1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒരു ശതമാനം ഓഹരിക്ക് 20 ബില്യണ്‍ ഡോളർ! ഓഹരി അരങ്ങേറ്റം ഗംഭീരമാക്കി സൌദി അരാംകോ
ഒരു ശതമാനം ഓഹരിക്ക് 20 ബില്യണ്‍ ഡോളർ! ഓഹരി അരങ്ങേറ്റം ഗംഭീരമാക്കി സൌദി അരാംകോ
സ്വന്തം ലേഖകൻ: ലോകത്തെ റെക്കോര്‍ഡ് നിരക്കില്‍ സൌദി അരാംകോ ഓഹരി വിപണി പ്രവേശനം പ്രഖ്യാപിച്ചു. ഒരു ശതമാനം ഓഹരിക്ക് 20 ബില്യണ്‍ ഡോളറാണ് പ്രതീക്ഷിക്കുന്നതെന്ന് സൌദി അരാംകോ നേതൃത്വം അറിയിച്ചു. അടുത്ത പത്ത് ദിവസത്തിനകം ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ളവരുമായി ചര്‍ച്ച നടത്തും. ഡിസംബറില്‍ ആഭ്യന്തര വിപണിയിലും അടുത്ത വര്‍ഷം ലോക ഓഹരി വിപണിയിലും അരാംകോ ഇറങ്ങും. …
“രാജ്യത്ത് ഇനി ഷോർട്സ് ഇടാം,” കേസും ഫൈനും ഉണ്ടാകില്ലെന്ന് ഉറപ്പു നൽകി സൌദി ഭരണകൂടം
“രാജ്യത്ത് ഇനി ഷോർട്സ് ഇടാം,” കേസും ഫൈനും ഉണ്ടാകില്ലെന്ന് ഉറപ്പു നൽകി സൌദി ഭരണകൂടം
സ്വന്തം ലേഖകൻ: ഇനിമുതല്‍ സൗദി അറേബ്യയില്‍ ഷോര്‍ട്‌സ് ധരിച്ചും പുറത്തിറങ്ങാം. ഷോര്‍ട്‌സ് ധരിക്കുന്നത് പൊതുമര്യാദ നിയമലംഘനമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലും മറ്റും വിഷയം ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് അധികൃതരുടെ അറിയിപ്പുണ്ടായത്. പൊതുമര്യാദ സംരക്ഷണ നിയമാവലിയിലെ ഏഴ്,ഒമ്പത് ഖണ്ഡികകളില്‍ പറഞ്ഞിരിക്കുന്നത് പൊതുമര്യാദക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ അതേ നിയമാവലിയില്‍ പറയുന്ന പ്രകാരം തന്നെ ശിക്ഷിക്കുമെന്നാണ്. നിയമാവലിയില്‍ സൂചിപ്പിക്കാത്ത വിഷയത്തില്‍ …
ശ്രീനു ശ്രീധരന്‍ നായരെ അറിയാമോ? 28 കോടി നേടിയ മലയാളിയെ തെരഞ്ഞ് ബിഗ് ടിക്കറ്റ് ടീം
ശ്രീനു ശ്രീധരന്‍ നായരെ അറിയാമോ? 28 കോടി നേടിയ മലയാളിയെ തെരഞ്ഞ് ബിഗ് ടിക്കറ്റ് ടീം
സ്വന്തം ലേഖകൻ: അബുദാബി ബിഗ് ടിക്കറ്റിന്റെ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം(ഏകദേശം 28.87 കോടി രൂപ) നേടിയ വ്യക്തിയെ ഇതുവരെ കണ്ടെത്താനായില്ല. മലയാളിയായ ശ്രീനു ശ്രീധരന്‍ നായര്‍ക്കാണ് നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനം ലഭിച്ചത്. എന്നാല്‍ ഇദ്ദേഹം ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയിരുന്ന രണ്ട് ഫോണ്‍ നമ്പറുകളില്‍ വിളിച്ചിട്ടും ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് വിജയിയെ ബന്ധപ്പെടാന്‍ …
കീഴ്ജീവനക്കാരില്‍ ഒരാളുമായുള്ള “അടുത്ത ബന്ധം”: മക്‌ഡൊണാള്‍ഡ്‌സ് സിഇഒ പുറത്ത്
കീഴ്ജീവനക്കാരില്‍ ഒരാളുമായുള്ള “അടുത്ത ബന്ധം”: മക്‌ഡൊണാള്‍ഡ്‌സ് സിഇഒ പുറത്ത്
സ്വന്തം ലേഖകൻ: പ്രമുഖ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് സി.ഇ.ഒ.യെ പുറത്താക്കി. കീഴ്ജീവനക്കാരില്‍ ഒരാളുമായി അടുത്തബന്ധം പുലര്‍ത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് സി.ഇ.ഒ. സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെതിരെ കമ്പനി നടപടി സ്വീകരിച്ചത്. മക്‌ഡൊണാള്‍ഡ്‌സ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് സിഇഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിന് കമ്പനിയില്‍നിന്ന് പുറത്തുപോകേണ്ടിവരുന്നത്. കമ്പനിയിലെ മാനേജര്‍മാരും ഉയര്‍ന്നഉദ്യോഗസ്ഥരും കീഴ്ജീവനക്കാരുമായി നേരിട്ടോ അല്ലാതയോ പ്രണയബന്ധങ്ങളിലോ മറ്റുരഹസ്യബന്ധങ്ങളിലോ ഏര്‍പ്പെടുന്നത് കമ്പനി വിലക്കിയിട്ടുണ്ട്. …
ഇറാഖ് സർക്കാരിനെ വിറപ്പിച്ച് ഭരണ വിരുദ്ധ പ്രക്ഷോഭം; ബാഗ്ദാദിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചു
ഇറാഖ് സർക്കാരിനെ വിറപ്പിച്ച് ഭരണ വിരുദ്ധ പ്രക്ഷോഭം; ബാഗ്ദാദിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചു
സ്വന്തം ലേഖകൻ: ഭരണ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാഖില്‍ അക്രമാസക്തരായ പ്രക്ഷോഭകര്‍ ബാഗ്ദാലിലെ ഇറാനിയന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം നടത്തി. കോണ്‍സുലേറ്റിലെ ഇറാനിയന്‍ പതാക എടുത്തുകളഞ്ഞ് ഇറാഖിന്റെ പാതാക സ്ഥാപിക്കുകയും ചെയ്തതായി അല്‍ ജസീര റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭകര്‍ ഇറാനിയന്‍ കോണ്‍സുലേറ്റിന് സമീപം തീ കത്തിക്കുന്നതിന്റെ ഒരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇറാഖിലെ വടക്കന്‍ നഗരമായ …
മെർക്കലിന്റെ ഇന്ത്യാ സന്ദർശനം തുണയായി; ആയുർവേദത്തിനു വാതിൽ തുറന്ന് ജർമനി
മെർക്കലിന്റെ ഇന്ത്യാ സന്ദർശനം തുണയായി; ആയുർവേദത്തിനു വാതിൽ തുറന്ന് ജർമനി
സ്വന്തം ലേഖകൻ: ജ​ർ​മ​നി ആ​യു​ർ​വേ​ദ​ത്തെ അം​ഗീ​കൃ​ത ചി​കി​ത്സ രീ​തി​യാ​യി ഇ​തു​വ​രെ ക​ണ​ക്കാ​ക്കി​യി​രു​ന്നി​ല്ല. ജ​ർ​മ​നി​യി​ലെ മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ൾ ആ​യു​ർവേ​ദ മ​രു​ന്നു​ക​ളും അ​തി​ന്‍റെ തെ​റാ​പ്പി​ക​ളും അം​ഗീ​ക​രി​ച്ചി​ട്ടു​മി​ല്ല. അ​തി​നാ​ൽ ജ​ർ​മ​നി​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​യു​ർവേ​ദ ചി​കി​ത്സ​ ല​ഭ്യ​മാ​യി​രു​ന്നി​ല്ല‌. എന്നാൽ ഈ സ്ഥിതിയ്ക്ക് പരിഹാരമാകുകയാണ് ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ ഇന്ത്യൻ സന്ദർശനത്തോടെ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും മെ​ർ​ക്ക​ലും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലും തു​ട​ർ​ന്നു​ള്ള …
എണ്ണ നിക്ഷേപമെന്ന മാന്ത്രിക വടിയുമായി ഗയാന; ഒരു വര്‍ഷംകൊണ്ട് 86% വളര്‍ച്ച നേടുമെന്ന് ഐഎംഎഫ്‌
എണ്ണ നിക്ഷേപമെന്ന മാന്ത്രിക വടിയുമായി ഗയാന; ഒരു വര്‍ഷംകൊണ്ട് 86% വളര്‍ച്ച നേടുമെന്ന് ഐഎംഎഫ്‌
സ്വന്തം ലേഖകൻ: ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഗയാന അടുത്ത വര്‍ഷം അമ്പരപ്പിക്കുന്ന വളര്‍ച്ച കൈവരിക്കുമെന്ന്‌ അന്താരാഷ്ട്ര നാണയനിധി വ്യക്തമാക്കുന്നു. ഈ വര്‍ഷം 4.4 ശതമാനം വളര്‍ച്ചാനിരക്കുള്ള ഗയാനയുടെ വളര്‍ച്ചാനിരക്ക് 86 ശതമാനം ആയിരിക്കുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ദക്ഷിണ അമേരിക്കയിലെ ഒരു കൊച്ചുരാജ്യമാണ് 7.8 ലക്ഷം മാത്രം ജനസംഖ്യയുള്ള ഗയാന. ബ്രസീലും വെനിസ്വേലയുമാണ് അയല്‍ രാജ്യങ്ങള്‍. അമേരിക്കന്‍ …
ആമസോണ്‍ വനങ്ങളുടെ കാവലാളായ പൗലീഞ്ഞോ പൗലീനോയെ കാട്ടുകള്ളന്മാർ വെടിവെച്ചു കൊന്നു
ആമസോണ്‍ വനങ്ങളുടെ കാവലാളായ പൗലീഞ്ഞോ പൗലീനോയെ കാട്ടുകള്ളന്മാർ വെടിവെച്ചു കൊന്നു
സ്വന്തം ലേഖകൻ: ബ്രസീലിൽ ആമസോൺ മഴക്കാടുകളുടെ സംരക്ഷകനായ ആദിവാസി യുവാവിനെ മരംവെട്ട് ഖനന മാഫിയ വെടിവച്ച് കൊന്നു. മറ്റൊരാ‌ൾക്ക് വെടിയേറ്റു. ആമസോണിൽ വ്യാപകമായി മഴക്കാടുകൾ കത്തിക്കുന്നത് ചെറുക്കാൻ രൂപീകരിച്ച ഗാ‍ർഡിയൻസ് ഓഫ് ഫോറസ്റ്റ് എന്ന സംഘടനയിലെ അംഗമായിരുന്ന പൗലീഞ്ഞോ പൗലീനോയാണ് കൊല്ലപ്പെട്ടത്. പ്രകൃതി ചൂഷണത്തിനെതിരെ പ്രവര്‍ത്തിച്ചു വന്ന ഈ ചെറുപ്പക്കാരന്റെ മരണം വലിയ വിവാദമാണ് ബ്രസീലില്‍ …
മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും തമ്മിലുള്ള അധികാര വടം‌വലിയിൽ അയവ്
മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും തമ്മിലുള്ള അധികാര വടം‌വലിയിൽ അയവ്
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തമ്മിലുള്ള തർക്കത്തിന് പരിഹാരമാകുന്നു. മന്ത്രിസഭാ രൂപീകരണ വേളയിൽ, മന്ത്രിതല വകുപ്പുകൾ തുല്യമായി വിഭജിക്കാമെന്ന വാഗ്ദാനവുമായി ദേവേന്ദ്ര ഫഡ്നാവിസ് ശിവസേന മേധാവി ഉദ്ദവ് താക്കറെയെ സമീപിച്ചു. നവംബർ എട്ടിന് മഹാരാഷ്ട്രയിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുകയാണ്. രണ്ടര വർഷത്തെ മുഖ്യമന്ത്രി പദം എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ശിവസേനയും തയ്യാറായി എന്നാണ് സൂചന. …
നികുതി വ്യവസ്ഥ ലളിതം; ഇന്ത്യയിൽ നിക്ഷേപത്തിന് പറ്റിയ സാഹചര്യമെന്ന് പ്രധാനമന്ത്രി മോദി
നികുതി വ്യവസ്ഥ ലളിതം; ഇന്ത്യയിൽ നിക്ഷേപത്തിന് പറ്റിയ സാഹചര്യമെന്ന് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് ആഗോള സമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തായ്‌ലൻഡ് സന്ദർശന വേളയിൽ തലസ്ഥാനമായ ബാങ്കോക്കിൽ സംഘടിപ്പിച്ച ആദിത്യ ബിർള ഗ്രൂപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപം നടത്താന്‍ ഏറ്റവും ആകര്‍ഷകമായ രാജ്യമായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. …