർന്ന സംഖ്യ. ആശുപത്രി സൗകര്യങ്ങളുടെ …
സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊവിഡ്; ഒരു മരണം; ജലദോഷപ്പനി ഉള്ളവര്‍ക്കും പരിശോധന
സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊവിഡ്; ഒരു മരണം; ജലദോഷപ്പനി ഉള്ളവര്‍ക്കും പരിശോധന
സ്വന്തം ലേഖകൻ: ഇന്ന് കേരളത്തിൽ 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേർക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ ഒരാളും ഇന്ന് കേരളത്തിൽ വച്ച് കൊവിഡ് ബാധ മൂലം മരിച്ചു. പടരുകയാണ് ആശങ്ക. 31 പേർ വിദേശത്ത് നിന്നും 48 പേർ മറ്റ് …
ബ്രിട്ടനിൽ തുടർച്ചയായി ആശ്വാസത്തിന്റെ ദിനം; മരണം 134 ആയി കുറഞ്ഞു
ബ്രിട്ടനിൽ തുടർച്ചയായി ആശ്വാസത്തിന്റെ ദിനം; മരണം 134 ആയി കുറഞ്ഞു
സ്വന്തം ലേഖകൻ: വാരാന്ത്യത്തിനു ശേഷവും മരണനിരക്ക് നൂറിനടുത്ത് പിടിച്ചു നിർത്താനായതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. രാജ്യത്ത് ഇന്നലെ 134 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് . വടക്കൻ അയർലൻഡിൽ നിന്ന് ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. രണ്ടു മാസത്തിനിടെ ആദ്യമായാണ് സംഖ്യകൾ ഇത്രയും കുറയുന്നത്. രാജ്യത്തെ ആകെ മരണസംഖ്യ 37,048 ആയി. എന്നാൽ ഇതിനേക്കാൾ പതിനായിരം …
മാളുകളും സിനിമാ തിയറ്ററുകളും തുറന്ന് ദുബായ്; സന്ദർശക വീസകൾ 3 മാസത്തേയ്ക്ക് സൗജന്യമായി നീട്ടുമെന്ന് സൌദി
മാളുകളും സിനിമാ തിയറ്ററുകളും തുറന്ന് ദുബായ്; സന്ദർശക വീസകൾ 3 മാസത്തേയ്ക്ക് സൗജന്യമായി നീട്ടുമെന്ന് സൌദി
സ്വന്തം ലേഖകൻ: കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന മിക്ക സ്ഥാപനങ്ങളും തുറന്നുകൊണ്ട് ദുബായ് പതുക്കെ സാധാരണ ജീവിതത്തിലേക്ക്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, കായിക അക്കാദമികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. സാമൂഹിക അകലം പോലെയുള്ള ശുചിത്വ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികള്‍, 60 …
ലോകത്ത് 5,718,989 കൊവിഡ് രോഗികൾ; യുഎസിൽ മരണം ഒരു ലക്ഷം കവിഞ്ഞു; കൊമ്പുകോർത്ത് ട്രം‌പും ട്വിറ്ററും
ലോകത്ത് 5,718,989 കൊവിഡ് രോഗികൾ; യുഎസിൽ മരണം ഒരു ലക്ഷം കവിഞ്ഞു; കൊമ്പുകോർത്ത് ട്രം‌പും ട്വിറ്ററും
സ്വന്തം ലേഖകൻ: ലോകത്തെ പ്രതിദിന കോവിഡ് മരണങ്ങളില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍ ഒന്നാമതെത്തി. ചൊവ്വാഴ്ച്ച മാത്രം 1,039 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 24,512 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ബൊല്‍സനാരോയുടെ ഔദ്യോഗിക വസതി ബഹിഷ്‌കരിക്കാന്‍ …
അടിയന്തിരാവസ്ഥ പിൻ‌വലിച്ച് ജപ്പാൻ; ഇത് ജാപ്പനീസ് മോഡലിന്റെ വിജയമെന്ന് ആബെ
അടിയന്തിരാവസ്ഥ പിൻ‌വലിച്ച് ജപ്പാൻ; ഇത് ജാപ്പനീസ് മോഡലിന്റെ വിജയമെന്ന് ആബെ
സ്വന്തം ലേഖകൻ: കൊറോണ ഭീതിയില്‍ നിന്ന് രക്ഷ നേടുകയാണ് ജപ്പാന്‍. ഇത് ജപ്പാന്‍ മോഡലിന്റെ വിജയമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ. രാജ്യത്ത് ഏഴ് ആഴ്ചയായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ലോക്ക്ഡൌൺ ജപ്പാന്‍ പരീക്ഷിച്ചിരുന്നില്ല. എന്നിട്ടും ജപ്പാന്‍ കൊറോണയെ മറികടക്കുകയാണ്. വരും ദിവസങ്ങളില്‍ ജപ്പാന്‍ വിപണി വീണ്ടും …